Phsychosomatic Disorders



Phsychosomatic Disorders

(മനശാസ്ത്രം : ഭാരതീയ വീക്ഷണത്തിൽ - ഭാഗം 3)

ശരീരവും മനസും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നാം ശാരീരികമായ നേരിടുന്ന പല രോഗങ്ങളുടെയും പിന്നിലെ യഥാർത്ഥ കാരണം മാനസിക സംഘർഷങ്ങളാണ്.  പ്രതികൂല സാഹചര്യങ്ങളോട്  പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന  വൈകാരിക പിരിമുറുക്കങ്ങൾ പലതും മാനസിക രോഗങ്ങളായി പരിണമിക്കാറുണ്ട്. ജീവിതത്തിലെ വിപരീത  സന്ദർഭങ്ങളിൽ  ഉണ്ടാകുന്ന  മനസിന്റെ പിരിമുറുക്കം ( Stress ) പലരും അനുഭവിക്കാറുണ്ട്. ഈ Stress താൽക്കാലികമോ, ഏറെനാൾ നീണ്ടു നിൽക്കുന്നതോ ആവാം. ദീർഘവും നിരന്തരവുമായ മാനസിക സമ്മർദ്ദങ്ങൾ മനോജന്യ ശാരീരിക രോഗങ്ങളായി (Phsychosomatic illness) മാറാറുണ്ട്. അടിക്കടി ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ അകാരണവും, അവ്യക്തവുമായ ഒരു തരം ഉത്കണ്ഠ വ്യക്തിയിൽ സൃഷ്ടിക്കുന്നു. അത് അയാളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനും, ദേഷ്യത്തിനും, വിശപ്പിലായ്മ്മയ്ക്കും മറ്റും കാരണമാവാറുണ്ട്.  ഉറക്കക്കുറവ്, ബ്ലഡ് പ്രഷർ, അൾസർ, ശ്വാസതടസം, മലബന്ധം, എന്നീ രോഗങ്ങൾക്കും, ചില സന്ദർഭങ്ങളിൽ കഠിനമായ ഹൃദ്രോഗത്തിനു പോലും മാനസിക സംഘർഷങ്ങൾ കാരണമായി തീരാറുണ്ട്.

മനോ- കായിക രോഗങ്ങൾ (Phsychosomatic illness) എന്ത് ?

ഒരു വ്യക്തിയുടെ മാനസിക അവസ്ഥകൾ ശരീരത്തേയും, ശാരീരിക സ്ഥിതി അയാളുടെ മനസിനേയും സ്വാധീനിക്കുന്നു. അതായത് ശരീരവും മനസും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. മനോ ആധി കൂടി വ്യാധിയാവുന്നതാണ് നാം ഇന്ന് കാണുന്ന പല രോഗങ്ങളും. ശരീരത്തിന്റെ അനാരോഗ്യ പ്രവണതകളും, ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും , മന സംഘർഷങ്ങളും നമ്മിൽ രോഗാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനോ സംഘർഷങ്ങൾ മൂലം ഉണ്ടാക്കുന്ന ചില ജീവിത ശൈലി രോഗങ്ങളെ നമുക്ക് പരിചയപ്പെടാം..

ചർമ്മ രോഗങ്ങൾ

നമ്മുടെ ത്വക്കിന്റെ ഉപരിതലത്തിൽ ധാരാളം രക്തധമനികൾ ഉണ്ട്. മാനസിക സംഘർഷങ്ങളും, ഭയവും ഉണ്ടാകുമ്പോൾ ഈ രക്തധമനികൾ സങ്കോചിക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിലുള്ള രക്തത്തിന്റെ അളവ് കുറയുകയും, മുഖം വിളറുകയും ചെയ്യും. അകാരണമായ ഭയം, ദേഷ്യം, ഉത്കണ്ഠ എന്നിവ നമ്മുടെ രക്തത്തിൽ ചില കെമിക്കൽ ചേഞ്ചിന് കാരണമാവുകയും, ഹോർമോണുകളുടെ ഉൽപാദനം അനിയന്ത്രിതമാക്കുകയും ചെയ്യുന്നു. ഇവയും ത്വക്ക് രോഗങ്ങൾക്ക് കാരണമാവാറുണ്ട്. 

ആസ്മ

ശാരീരിക അവസ്ഥകളും, ശ്വാസകോശത്തിന്റെ ബലക്കുറവും ആസ്മയ്ക്ക് ഒരു കാരണമാകുന്നതു പോലെ അടിക്കടിയുണ്ടാകുന്ന  മനസംഘർഷങ്ങളും, അതിവൈകാരികതയും  ഈ പ്രശ്നം പലരിലും ഉണ്ടാകുന്നു. തീവ്രമായി ദുഃഖിക്കുകയോ, ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ അത് തലച്ചോറിലെ ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ നിയന്ത്രിക്കുന്ന 'വാഗസ് നാഡിയെ ' പ്രതികൂലമായി ബാധിക്കുകയും  ശ്വാസകോശത്തിന്റെ ഭിത്തികൾ ചുരുങ്ങുന്നതിന് ഇടയാവുകയും തന്മൂലം ശ്വസനത്തിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു.

മൈഗ്രേൻ

കണ്ണിന് മുകളിൽ, പുരികകൊടികളിൽ, ചെവിയോട് ചേർന്ന്, നെറ്റിത്തടത്തിൽ , തലയ്ക്ക് മുകളിൽ കുത്തിപ്പറിക്കുന്നത് പോലെയുണ്ടാകുന്ന ഒരു തലവേദനയാണിത്. അമിത ടെൻഷൻ ആണ് ഇതിന്റെ കാരണം. മാനസിക സമ്മർദ്ദം കൂടുമ്പോൾ അത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ, പ്രാണപ്രവാഹത്തെ, ദോഷകരമായി ബാധിക്കുന്നതാണ് ഈയൊരു പ്രശ്നത്തിന് കാരണം. ജോലിഭാരം കൂടുതലാകുന്നതും, തന്മൂലമുണ്ടാകുന്ന അമിത ഉത്കണ്ഠയും, അതിവൈകാരികതയും മൈഗ്രേനിന് കാരണമാണ്.

പെപ്റ്റിക്ക് അൾസർ

ദഹനത്തിനുള്ള ശ്രവങ്ങൾ അമിതമയി ഉൽപ്പാദിപ്പിക്കപ്പെടുകയും അത് ചെറുകുടലിലും, ആമാശയത്തിലും ഉള്ള ഭിത്തികളെ ദ്രവിപ്പിച്ച്  പരുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു. ചെറുകുടലിലും, ആമാശയത്തിനുമുണ്ടാകുന്ന ഈ രോഗാവസ്ഥയെ പെപ്റ്റിക്ക് അൾസർ എന്ന് പറയുന്നു. പാരമ്പര്യം, ഭക്ഷണ രീതിയിലെ അപാകതകൾ, മറ്റു ചില ശാരീരിക ഘടകങ്ങൾ ഈ രോഗത്തിന്  കാരണമാകാറുണ്ട്. അതു കൂടാതെ  മനോ സമ്മർദ്ദം, ആകുലത, വൈകാരിക സംഘർഷം, അടിച്ചമർത്തപ്പെട്ട ദേഷ്യം, ലൈംഗീക വികാരങ്ങൾ എന്നിവയും ഈ  അസുഖത്തിന്  കാരണമാവാറുള്ളതായി ഭിഷഗ്വരന്മാർ പറയുന്നു. ദേഷ്യം, ഭയം പോലുള്ള  വൈകാരിക സംഘർഷങ്ങൾ  കൂടുതൽ സമയം ഒരാളുടെ മനസിൽ  നീണ്ടു നിന്നാൽ ദഹനാമ്ലങ്ങൾ അമിതമായി ഉൽപാദിപ്പിക്കപ്പെടുകയും, അവയ്ക്ക് പ്രവർത്തിക്കാൻ വേണ്ടത്ര ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാത്തതു കൊണ്ട് അത്  ആമാശയത്തിന്റെയും, ചെറുകുടലിന്റെയും ആഭിത്തികളെ കാർന്നു തിന്നുകയും ചെയ്യുന്നു. അമിതമായ മന സംഘർഷമാണ് പെപ്റ്റിക്ക് അൾസറിനുള്ള ഒരു കാരണം.

അമിത രക്തസമ്മർദ്ദം

അമിതമായ മാനസിക സംഘർഷങ്ങൾ നമ്മുടെ രക്തചക്രമണവ്യവസ്ഥയേയും , ഹൃദയത്തേയും, നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തേയും ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തെയാണ് വൈകാരിക സംഘർഷങ്ങളിലധികവും ബാധിക്കുക. ടെൻഷൻ അധികമാകുമ്പോൾ നമ്മുടെ ഹൃദയമിടിപ്പും, ശ്വാസഗതിയും ക്രമാതീതമായി ഉയരുന്നത് നമ്മുക്കറിയാൻ സാധിക്കും. രക്തസമ്മർദം അധികമായാൽ അത്   ഹൃദയം, വൃക്കകൾ, രക്തധമനികൾ എന്നിവയെ പ്രതിക്കൂലമായി ബാധിക്കുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് കാരണമായി തീരും.

മേൽ സൂചിപ്പിച്ച രോഗങ്ങളെ കൂടാതെ നിരവധി ശാരീരിക - മാനസിക രോഗങ്ങൾ മന:സംഘർഷം മൂലം ഉണ്ടാവാറുണ്ട്.

കൃത്യനിഷ്ഠയുള്ള ജീവിതം,  ദിനചര്യ, മിതവും ഹിതവുമായ ആഹാരരീതി, ശരിയായ വ്യായാമം, പുസ്തക വായന, പോസിറ്റീവായ ചിന്താഗതി, ക്രിയാത്മകമായ ജീവിത വീക്ഷണം  എന്നിവ  Psychosomatic Disorder നുള്ള  പ്രതിവിധികളാണ്. #യോഗ  മന സംഘർഷങ്ങളെ ഇല്ലായിമ്മ ചെയ്ത് ശാരീരിക - മാനസിക ആരോഗ്യം നേടാൻ നമ്മളെ പ്രാപ്തരാക്കുന്ന ഒരുത്തമ പരിശീലമാണ്.

തുടരും....

എ.വി.കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം 
ഫോൺ: 8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര