കപാലഭാതി പ്രണായാമം
കപാല ഭാതി : പ്രാണായാമങ്ങളുടെ ചക്രവർത്തി ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള ആത്മ സാധനാ വിദ്യകളിലൊന്നാണ് പ്രാണായാമം. പ്രാണൻ എന്ന ദൈവീക ശക്തിയെ അറിയാനും, നിയന്ത്രിക്കാനും അതിലൂടെ ഭൗതീകവും ആത്മീയവുമായ ജീവിത വിജയം നേടാനുമുള്ള വൈമാനിക മാർഗമാണ് പ്രാണായാമം. മാനവന്റെ സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഒരേപോലെ ചൈതന്യവൽക്കരിക്കാനും, രോഗങ്ങളെ നിവാരണം ചെയ്യുവാനും, കുണ്ഡലിനിയെ വളരെ വേഗത്തിൽ ഉണർത്തുവാനും കപാല ഭാതി പോലെ മറ്റൊരു പ്രാണായാമമില്ലെന്ന് തന്നെ പറയാം. നിരവധി യോഗശാസ്ത്ര ഗ്രന്ഥങ്ങളിൽ കപാല ഭാതി പ്രാണായാമത്തിന്റെ സവിശേഷതകളെപ്പറ്റി പറയുന്നുണ്ട്. കപാലം + ഭാതി = കപാല ഭാതി കപാലം = തല / തലയോട് ഭാതി = ശുദ്ധീകരിക്കുക / പ്രകാശിപ്പിക്കുക മനുഷ്യ ശരീരത്തിലെ സുപ്രധാനമായൊരു ഭാഗമാണ് ശിരസ്. കേന്ദ്ര നാഡീവ്യവസ്ഥയുടെ മർമ്മ ഭാഗമായ ശിരസിനെ പ്രകാശിപ്പിക്കാനും, ശുദ്ധീകരിക്കാനും, ഉത്തേജിപ്പിക്കുവാനും കപാല ഭാതിയിലൂടെ സാധിക്കും. തലച്ചോറിന്റെ പ്രവർത്തനം / കാര്യക്ഷമത കൂട്ടുവാനും, അസാമാന്യമായ ഓർമ ശക്തി, ബുദ്ധിശക്തി, അതീന്ദ്രിയ ജ്ഞാനം എന്നിവ നേടുവാനും ഈ പ്രാണായാമം ഒരുവനെ സഹായിക്കുന്നു. ആജ്ഞാ ചക്രത്തെ വളര...