ഉറക്കക്കുറവ് പരിഹരിക്കാൻ ആയുഷ്കല ധ്യാനം
ധ്യാനം ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെയും ഉണർത്തുന്ന, ഉയർത്തുന്ന ലളിതമായ ഒരു യോഗവിദ്യയാണ്. ആധുനിക കാല മനുഷ്യൻ നേരിടുന്ന അനേക പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. 16 / 18 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾ കുറഞ്ഞത് 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാവിലെ മുതൽ രാത്രി വരെ നാം ജ്ഞാനേന്ദ്രിയങ്ങളിലൂടെയും കർമ്മേന്ദ്രിയങ്ങളിലൂടെയും ആർജ്ജിച്ച അറിവുകളെ/ അനുഭവങ്ങളെ തലച്ചോർ മസ്തിഷ്ക ഭാഗങ്ങളിൽ അടുക്കി വയ്ക്കുന്നത് അഗാധമായ ഉറക്കത്തിലാണ്. ഉറക്കത്തിലൂടെ ഏതാണ്ട് ആറുമണിക്കൂർ കൊണ്ട് നമ്മുടെ മസ്തിഷ്കം റീച്ചാർജ് ചെയ്യപ്പെടുകയും വീണ്ടും പ്രവർത്തനസജ്ജമാവുകയും ചെയ്യും. രണ്ടുദിവസം തുടർച്ചയായി ഉറങ്ങാതിരുന്നു കഴിഞ്ഞാൽ നമ്മുടെ 'റിലേ' കട്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു. അതെ !#നിദ്രാദേവിയുടെ അനുഗ്രഹമില്ലാതെ നമുക്ക് സുഖമായി ഉറങ്ങാൻ /ജീവിക്കാൻ സാധ്യമല്ല! ഉറക്കം അബോധ പൂർവ്വമായ ഒരു ധ്യാനമാണെന്ന് ചിലർ വിശേഷിപ്പിക്കുന്നു. ധ്യാനമാകട്ടെ ബോധപൂർവ്വം നമ്മുടെ ഓരോ സൂക്ഷ്മ പ്രവർത്തനങ്ങളെയും ആനന്ദത്തോടെ അറിഞ്ഞിരിക്കലാണ്. ഉറക്കക്കുറവ് അകാരണമ...