Posts

Showing posts from June, 2023

കുണ്ഡലിനി അഥവാ ഊർജ്ജത്തിന്റെ മഹാ ഉറവിടം

Image
  ഈ പ്രപഞ്ചത്തിലെ ഈശ്വരന്റെ ഏറെ മഹത്തായ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനനം ചെയ്യാൻ കഴിവുള്ളവനാണ് മാനവൻ.ഈ മനനശേഷിയാണ് മനുഷ്യനെ ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവി ആക്കി മാറ്റിയത്. ഇതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യർക്ക്  വികാസം പ്രാപിച്ച മസ്തിഷ്കവും മനസ്സും ഇന്ദ്രിയങ്ങളും  ബുദ്ധിശക്തിയും ഉണ്ട്. മാനവന് ഈ മഹാശക്തികളെ  വരദാനമായി നൽകിയത് സൂക്ഷ്മ ശരീരത്തിൽ നിലകൊളുന്ന  കുണ്ഡലിനിയാണ്. എന്താണ് കുണ്ഡലിനീ ?  അതി സൂക്ഷ്മങ്ങളായ ഷഡാധാര ചക്രങ്ങളും, ദശ പ്രാണനുകളും, ബോധ - ഉപബോധ -അബോധ  അതീത മനോ തലങ്ങളും, സ്ഥൂല - സൂക്ഷ്മ ബുദ്ധിയും, സർവ്വോപരി ജഗദീശ്വരന്റെ മഹാശക്തിയും എല്ലാം ഒന്നുചേർന്ന് പ്രവർത്തിക്കുന്ന തലം കുണ്ഡലിനിയുടേതാണ്.  എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുണ്ഡലിനി സുപ്താവസ്ഥയിൽ കുടികൊള്ളുന്നുണ്ട്. സ്ഥൂല ശരീരത്തിൽ നട്ടെല്ലിന്റെ കീഴറ്റത്ത് സുഷുമ്ന നാഡിയുടെ അധോ ഭാഗത്തായി കുണ്ഡലിനി ശക്തിയുടെ ബീജം കിടക്കുന്നു.ഈ ഭാഗത്തെ മൂലാധാര ചക്രം എന്ന് യോഗിമാർ വിളിക്കുന്നു.  യഥാർത്ഥത്തിൽ ഇത് സ്ഥൂല (Physical Body ) ശരീരത്തിൽ അല്ല.കുണ്ഡലിനി ബീജം / മൂലാധാരം നമ്മുടെ സൂക്ഷ്മ ശരീരത്ത...

പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ...

Image
( ശിവകുണ്ഡലിനീ യോഗ രഹസ്യം : ഭാഗം 1) "നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ " എന്നു  തുടങ്ങുന്ന പ്രശസ്തമായ കീർത്തനം നാമെല്ലാം കേട്ടിട്ടുണ്ട്. ആ കീർത്തനത്തിലെ "എളുപ്പമായുള്ള വഴിയെ കാണുമ്പോൾ ഇടയ്ക്കിടെ ആറു പടിയുണ്ട് ... പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവ ശംഭോ"  എന്നീ വരികളും നമുക്ക് പരിചിതമാണ്. മുകളിൽ കൊടുത്തിരിക്കുന്ന ഈ നാല് വരികളിൽ പൗരാണികമായ കുണ്ഡലിനി യോഗ രഹസ്യം പ്രതിപാദിക്കുന്നു എന്ന് നമുക്ക് എത്രപേർക്കറിയാം. ഈ കീർത്തനത്തിലെ അവസാന നാല് വരികൾ ശ്രദ്ധിച്ചാൽ, സസൂക്ഷ്മമായ കുണ്ഡലിനി യോഗ രഹസ്യമാണ് ആ വരികളിൽ ഉള്ളത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും !  "എളുപ്പമായുള്ള വഴിയെ കാണുമ്പോൾ... ഇടയ്ക്കിടെ ആറു പടിയുണ്ട്... പടിയാറും കടന്നവിടെ ചെല്ലുമ്പോൾ... ശിവനെക്കാണാകും ശിവശംഭോ"...  ഈ വരികളെ ഒന്ന് വിശദീകരിച്ചാൽ.... "എളുപ്പമായുള്ള വഴിയെ കാണുമ്പോൾ ഇടയ്ക്കിടെ ആറു പടിയുണ്ട് " എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഈശ്വര സാക്ഷാൽ കാര്യം നേടുന്നതിന് എളുപ്പമായ ഒരു മാർഗ്ഗം നമ്മുടെ ഉള്ളിൽ തന്നെയുണ്ട് എന്നതാണ്. ആ വഴി / പടി നമ്മുടെ സൂക്ഷ്മ ശരീരത്തിന്റെ ഉള്ളിൽ കുടികൊള്ളുന്ന ആറ് ...