മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര
ധന്യാത്മൻ, ആത്മപ്രണാമം
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ഈ വർഷത്തെ തീർത്ഥാടനം 2026 ഏപ്രിൽ 17,18,19 തീയതികളിലായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിലേക്കാണ്. തീർത്ഥാടനത്തോടൊപ്പം സമയമാർഗ്ഗ ലളിതാമഹായാഗവും, ചണ്ഡികാ മഹാമന്ത്ര ജപവും, മഹാ സരസ്വതി പൂജയും അവിടെവച്ച് നടത്തുന്നു.
ലളിതാംബിക, ചണ്ഡികാ, സരസ്വതി എന്നീ ദേവിമാരുടെ സവിശേഷമായ ജപ - ഹോമാദി അനുഷ്ഠാന ക്രമങ്ങളോടെ നടക്കുന്ന ഈ ത്രിശക്തിമഹായജ്ഞം കലികാലത്തിൽ നടക്കുന്ന അപൂർവങ്ങളിൽ അപൂർവ്വമായ സമയമാർഗ്ഗ യജ്ഞമെന്ന് ആചാര്യന്മാർ വിശേഷിപ്പിക്കുന്നു.
കുടുംബ ഐശ്വര്യം, ധനധാന്യ സമ്പദ് സമൃദ്ധി, ഗ്രഹദോഷ നിവാരണം, ശത്രുബാധാദി ദോഷ നിവാരണം, വിദ്യാ പുരോഗതി, ആയുരാരോഗ്യസൗഖ്യം എന്നിവ നേടുവാൻ ഈ യജ്ഞം നമ്മെ പ്രാപ്തരാക്കുന്നു.
ആദി പരാശക്തി പ്രത്യക്ഷ രൂപത്തിൽ വിളങ്ങുന്ന മൂകാംബിക ക്ഷേത്രത്തിലേക്കും കുഡജാദ്രിയിലേക്കുമുള്ള തീർത്ഥാടനവും, അവിടെ വെച്ച് നടക്കുന്ന ത്രിശക്തിമഹായജ്ഞവും ഏറ്റവും പവിത്രമായ,അസുലഭമായ ആത്മീയ അനുഷ്ഠാന ക്രിയകളാണ്. ആയതിനാൽ ഈ അവസരം ഏവരും വിനിയോഗിക്കുക. തീർത്ഥാടനത്തിൽ പങ്കെടുക്കുക. ധന്യരാകുക
തീർത്ഥാടനത്തിൻ്റെ യാത്ര രീതി, കാര്യക്രമങ്ങൾ എങ്ങനെ?
മൂകാംബിക തീർത്ഥാടനത്തിന് ട്രെയിൻ മാർഗ്ഗമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. 2026 ഏപ്രിൽ 17 -ാം തീയതി വെള്ളിയാഴ്ച എറണാകുളത്തു നിന്ന് രാത്രി 8.25 പുറപ്പെടുന്ന OKHA EXPRESS ൽ ആണ് ( Train No:16338, Ernakulam Town Station ) മൂകാംബികയിലേക്കുള്ള യാത്ര. ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 7.00 മണിയോട് കൂടി മൂകാംബികയ്ക്ക് സമീപമുള്ള ബൈന്ദൂർ സ്റ്റേഷനിൽ നാം എത്തിച്ചേരും.
അവിടെനിന്ന് മൂകാംബികക്ഷേത്രത്തിന് സമീപം നാം താമസിക്കുന്ന ധർമ്മപീഠം ആശ്രമത്തിലേക്ക് ബസ്സുകൾ തയ്യാറാക്കിയിട്ടുണ്ട്.അവിടെയെത്തി കുളിച്ച് പ്രഭാത ഭക്ഷണശേഷം 9 മണിയോടെ മൂകാംബിക ദേവി ദർശനത്തിനായി ക്ഷേത്രത്തിലേക്ക് പോകും. അമ്മയുടെ ദർശനത്തിനുശേഷം ക്ഷേത്രസന്നിധിയിൽ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് മന്ത്ര - കീർത്തന -ലളിതാസഹസ്രനാമങ്ങൾ ജപിക്കും. ശേഷം ഉച്ചയ്ക്ക് തിരിച്ച് ധർമ്മപീഠം ആശ്രമത്തിലെത്തി ഉച്ചഭക്ഷണം കഴിക്കും.
ശേഷം 2 മണി മുതൽ 5 മണി വരെ സവിശേഷമായ ത്രിശക്തി മഹായജ്ഞം ധർമ്മപീഠം യാഗശാലയിൽ നടക്കും. 5 മണിക്ക് യജ്ഞശേഷം വീണ്ടും മൂകാംബിക ക്ഷേത്രത്തിലേക്ക് പോകും. ദീപാരാധനയ്ക്കുശേഷം തിരികെ 8 മണിക്ക് ആശ്രമത്തിലെത്തും. പിന്നീട് ഭക്ഷണം, വിശ്രമം, ഉറക്കം.
പിറ്റേദിവസം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 5 മണിക്ക് കുഡജാദ്രിയിലേക്ക് ജീപ്പുകളിൽ പുറപ്പെടും. ആറുമണിയോടെ അടിവാരത്തെത്തി വിശ്രമിച്ചതിനുശേഷം കുഡജാദ്രി മലകയറും. കുഡജാദ്രി മലമുകളിൽ സർവ്വജ്ഞ പീഠത്തിൽ ശങ്കരാചാര്യ സന്നിധിയിൽ സരസ്വതി പൂജയും ഗുരുപൂജയും ചെയ്യും. കീർത്തന നാമ മന്ത്രങ്ങൾ ഒരുമിച്ചിരുന്ന് ജപിക്കും. അവിടെ വിശേഷമായ കർപ്പൂരാരതി നടത്തും. അതിനുശേഷം മലയിറങ്ങി മൂകാംബിക ധർമ്മപീഠം ആശ്രമത്തിലേക്ക് തിരികെയെത്തും. ഉച്ച ഭക്ഷണത്തിനുശേഷം മടക്കയാത്ര.
തിരികെയുള്ള യാത്ര ഏപ്രിൽ 19 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ആയിരിക്കും. അതിനായി നാം താമസിക്കുന്ന ധർമ്മപീഠത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബസ്സുകൾ തയ്യാറാക്കിയിട്ടുണ്ട്. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.15 നുള്ള POORNA EXPRESS ൽ ( Train No :11097) നാം എറണാകുളത്തേക്ക് തിരിക്കും. പിറ്റേദിവസം രാവിലെ 3.15 ന് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരും
NB
(ഈ തീർത്ഥാടനത്തിൽ ട്രയിൻ ടിക്കറ്റുകൾ തീർത്ഥാടകർ തന്നെ പണമടച്ച് ബുക്ക് ചെയ്യണം. കാരണം ട്രെയിൻ യാത്ര ആയതിനാൽ ഓരോരുത്തരും കയറുന്ന സ്ഥലങ്ങൾ വ്യത്യാസപ്പെടുന്നത് കൊണ്ട് യാത്ര ചെലവിൽ മാറ്റങ്ങൾ വരാം. ആയതിനാൽ 4000/- രൂപ തീർത്ഥാടന ചെലവിൽ അത് ഉൾപ്പെടുന്നില്ല. ടിക്കറ്റുകൾ യാത്രയ്ക്ക് 60 ദിവസം മുമ്പ് തന്നെ റെയിൽവേയിൽ നിന്ന് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിങ്ങൾക്ക് സഹായം ആവശ്യമെങ്കിൽ സിദ്ധാശ്രമ കേന്ദ്രത്തിന്റെ വോളണ്ടിയേഴ്സ് സഹായിക്കുന്നതാണ്.)
മൂകാംബിക തീർത്ഥാടന ചെലവ് എത്ര ?
യാത്ര, താമസം, ഭക്ഷണം, കുഡജാദ്രിയിലേക്കുള്ള ജീപ്പ് യാത്ര, യജ്ഞക്രിയാ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് ആകെ 4000/-രൂപ മാത്രം. താമസത്തിനായി ധർമ്മപീഠം ആശ്രമത്തിൽ റൂമുകൾ ഉണ്ട്. സാത്വികമായ ഭക്ഷണമായിരിക്കും അവിടെ ലഭ്യമാക്കുക.
NB
(തീർത്ഥാടകർക്ക് താല്പര്യമെങ്കിൽ അവരുടെ മികച്ച സൗകര്യാർത്ഥം സ്വന്തമായും ഹോട്ടലുകൾ ബുക്ക് ചെയ്യാവുന്നതാണ്. അപ്പോൾ യജ്ഞത്തിലും കുഡജാദ്രി യാത്രയിലും പങ്കെടുക്കുന്നതിനുള്ള പണം അടച്ചാൽ മതി)
എങ്ങനെ ബുക്ക് ചെയ്യാം?
തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യമെങ്കിൽ താഴെ കാണുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, പണമടച്ച രസീത് / സ്ക്രീൻഷോട്ട് സഹിതം കോർഡിനേറ്റർക്ക് വാട്സാപ്പിൽ അയച്ചു നൽകുക. അവരെ മൂകാംബികാ തീർത്ഥാടനം വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
രജിസ്ട്രേഷൻ ഫോം
പേര് :
വയസ്സ് :
മേൽവിലാസം :
ഫോൺ / WhatsApp : '
അടച്ച തുക :
Payment Via>
Bank Account or Google Pay :
Date :
------------------------------------
കോർഡിനേറ്റർ
ജയകൃഷ്ണൻ
Phone / Whatsapp :
+91 80897 58546
------------------------------------
പണം അടക്കേണ്ടത് :
Bank Account Details :
Name :
MAMA DHARMA EDUCATIONAL & CHARITABLE SOCIETY
( Reg. No: ALP/TC/372/2022 )
Bank :
State Bank of India, Highcourt Branch, Eranakulam - 682301
Account No: 41359978996
IFSC Code: SBIN0010564
------------------------------------
Google Pay Number :
9526274785
(Mama Dharma ECS)
or
Scan Code
ഈ തീർത്ഥാടനത്തിൻ്റെ പ്രാധാന്യം എന്ത് ?
---------------------------------------------------------
കൂടുതൽ വിവരങ്ങൾ:
അറിവിന്റെയും ആത്മീയതയുടെയും തീർത്ഥാടനം: കൊല്ലൂർ മൂകാംബികയും കുഡജാദ്രിയും
പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ, സൗപർണ്ണികയുടെ തീരത്ത് കുടികൊള്ളുന്ന കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രവും മഞ്ഞു പുതച്ച കുഡജാദ്രി മലനിരകളും ദക്ഷിണേന്ത്യയിലെ ഏറ്റവും പവിത്രമായ ആത്മീയ കേന്ദ്രങ്ങളാണ്. വിദ്യയുടെയും കലയുടെയും അറിവിന്റെയും ദേവിയായ മൂകാംബികയെ തേടിയുള്ള യാത്ര ഓരോ വിശ്വാസിക്കും പുണ്യമാണ്. ആദിശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഭാരതത്തിലെ പ്രധാനപ്പെട്ട 'ശക്തിപീഠ'ങ്ങളിൽ ഒന്നാണ്
കൊല്ലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിശേഷങ്ങൾ
കൊല്ലൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രണ്ട് ഭാഗങ്ങളായിട്ടാണ് സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്: സ്വയംഭൂ ലിംഗവും അതിനു പിന്നിലെ ദേവീ വിഗ്രഹവും.
1. സ്വയംഭൂ ജ്യോതിർലിംഗം
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ പ്രതിഷ്ഠയാണിത്. ഇതിൽ മധ്യഭാഗത്തായി ഒരു സ്വർണ്ണരേഖ (സ്വർണ്ണരേഖാ ജ്യോതിർലിംഗം) തെളിഞ്ഞു കാണാം.ഈ രേഖ ലിംഗത്തെ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു. വലതുഭാഗം ത്രിമൂർത്തികളെ (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ) സൂചിപ്പിക്കുന്നു.
ലിംഗത്തിന്റെ വലിയ ഭാഗമായ ഇടതുഭാഗം ത്രിശക്തികളെ (മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി) പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിലെ പുരുഷ-പ്രകൃതി ശക്തികളുടെ ലയനമായി ഈ ലിംഗത്തെ ആരാധിക്കുന്നു.
2. ശ്രീ മൂകാംബികാ ദേവി (പഞ്ചലോഹ വിഗ്രഹം)
സ്വയംഭൂ ലിംഗത്തിന് പിന്നിലായി പീഠത്തിൽ ഇരിക്കുന്ന ശംഖ്-ചക്ര ധാരിണിയായ രൂപമാണ് നാം കാണുന്ന മൂകാംബികാ ദേവി. ആദിശങ്കരാചാര്യർക്ക് ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം കണ്ട അതേ രൂപത്തിലാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. നാല് കൈകളോടു കൂടിയ ദേവി, രണ്ട് കൈകളിൽ ശംഖും ചക്രവും ഏന്തിയിരിക്കുന്നു. മറ്റു രണ്ട് കൈകൾ അഭയ-വരദ മുദ്രകളിലാണ് (ഭക്തരെ അനുഗ്രഹിക്കുന്ന ഭാവം).
ഉപദേവതകൾ
പ്രധാന ശ്രീകോവിലിന് ചുറ്റുമായി മറ്റ് നിരവധി പ്രതിഷ്ഠകളുമുണ്ട്:
* ഗണപതി: ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം തൊഴുന്ന പ്രധാന ഉപദേവത. ഇവിടുത്തെ 'ദശഭുജ ഗണപതി' (പത്ത് കൈകളുള്ള ഗണപതി) ഏറെ പ്രസിദ്ധമാണ്.
* സുബ്രഹ്മണ്യൻ: ദേവിയുടെ പുത്രനായി സുബ്രഹ്മണ്യ സ്വാമി ഇവിടെ കുടികൊള്ളുന്നു.
* വീരഭദ്രൻ: ക്ഷേത്രത്തിന്റെ കാവൽ ദൈവമായി വീരഭദ്രനെ ആരാധിക്കുന്നു.
* ഹനുമാൻ, വിഷ്ണു, വീരഭദ്രൻ: പ്രദിക്ഷണ വഴിയിൽ ഈ ദേവതകളുടെ പ്രതിഷ്ഠകളും നമുക്ക് ദർശിക്കാം.
കൊല്ലൂർ മൂകാംബിക: അക്ഷരരൂപിയായ അമ്മ
സൗപർണ്ണികാ തീർത്ഥം: ഔഷധച്ചെടികളുടെ ഗുണങ്ങൾ കലർന്നൊഴുകുന്ന സൗപർണ്ണികയിലെ സ്നാനം ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്നു.
കുഡജാദ്രി: തപസ്സിന്റെ കൊടുമുടി
ചിത്രമൂല ഗുഹ: സർവ്വജ്ഞ പീഠത്തിൽ നിന്നും കടുപ്പമേറിയ പാതയിലൂടെ താഴേക്ക് ഇറങ്ങിയാൽ ഭക്തർക്ക് 'ചിത്രമൂല' ഗുഹയിലെത്താം. ഏകാന്തമായ ധ്യാനത്തിന് അനുയോജ്യമായ ഒരിടമാണിത്.
"മനസ്സിൽ മൂകാംബികയെ ധ്യാനിച്ച് കുഡജാദ്രിയുടെ നെറുകയിലേക്ക് നടന്നു കയറുമ്പോൾ ലഭിക്കുന്ന ആത്മശാന്തി മറ്റെവിടെയും ലഭിക്കാത്ത ഒന്നാണ്." :
പത്മശ്രീ മോഹൻലാൽ
------------------------
**Terms and Conditions
✓
തീർത്ഥാടനത്തിന് പണമടച്ചതിനുശേഷം എന്തെങ്കിലും കാരണവശാൽ അതിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ അടച്ച തുക പിന്നീട് ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ക്യാമ്പുകളിലോ, തീർത്ഥാടനങ്ങളിലോ, മറ്റു പരിപാടികളിലോ പങ്കെടുക്കുന്നതിനായി നീക്കി വയ്ക്കുന്നതാണ്. അടച്ച തുക തിരികെ നൽകുന്നതല്ല.
✓
പ്രായമായവർക്കും , ശാരീരിക അസ്വസ്ഥതകൾ ഉള്ളവർക്കും കുഡജാദ്രിമല കയറ്റം പ്രയാസമെങ്കിൽ, അവർ അത് ഒഴിവാക്കുകയാണെങ്കിൽ തീർത്ഥാടന തുകയിൽ 500 രൂപ കുറവ് വരുന്നതാണ്. അവർ തീർത്ഥാടനത്തിനായി ആകെ 3500 രൂപ അടച്ചാൽ മതി.
✓
സ്വന്തമായി ഹോട്ടലുകൾ ബുക്ക് ചെയ്ത് താമസിക്കുന്നവർക്ക് യജ്ഞത്തിൽ പങ്കെടുക്കുന്നതിനും, കുഡജാദ്രി യാത്രയുടെയും തുകയായ 1500 /- രൂപ അടച്ചാൽ മതിയാകും
✓
ഈ തീർത്ഥാടനത്തിന്റെ സമ്പൂർണ്ണമായ ചുമതല ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിനായിരിക്കും. പവിത്രതയോടും പരിശുദ്ധിയോടും കൂടി ഒരേ മനസ്സോടെ ഈ ആത്മീയമായ യാത്രയിൽ പങ്കെടുക്കുവാൻ ഏവരും ശ്രദ്ധിക്കുക
✓
തീർത്ഥയാത്ര ബുക്കിംങ് അവസാന തീയതി 15.03.2026
ഓം നമഃശിവായ,
ശ്രീ പരമേശ്വര സേവനാർത്ഥം,
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK),
കേരളം, ആലപ്പുഴ - 688570,
Website:
www.hsysk.in
WhatsApp :
9526274785
അനുബന്ധം:
















Comments
Post a Comment