ശ്വാസം പ്രകൃതിയുടെ താളം
പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഈ പ്രപഞ്ചം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ അഞ്ചു സൂഷ്മ ശക്തികളാൽ നിർമ്മിക്കപ്പെട്ട ഈ പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിച്ച് ചേർക്കുന്ന പഞ്ചഭൂതങ്ങൾ ഈ വിശ്വ പ്രകൃതിയുടെ ഭാഗമാണ്. എന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത് അമ്മയുടെ അണ്ഡവും, അച്ഛന്റെ ബീജവും കൂടി ചേർന്നാണ്. അണ്ഡ- ബീജങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷി എന്റെ മാതാ -പിതാക്കൾക്ക് ലഭിച്ചത് അവർ കഴിച്ച ആഹാരത്തിൽ, കുടിച്ച ജലത്തിൽ, ശ്വസിച്ച വായുവിൽ അതായത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. ഞാൻ ഭൂജാതനായതു മുതൽ ഈ പ്രകൃതി / പഞ്ചഭൂതങ്ങൾ എന്നെ സംരക്ഷിച്ച് പരിപാലിക്കുന്നു. പ്രകൃതിയുടെ താളം (ശ്വസനം ) എന്റെയുള്ളിൽ അനസ്യൂതമായി നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ആരംഭിക്കുന്ന ശ്വസനം, ഭൂ സ്പർശനത്താൽ കൂടുതൽ വികസിതമാകുന്നു. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതും ഈ ശ്വാസോച്ഛാസ ഗതിയിലൂടെ തന്നെയാണ്. നമ്മിലെ കോടാനുകോടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, ഭരിക്കുന്ന, നിയന്ത്രിക്കുന്ന പ്രാണനെന്ന അതിസൂഷ്മ ഊർജ്ജ പ്രവാഹത്തിന്റെ ഒരു ചെറിയ ബഹിർസ്ഫുരണമാണ് ശ്വാസമെന്ന് യോഗിമാർ പറയുന്നു. ഒരു...