Posts

Showing posts from August, 2020

മന്ത്ര ദീക്ഷ എന്ത്, എന്തിന്, എങ്ങനെ ?

Image
🔥 മന്ത്ര ദീക്ഷ എന്ത് ? എന്തിന് ? എങ്ങനെ?   🕉️ ഒരു മനുഷ്യന്  ഈ ജന്മത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് മന്ത്ര ദീക്ഷ. ഓരോ മന്ത്രങ്ങളും ഈശ്വരൻ്റെ/ ദേവതയുടെ അഭൗമമായ ശക്തിവിശേഷം ഉൾകൊള്ളുന്ന ദിവ്യ സ്പന്ദനങ്ങളാണ്. മന്ത്രങ്ങൾ ഈശ്വരനിൽ / ദേവതയിൽ നിന്ന്   ഋഷികൾ തപസ്സിലൂടെ ആർജിച്ച മഹത്തായ ശക്തിവിശേഷങ്ങൾ  ഉൾകൊള്ളുന്ന ശബ്ദവീചികളാണ്. ഓരോ മന്ത്രവും ആ മന്ത്രത്തെക്കുറിക്കുന്ന ദേവതയിലേയ്ക്ക് എത്തിച്ചേരാനുള്ള ശാസ്ത്രീയ മാർഗമാണ്.  ആർഷ ഋഷി പരമ്പരകളാണ് മന്ത്രവിധാനങ്ങളുടെ അവകാശികൾ. അത്തരം ഗുരുപരമ്പരകളിലൂടെ യഥാവിധി ദീക്ഷ സ്വീകരിച്ച് ഉപാസിക്കുന്ന മന്ത്രജപം പൂർണഫലദായകമായി മാറും. കാരണം യഥാർത്ഥ പരമ്പരയിലൂടെ വിധിയാംവണ്ണം മന്ത്രം  സ്വീകരിക്കപ്പെടുമ്പോൾ  ആ പരമ്പരയിലെ ഗുരുവിൻ്റെ /  മന്ത്രോപാസകരുടെ മുഴുവൻ അനുഗ്രഹവും ശക്തിയും മന്ത്രത്തിൽ  നിറഞ്ഞിരിക്കും. അത് ശ്രദ്ധാപൂർവ്വം ഉപാസിക്കുന്ന സാധകൻ വിജയിയായി തീരും.  ഗുരുവിൽ നിന്ന് / ഗുരു നിർദ്ദേശിക്കുന്ന ആചാര്യനിൽ നിന്ന് വിധി പ്രകാരം മന്ത്രത്തെ ശിഷ്യൻ  സ്വീകരിക്കുന്ന ചടങ്ങാണ് മന്ത്ര ദീക്ഷ. ഇതൊരു ശക്തി പ്രസരണ...