Posts

Showing posts from April, 2020

രോഗപ്രതിരോധ ശക്തിക്ക് : ശ്വസന വ്യായാമങ്ങൾ

Image
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ : ശ്വസനവ്യായാമങ്ങൾ (Yogic Tips for Good Health) .......................🔥....................... കൊറോണ എന്ന മഹാമാരി ലോക ജനതയെ ഒന്നടങ്കംആശങ്കയിലാക്കിയിരിക്കുകയാണ്.ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴ്പ്പെട്ട ഈ രോഗത്തിന് മരുന്നില്ല എന്നുള്ളതാണ് ഏറ്റവും ഗുരതരമായ പ്രതിസന്ധി. രോഗം പടരാതിരിക്കാനുള്ള കരുതലും, ഒപ്പം നമ്മുടെ  പ്രതിരോധ ശേഷി വർദ്ധിപ്പിക്കലും മാത്രമാണ് കൊറോണയെ തടയാനുള്ള പോംവഴി.  കൊറോണ ഏറ്റവുമധികം ബാധിക്കുന്നത് പ്രതിരോധശേഷി കുറഞ്ഞ വരെയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തെയാണ് കൊറോണ രോഗം കൂടുതൽ  ബാധിക്കുന്നത്. നമ്മുടെ  ശരീരത്തിന് സ്വതവേ ഒരു പ്രതിരോധ ശേഷിയുണ്ട്. ഈ ശേഷിയെ കൂട്ടലാണ് ശരിയായ രോഗ പ്രതിരോധ മാർഗം.  ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാനുള്ള നിരവധി മാർഗങ്ങൾ യോഗയിലുണ്ട്. അതിലൊന്നാണ് ശ്വസന വ്യായാമങ്ങൾ. ശ്വസന പരിശീലനങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമതയെ വർദ്ധിപ്പിക്കുന്നു. കൂടുതൽ ഓക്സിജനെ സ്വീകരിക്കാനും, കാർബ ഡൈ ഓക്സൈഡ് ഉൾപ്പെടുയുള്ള മലിന വാതകങ്ങളെ പുറം തള്ളി ശരീരത്തെ കൂടുതൽ ശുദ്ധീകരിക്കാനും ഈ...

മരണാനന്തരജീവിതം : സത്യമോ ? മിഥ്യയോ ?

Image
മരണാനന്തരജീവിതം :  സത്യമോ ? മിഥ്യയോ ? ഒരന്വേഷണം...!    (ഭാഗം:1) ...................🔥............... പ്രപഞ്ചത്തിൽ, ദൈവത്തിന്റെ ഒരു സവിശേഷ സൃഷ്ടിയാണ് മനുഷ്യൻ.  മറ്റ് ജീവജാലങ്ങളിൽ നിന്ന് മാനവരെ വ്യതിരിക്തമാക്കുന്നത് അവന്റെ സൃഷ്ടിപരമായ  പ്രത്യേകതകൾ തന്നെയാണ്. സുശക്തമായ ജ്ഞാനേന്ദ്രിയങ്ങളും, കർമ്മേന്ദ്രിയങ്ങളും അടങ്ങിയ  അത്ഭുതാവഹമായ ശരീരവും, അതിസൂഷ്മമായ മനസും, കൂർമ്മബുദ്ധിയും, , ആത്മാവുമെല്ലാം ചേർന്ന് മനുഷ്യൻ ഈ ഭൂലോകത്തിലെ ഒരപൂർവ്വ സൃഷ്ടിയായി മാറുന്നു. മാനവ വംശം ഈ പ്രപഞ്ചത്തിന്റെ ഭാഗമായിട്ട് അനേകം  വർഷങ്ങൾ പിന്നിട്ട്  കഴിഞ്ഞു. മനുഷ്യകുലത്തിന്റെ ഉദയം മുതൽ ഇന്ന് വരെ കോടിക്കണക്കിന് മനുഷ്യർ ഈ ഭൂലോകത്ത് ജനിച്ചു ജീവിച്ച് മരിച്ചു....! ഒരു കുഞ്ഞിന്റെ ഈ ലോകത്തേയ്ക്കുള്ള പ്രവേശനം ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. പിതാവിന്റെ ബീജവും, മാതാവിന്റെ അണ്ഡവും ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ ഒരു ചെറുജീവനായി തുടിക്കുന്നതു മുതൽ ഒരു പൂർണ രൂപമായി, മനുഷ്യ കുഞ്ഞായി ആ ഉദരത്തിൽ നിന്ന് പുറത്ത് വരുന്നതുവരെയുള്ള സൃഷ്ടി പ്രക്രിയ നമ്മുടെ ബുദ്ധി കൊണ്ട് തിരിച്ചറിയാനാവാത്ത, സൂഷ്മ ശക...