Posts

Showing posts from March, 2021

മഹാശിവരാത്രി ആഘോഷം

Image
 മഹാശിവരാത്രി... 2021 മാർച്ച് 11, വ്യാഴം യോഗോപാസന കേന്ദ്രത്തിൻ്റെ വൈക്കം ധ്യാന മണ്ഡലിയിൽ നടന്ന #മഹാരുദ്ര പൂജയിൽ ഭഗവാൻ കൂവളത്തിലകളാൽ അഭിഷിക്തനായപ്പോൾ.... ഓം നമഃ ശിവായ

മഹാശിവരാത്രി അഥവാ ഊർജ്ജത്തിൻ്റെ മഹാവലയം

Image
 മഹാശിവരാത്രി അഥവാ ഊർജ്ജത്തിൻ്റെ മഹാവലയം (തയ്യാറാക്കിയത് : യോഗാചാര്യ എ.വി. കൃഷ്ണകുമാർ, യോഗോപാസന കേന്ദ്രം) ..................🔥............. 2021 മാർച്ച് 11, വ്യാഴാഴ്ച മഹാശിവരാത്രിയാണ്. സ്ഥൂല - സൂഷ്മ - കാരണ പ്രപഞ്ചങ്ങളിലൊന്നാകെ ' ശിവൻ ' എന്ന മഹാശക്തി താണ്ഡവമാടുന്ന ഒരു സവിശേഷ ദിനം. ശിവൻ സദാ ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന ഊർജ്ജ സ്രോതസ്സാണ്. ഒരു മനുഷ്യൻ്റെ സൂക്ഷ്മ ശരീരത്തിനുള്ളിൽ, ഷഡാധാര ചക്രങ്ങളിൽ ഈ ഊർജ്ജ പ്രവാഹം സദാ നടന്നുകൊണ്ടിരിക്കുന്നു. അത് അബോധ പൂർണമാണ്. പ്രത്യക്ഷത്തിൽ നാം അതിനെ അറിയുന്നില്ല. യോഗ സാധനകളിലൂടെ അവനവൻ്റെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക് മാത്രമാണ് ഈ ശക്തിവിശേഷത്തെ തിരിച്ചറിയാനും, ഉണർത്താനും, നിയന്ത്രിക്കാനും സാധിക്കുക. 'ശിവൻ' പ്രാണോർജ്ജമായി നമ്മിൽ സദാ നിലകൊള്ളുന്നതിനാൽ നാം ജീവിക്കുന്നു. ആ ഊർജ്ജം നമ്മിൽ നിന്ന് വിട്ടകലുമ്പോൾ നാം ' ശവമായി ' മാറുന്നു. 'ശിവ ' നില്ലാതെ നമുക്ക് ജീവിക്കാനോ, വളരാനോ, വികസിക്കാനോ സാധ്യമല്ല. ശിവനെ അറിയുക... ശിവനായി തീരുക... ശിവരാത്രി ശിവനിലേയ്ക്കുള്ള ദിനമാണ്..അൻപേ ശിവം!  ഈ ലോകം ഊർജ്ജത്താൽ പ്രവർത്തിതമാണ്. മഹാശിവരാത്രി...