Posts

Showing posts from December, 2021

ത്രിദിന യോഗ ക്യാമ്പ്

Image
 🙏 ഓം നമ: ശിവായ ശക്തി ചാലിനി ശിവ മഹാക്രിയ : ത്രിദിന യോഗ ക്യാമ്പ് മഹാദേവന്റെയും ഗുരു പരമ്പരകളുടെയും അനുഗ്രഹാശിസുകളോടെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ച ത്രിദിന ശക്തി ചാലിനി ശിവ മഹാക്രിയ ക്യാമ്പ് പൂർണമായി. കുതിച്ച് പായാൻ വെമ്പുന്ന, ഉണർന്നു വരുന്ന കുണ്ഡലിനീ ശക്തിയെ ഉള്ളിൽ വഹിച്ച 45 ളം സാധകർ അവരുടെ ആത്മീയ സാന്നിദ്ധ്യം കൊണ്ട്  ശിവ മഹാക്രിയ ക്യാമ്പിനെ ധന്യമാക്കി. 2021 ഡിസംബർ 24 ന് ആരംഭിച്ച ക്യാമ്പ് 26 ന് പരിസമാപിച്ചു. ശക്തി ചാലിനി ശിവ മഹാക്രിയ, ഏക ഷഷ്ഠി ബിന്ദു ക്രിയ, 85 round പഞ്ചാക്ഷരീ പ്രാണായാമം , സപ്താംഗ ശിവ മഹാക്രിയ, സ്വാദ്ധ്യായ- സത്സംഗങ്ങൾ, യോഗാസനങ്ങൾ, Chants എന്നിവ ക്യാമ്പിന്റെ ഭാഗമായി. ഗുരുക്കന്മാരുടെ ആദൃശ്യമായ സാന്നിദ്ധ്യവും, അനുഗ്രഹവും കൊണ്ട് ധന്യമായ, ആത്മീയമായ നിർവൃതിയും ആനന്ദവും പരമശാന്തിയും നിറഞ്ഞു നിന്ന ത്രിദിന ക്യാമ്പ് ഒരു പുതിയ നവോൻമേഷവും , പ്രചോദനവും സാധകരിൽ സൃഷ്ടിച്ചു. തങ്ങളുടെ ആത്മീയ സാന്നിദ്ധ്യം കൊണ്ട് ക്യാമ്പിനെ ധന്യമാക്കിയ എല്ലാ സാധകരേയും മഹാദേവനും, ഗുരുപരമ്പരകളും  അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ ഇത്രയും മനോഹരമായ ര...