Posts
Showing posts from March, 2019
സൂഷ്മ ശരീരവും, സൂഷ്മ ലോകങ്ങളും
- Get link
- X
- Other Apps
സൂക്ഷ്മ ശരീരവും, സൂക്ഷ്മ ലോകങ്ങളും സൂക്ഷ്മം എന്ന വാക്കിന് പല അർത്ഥങ്ങളുണ്ട്. സാധാരണയായി പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത / കേൾക്കാൻ സാധിക്കാത്ത / സ്പർശിക്കാൻ സാധിക്കാത്ത ഒന്നിനെ സൂക്ഷ്മം എന്ന് വിശേഷിപ്പിക്കാറുണ്ട്. അതായത് കാണാൻ / അറിയാൻ / മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നിനെ സൂക്ഷ്മം എന്ന് പൊതുവേ വിളിക്കുന്നു. ഇതുകൂടാതെ സൂക്ഷ്മം എന്ന വാക്ക് 'ശ്രദ്ധ' എന്ന മറ്റൊരർത്ഥത്തിലും പ്രയോഗിക്കാറുണ്ട്. ഉദാഹരണമായി 'വിഷയത്തെ സൂക്ഷ്മമായി വിലയിരുത്തുക ' എന്ന് പറയുമ്പോൾ അവിടെ 'സൂഷ്മം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് 'ശ്രദ്ധാപൂർവം, സമഗ്രമായി എന്നൊക്കെയാണ്. ' എന്നാലിവിടെ 'സൂക്ഷ്മശരീരവും സൂക്ഷ്മ ലോകങ്ങളും ' എന്ന വിഷയത്തിൽ സൂക്ഷ്മം എന്ന വാക്ക് ഉപയോഗിക്കുന്നത് നമുക്കിപ്പോൾ കാണാൻ സാധിക്കാത്ത, അറിയാൻ സാധിക്കാത്ത, മനസ്സിലാക്കാൻ കഴിയാത്ത ഒരു ശരീരത്തെയും അതുപോലെ ചില ലോകങ്ങളെയും പറ്റിയാണ്. മനുഷ്യശരീരം സ്ഥൂലമാണ്. അതിനെ കണ്ണുകൾകൊണ്ട് കാണുവാനും, സ്പർശിക്കുവാനും, അറിയുവാനും സാധിക്കും. മാനവന്റെ ഈ സ്ഥൂലാവസ്ഥക്ക് അപ്പുറമായി സൂക്ഷ്മമായ ഒരു അവസ്ഥയുമുണ്ട്. ആ തലത്തി...