മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര: തത്വവും പ്രയോഗവും
മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര: തത്വവും പ്രയോഗവും ( മനശാസ്ത്രം : ഭാരതീയ വീക്ഷണത്തിൽ - അവസാന ഭാഗം ) ....................................................................... മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര ശാസ്ത്രീയവും യുക്തിഭദ്രവുമാണ്. മനുഷ്യ മനസിന്റെ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുകയും, മനസിനെ നിയന്ത്രിക്കുവാനും, അതിന്റെ നിഗൂഡ ശക്തികളെ ഉണർത്തുവാനുമുള്ള ശാസ്ത്രീയ മാർഗങ്ങളെ ലോകത്തിന് മുന്നിൽ വെളിവാക്കിക്കൊടുക്കുകയും ചെയ്ത ഋഷി പരമ്പരകളാണ് ഭാരതീയ മനശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ. 'സമ്മോഹൻ വിജ്ഞാൻ' എന്ന പേരിലറിയപ്പെടുന്ന ഭാരതീയ മനശാസ്ത്ര വിദ്യ അതിനിഗൂഡവും, അത്യന്തം ശക്തിഭദ്രവുമാണ്. മനുഷ്യ മനസിനെ ബോധ - ഉപബോധ - അബോധ - അതീത തലങ്ങളായി തിരിച്ച് അവയിൽ അന്തർലീനമായി വർത്തിക്കുന്ന ശക്തി ശ്രോതസ്സുകളെ വിശേഷ പ്രാണായാമ - മന്ത്ര - ധ്യാനാദി വിദ്യകളാൽ ഉണർത്തുന്ന ഒരു നിഗൂഡ വിദ്യയാണത്. ഭാരതീയ ഗുരു പരമ്പരകളിലൂടെ മാത്രമാണ് 'സമ്മോഹന വിദ്യ' അതിന്റെ പൂർണ രൂപത്തിൽ അഭ്യസിക്കാനാവുക. അഗസ്ത്യ മുനിയും , ഭോഗനാഥ മഹർഷിയും, വസിഷ്ഠനും, വിശ്വാമിത്രനും തുടങ്ങിയ എണ്ണമറ്റ ഭാരതീയ ഗുരുവര്യന്മാർ മനശാ...