മഹാശിവരാത്രി അഥവാ ഊർജ്ജത്തിൻ്റെ മഹാവലയം

 മഹാശിവരാത്രി അഥവാ ഊർജ്ജത്തിൻ്റെ മഹാവലയം

(തയ്യാറാക്കിയത് : യോഗാചാര്യ എ.വി. കൃഷ്ണകുമാർ, യോഗോപാസന കേന്ദ്രം)

..................🔥.............






2021 മാർച്ച് 11, വ്യാഴാഴ്ച മഹാശിവരാത്രിയാണ്. സ്ഥൂല - സൂഷ്മ - കാരണ പ്രപഞ്ചങ്ങളിലൊന്നാകെ ' ശിവൻ ' എന്ന മഹാശക്തി താണ്ഡവമാടുന്ന ഒരു സവിശേഷ ദിനം. ശിവൻ സദാ ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന ഊർജ്ജ സ്രോതസ്സാണ്. ഒരു മനുഷ്യൻ്റെ സൂക്ഷ്മ ശരീരത്തിനുള്ളിൽ, ഷഡാധാര ചക്രങ്ങളിൽ ഈ ഊർജ്ജ പ്രവാഹം സദാ നടന്നുകൊണ്ടിരിക്കുന്നു. അത് അബോധ പൂർണമാണ്. പ്രത്യക്ഷത്തിൽ നാം അതിനെ അറിയുന്നില്ല. യോഗ സാധനകളിലൂടെ അവനവൻ്റെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക് മാത്രമാണ് ഈ ശക്തിവിശേഷത്തെ തിരിച്ചറിയാനും, ഉണർത്താനും, നിയന്ത്രിക്കാനും സാധിക്കുക. 'ശിവൻ' പ്രാണോർജ്ജമായി നമ്മിൽ സദാ നിലകൊള്ളുന്നതിനാൽ നാം ജീവിക്കുന്നു. ആ ഊർജ്ജം നമ്മിൽ നിന്ന് വിട്ടകലുമ്പോൾ നാം ' ശവമായി ' മാറുന്നു. 'ശിവ ' നില്ലാതെ നമുക്ക് ജീവിക്കാനോ, വളരാനോ, വികസിക്കാനോ സാധ്യമല്ല. ശിവനെ അറിയുക... ശിവനായി തീരുക... ശിവരാത്രി ശിവനിലേയ്ക്കുള്ള ദിനമാണ്..അൻപേ ശിവം! 


ഈ ലോകം ഊർജ്ജത്താൽ പ്രവർത്തിതമാണ്. മഹാശിവരാത്രി ദിനത്തിൽ ഈ ദിവ്യ ഊർജ്ജം അത്യുജ്ജ്വലമായി ഉയരുന്നു. ഭൂമിയുടെ ഉത്താരായന ധ്രുവത്തിൽ ഈ ചൈതന്യം കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്നു.. ഒരു സാധകൻ്റെ കുണ്ഡലിനീ ശക്തിയിൽ ഈ പ്രാണോർജ്ജ ശിവ ചൈതന്യം ശിവരാത്രി ദിനത്തിൽ വർധിത വീര്യത്തോടെ ജ്വലിക്കുന്നു. കുണ്ഡലിനീ ശക്തി കൂടുതൽ  ജാഗ്രത്താകാൻ തുടങ്ങുന്നു


എല്ലാ മനുഷ്യരുടേയും സ്ഥൂല -സൂക്ഷ്മ - കാരണ തലങ്ങളെ സമഞ്ജസമായി പ്രവർത്തിപ്പിക്കുകയും, ഒപ്പം  ശരീരത്തിനുള്ളിൽ നടക്കുന്ന കോടാനുകോടി ജൈവ - രാസ സൂക്ഷ്മ  പ്രവർത്തനങ്ങളെ നയിക്കുകയും, നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്ന പ്രാണശക്തിയുടെ മൂല ശ്രോതസ്സാണ് കുണ്ഡലിനീ ശക്തി. കുണ്ഡലിനീ നമ്മുടെയുള്ളിലെ ദൈവീക ശക്തിയാണ്. സൂക്ഷ്മ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - ആജ്ഞ - സഹസ്രാരങ്ങൾ ഉൾപ്പെടുന്ന 7 ചക്രങ്ങളും, പ്രാണനും, മനസ്സും, ബോധവും ഉൾകൊള്ളുന്ന ശക്തി വിശേഷമാണ് കുണ്ഡലിനീ.


 സൂക്ഷ്മ ശരീരത്തിൽ മൂലാധാര ചക്രത്തിൽ മൂന്നര ചുറ്റായ ഒരു പെൺ പാമ്പിൻ്റെ രൂപത്തിൽ കുണ്ഡലിനീ ശക്തിയുടെ മൂലരൂപമായ പ്രാണ ചൈതന്യം സുപ്താവസ്ഥയിൽ കുടികൊള്ളുന്നു. ഈ ശക്തി മൂലാധാരത്തിൽ നിന്ന് യോഗ സാധനകൾ വഴി  ഉണർന്ന്, ഉയർന്ന്, ആറ് ചക്രങ്ങളെ ഭേദിച്ച് ഏഴാമത് ശിവൻ കുടികൊള്ളുന്ന സഹസ്രാരയിൽ ലയിക്കുന്നു. അതാണ് 'ശിവശക്തി യോഗം '.


ഒരു ആൽമരത്തിൻ്റെ മൂലരൂപം ആൽവിത്താണ്. ഒരു ചെറിയ ആൽവിത്തിനുള്ളിൽ ഒരു മഹാമരമാകാനുള്ള ശക്തി കുടികൊള്ളുന്നതു പോലെ, ഒരു സാധാരണ മനുഷ്യന് അതി മനുഷ്യനും, മഹായോഗിയും, ഋഷിയും, ആയി മാറാനുള്ള ശക്തി മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന ഈ കുണ്ഡലിനിയുടെ മൂലരൂപത്തിനുണ്ട്. ഈ ശക്തിവിശേഷം ഉണർന്ന്, ഓരോ ചക്രങ്ങളിലൂടെ കടന്ന്, ഉയർന്ന് സഹസ്രാര തലത്തിലേയ്ക്ക് എത്തിച്ചേരുമ്പോഴാണ് മനുഷ്യ ബോധം ദൈവീക ബോധമായി പരിണമിക്കുന്നത്. സർവ്വ സൗഭാഗ്യങ്ങളും, മാനവൻ്റെ  ഉൽകൃഷ്ട ആഗ്രഹങ്ങളുടെ പൂർത്തീകരണവും ഈ അവസ്ഥയിൽ  സാധ്യമാകുന്നു. മാനവൻ ഋഷിയായി പരിണമിക്കുന്നു. കുണ്ഡലിനീ ഉണരണമെങ്കിൽ യോഗ സാധനകൾ നിത്യജീവിതത്തിൽ  കൃത്യമായി അനുഷ്ഠിക്കണം.


മഹാദേവൻ്റെ സജീവ സാന്നിദ്ധ്യം നിലകൊള്ളുന്ന മഹാ ശൈലമാണ് ഹിമാലയം. ശിവൻ എന്ന മഹാഊർജ്ജം ഹിമാലയ നിരകളിൽ നിന്ന് സാധകരുടെ കുണ്ഡലിനീ ശക്തിയിലേയ്ക്ക് കൂടുതലായി പ്രവഹിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി. കുണ്ഡലിനീ - ശിവ - യോഗ സാധകൻമാരുടെ രാവാണ് ' ശിവരാത്രി . കോടാനുകോടി ദിവ്യപ്രഭയോടെ നമ്മിൽ വർത്തിക്കുന്ന ശിവ മഹാ ചൈതന്യത്തെ കൂടുതൽ അടുത്തറിയാനും, അനുഭവിക്കാനുമുള്ള  രാത്രിയാണിത്.

ശിവരാത്രി ദിനത്തിൽ രാത്രി 10.30 മുതൽ രാത്രി 1.30 വരെയുള്ള മൂന്ന് മണിക്കൂർ  സമയം ഏറെ പ്രധാന്യമുള്ളതാണ്. ഈ സമയം പ്രപഞ്ചത്തിൽ പ്രാണഊർജ്ജം കൂടുതൽ active ആകുന്നു. വടക്ക് ഹിമാലയ പർവ്വതനിരകൾ ഒരു കാന്തം കണക്കെ പ്രാണ ഊർജ്ജത്തെ പ്രപഞ്ചത്തിൽ നിന്ന് വലിച്ചെടുക്കുകയും, ഒരു പ്രേക്ഷണ നിലയം കണക്കെ ആ ശിവ മഹാചൈതന്യത്തെ സാധകരിലേയ്ക്ക് പ്രവഹിപ്പിക്കുകയും ചെയ്യുന്നു. 


ഈ സമയം യോഗസാധകർ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞിരുന്ന് അവർ പഠിച്ച ആത്മീയ സാധനകൾ അനുഷ്ഠിക്കുന്നതും, 'ഓം നമ: ശിവായ ' എന്ന ശിവ പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഏറെ ഉത്തമമമാണ്. മറ്റു ദിവസങ്ങളിൽ നാം ചെയ്യുന്നതിനേക്കാൾ നൂറിരട്ടി ഫലദായക ദായകമാണ് ശിവരാത്രി ദിനത്തിലെ സാധനാനുഷ്ഠാനങ്ങൾ. അതു കൊണ്ട് തന്നെ ഈ ദിവസം രാത്രി ഉറങ്ങാതെ ഉണർന്നിരിക്കേണ്ടത് അവശ്യമാണ്.


 ശിവരാത്രി ദിനത്തിൽ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ്, നട്ടെല്ല് നിവർത്തി കണ്ണുകളച്ച് നാം ലംബമായി ഇരിക്കുമ്പോൾ ഭൂമിയിലെ ഗുരുത്വാകർഷണ ബലവും, ഹിമാലയത്തിൻ്റെ കാന്തിക ബലവും, നമ്മിലെ കുണ്ഡലിനീ ശക്തിയിലെ പ്രാണപ്രാവാഹ ശക്തിയും സന്തുലനാവസ്ഥയിൽ വരികയും അത് നമ്മുടെയുള്ളിലെ ആത്മീയ ശക്തികളെ ഉണർത്തുകയും, ഉയർത്തുകയും ചെയ്യുന്നു. ഈ ധ്യാന നില നമ്മുടെ ബോധമണ്ഡലത്തിൽ ഉയർന്ന പരിണാമം സൃഷ്ടിക്കുന്നു.


ശിവരാത്രി സമയം നാം കിടന്നുറങ്ങിയാൽ നമ്മുടെ ശരീരം തിരശ്ചീനാവസ്ഥയിലാവുകയും ഈ ശക്തിവിശേങ്ങൾക്ക് നമ്മുടെയുള്ളിൽ ക്രിയാത്മകമായി  പ്രവർത്തിക്കാൻ സാധിക്കാത്ത  പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ആയതിനാൽ ശിവരാത്രി ദിനത്തിൽ ഉറങ്ങാതെ ഉണർന്നിരുന്ന് ആത്മീയ സാധനകൾ ചെയ്യാൻ യോഗിമാർ ഉപദേശിക്കുന്നു.


ശിവരാത്രി ദിനം കൂടുതൽ സമയം യോഗ സാധനകൾക്കും പഞ്ചാക്ഷരീ മന്ത്ര ജപത്തിനുമായി ഉപയോഗിക്കുക. അന്നേ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധനായി യോഗ സാധനകൾ ചെയ്യുക. മൗനവ്രതം ആചരിക്കാം. ആ ദിവസം സസ്യാഹാരവും, ബ്രഹ്മചര്യ വ്രതവും പുലർത്തുക. ശിവക്ഷേത്ര ദർശനവും, അവിടെയിരുന്നുള്ള പഞ്ചാക്ഷരി മന്ത്രജപവും അന്നേ ദിനം ഏറെ ഉത്തമമാണ്. യോഗ സാധകർ തങ്ങളുടെ ആത്മീയ സാധനകൾ ശിവരാത്രി ദിനത്തിൽ കൂടുതൽ സമയം അനുഷ്ഠിക്കണം.


യോഗോപാസന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ' മഹാശിവരാത്രി ആഘോഷിക്കുന്നു.👇


*മഹാശിവരാത്രി ദിന  മഹാരുദ്ര സാധന 🔥 പരിശീലനം*


👉 *മഹാരുദ്ര പൂജ* : മാർച്ച് 11 രാവിലെ 8 മണി മുതൽ 10 മണി വരെ യോഗോപാസന കേന്ദ്രം, വൈക്കം ധ്യാനമണ്ഡലിയിൽ 


👉 *മഹാരുദ്ര സാധന*


മാത്രാ - ശിവയോഗ - ശിവകുണ്ഡലിനീ  മാർഗ സാധകർക്കും, മറ്റ്  യോഗ സാധകർക്കുമായി, മാർച്ച് 11 രാത്രി 11.30 മുതൽ 12.30 വരെ Google Meet-ൽ 


Link :-

meet.google.com/fvq-gaem-xdw


ഏവർക്കും സ്വാഗതം🙏


*യോഗോപാസന കേന്ദ്രം*

MOB : 8078388409


Blog: https://yogopasana18.blogspot.com/?m=1


ഹര ഹര മഹാദേവ്🔥

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര