Mama Dharma Mission 2031- 2052
ഭാരതമുയരുന്നു .... ജഗദ് ഗുരുവായി ..... (മമ ധർമ്മ മിഷൻ : 2031 -2052 ) ഭാരതം ജഗദീശ്വരന്റെ അനുഗ്രഹം സദാ നിറഞ്ഞു നിൽക്കുന്ന ഒരു മഹനീയ രാഷ്ട്രമാണ്. എണ്ണമറ്റ ഋഷി പരമ്പരകളും , അവതാരങ്ങളും,ജ്ഞാന ശൈലങ്ങളായ ഗുരുവര്യന്മാരും, ആചാര്യന്മാരും, ദാർശനീകരും , അവധൂതന്മാരും, താന്ത്രികരും, മാന്ത്രികരും, അഘോരികളും, സന്യാസികളും, ജന്മമെടുത്ത ഈ പുണ്യ ഭൂമി ലോക രാജ്യങ്ങൾക്കിടയിൽ തിളങ്ങി വിളങ്ങി നിൽക്കുന്ന ആത്മീയതയുടെ പ്രകാശഗോപുരമാണ്. ലോകത്തെ മുഴുവൻ ആധ്യാത്മിക അനുഭൂതിയുടെയും, പരമ നന്മയുടെയും , ആരോഗ്യത്തിന്റെയും ഭൗതീക - ആത്മീയ വിജയത്തിന്റെയും അത്യുന്നതങ്ങളിലേയ്ക്ക് നയിക്കാൻ സദാ പ്രതിജ്ഞാബദ്ധമാണ് ഈ രാഷ്ട്രം.! ഭാരതത്തിന്റെ അമൂല്യ നിധികളായ, യോഗ, തന്ത്ര , വേദാന്തം, ഭാരതീയ ജ്ഞാന - വിജ്ഞാന ശാഖകൾ ഇവയെ ലോകമെങ്ങും പ്രചരിപ്പിച്ച് ഭാരതത്തെ ലോക ഗുരുവായി ഉയർത്തുന്നതിന് വേണ്ടിയുള്ള മഹാഋഷികളുടെ ആധ്യാത്മിക പദ്ധതി യ്ക്ക് സുപ്രധാനമായൊരു വഴിത്തിരിവ് സൃഷ്ടിക്കുന്ന വർഷമാണ് 2031. അമൃതവർഷം, മഹാ ദൗത്യാരംഭ വർഷം, മാനവ പരിവർത്തന - പരിണാമ വർഷം എന്നൊക്കെ ഹിമാലായൻ യോഗികൾ വിശേഷിപ്പിക്കുന്ന ഈ 21 വർഷങ്ങൾ ...