വജ്രശക്തി കല ധ്യാന കോഴ്സ്



ജീവിതവിജയത്തിൻ്റെ രഹസ്യവിദ്യ അഥവാ വജ്ര ശക്തികല 

 ഇനി 30 മിനിറ്റ് കൊണ്ട് ഊർജ്ജസ്വലരാകാം !

ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിൻ്റെ  അതുല്യമായ ഒരു ധ്യാന പരിശീലന കോഴ്സാണ് വജ്രശക്തി കല. കേവലം 30 മിനിറ്റ് കൊണ്ട് നിങ്ങളിൽ അനന്തമായ ഊർജ്ജപ്രവാഹം സൃഷ്ടിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയമായ യോഗ ധ്യാന പരിശീലന പദ്ധതികളടങ്ങിയ ഒരമൂല്യ കോഴ്സാണ് വജ്രശക്തികല.

 വീഡിയോ കാണുക👇

https://youtu.be/PYr6gV60xD0?si=7l9_JtjtBZ-JPEVb

 കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ വായിക്കുക👇

🪷

 *ജീവിതത്തിൽ വജ്ര ശക്തികലയുടെ പ്രാധാന്യം

 ശാന്തവും ശക്തവും  ഊർജ്ജസ്വലവുമായ  ശരീരവും മനസ്സും, സൂക്ഷ്മമായ ബുദ്ധിയും അതോടൊപ്പം ഈശ്വരാനുഗ്രഹവും ഒന്നു ചേരുമ്പോഴാണ് ജീവിതം വിജയപ്രദമാകുന്നതെന്ന് ഗുരുക്കന്മാർ പറയുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ നമ്മുടെ കർമ്മമേഖലയിൽ പ്രവർത്തിക്കുവാനും, രോഗങ്ങളെ അകറ്റി സദാ ആനന്ദവും കർമ്മകുശലതയും വിജയ ശക്തിയും ജീവിതത്തിൽ പ്രാപ്തമാക്കുവാനും  ഉതകുന്ന വിധത്തിൽ ഹിമാലയൻ സിദ്ധാശ്രമ ഗുരുപരമ്പര ചിട്ടപ്പെടുത്തിയ അതിശക്തമായ ഒരു ധ്യാന യോഗ പരിശീലന പദ്ധതിയാണ് വജ്ര ശക്തികല 

 പ്രാണായാമം, വായുവേഗ ക്രിയ, മന്ത്ര ജപം, ജാഗ്രതാ ധ്യാനം, പ്രണവാംഗ ധ്യാനം, മനശക്തി വർദ്ധക സങ്കൽപ്പ ക്രിയകൾ എന്നിങ്ങനെയുള്ള വിവിധ യോഗ ക്രിയകൾ ഉൾപ്പെടുത്തിയിട്ടുള്ള അതുല്യ പരിശീലനമാണ് വജ്രശക്തി കല.

🪷

 *വജ്രശക്തികല പരിശീലിച്ചാൽ ഉള്ള ഗുണങ്ങൾ

നമ്മുടെ ശരീരത്തെ വളരെ വേഗത്തിൽ ഊർജ്ജസ്വലമാക്കാനും, ശരീരത്തിൻ്റെ  രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഡയബറ്റിക്ക്, കൊളസ്ട്രോൾ, മൈഗ്രേൻ, അസിഡിറ്റി, ഗ്യാസ്ട്രബിൾ, അകാരണമായ ക്ഷീണം, ഉറക്കമില്ലായ്മ്മ  എന്നിങ്ങനെയുള്ള വിവിധ ശാരീരിക അസ്വസ്ഥകളെ പരിഹരിക്കുവാനും, അമിതമായ ടെൻഷൻ, അകാരണമായ ഭയം, മാനസിക രോഗങ്ങൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിച്ച് മനസിൻ്റെ  ഗുണങ്ങൾ, ശക്തി എന്നിവ വർദ്ധിപ്പിക്കുവാനും, ഓർമ്മക്കുറവ്, ഡിമൻഷ്യ, അൽഷിമേഴ്സ് എന്നീ ബൗദ്ധിക പ്രശ്നങ്ങളെ  പ്രതിരോധിച്ച് ബുദ്ധിശക്തി വർദ്ധിപ്പിക്കാനും അതീന്ദ്രീയ  ജ്ഞാനത്തെ ഉണർത്താനും ഈ വിദ്യ സഹായിക്കുന്നു.

വജ്രശക്തി കല നമ്മുടെ സൂക്ഷ്മ ശരീരത്തിലെ ആറ് ഊർജ്ജകേന്ദ്രങ്ങളെയും ( ചക്രങ്ങൾ )  സ്വാധീനിക്കുകയും,  പ്രാണന്റെ ശരിയായ പ്രവാഹത്തെ ശക്തിപ്പെടുത്തുകയും അതിലൂടെ കുണ്ഡലിനി ജാഗരണം സംഭവിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ വളരെ വേഗത്തിലുള്ള ആത്മീയ പുരോഗതി പഠിതാവിന് കൈവരുന്നു.

ചുരുക്കത്തിൽ ശാരീരിക -മാനസിക - ബൗദ്ധിക - ആത്മീയ വികാസം അഥവാ പൂർണ്ണ വ്യക്തിത്വ വികാസം നേടാൻ ഈ മഹാശാസ്ത്രം നമ്മെ സഹായിക്കുന്നു.

🪷

 *ആർക്കൊക്കെ പഠിക്കാം

ഏഴ് വയസ്സിന് മുകളിലുള്ള ആർക്കും വജ്രശക്തി കല പരിശീലിക്കാം. സുഖകരമായി നിലത്തിരുന്നോ അല്ലെങ്കിൽ കസേരയിലിരുന്നോ സൗകര്യപൂർവ്വം ഇത് പരിശീലിക്കാം. കഠിനമായ വ്യായാമമുറകൾ ഒന്നുംതന്നെ ഇതിലില്ല. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങൾക്കും ഇത് പഠിക്കാവുന്നതാണ്. ഇത് പഠിക്കുന്നതിന് ജാതി-മത-സ്ത്രീ പുരുഷ ഭേദമൊന്നുമില്ല. പരിശീലനം ചെയ്യുമ്പോൾ പ്രത്യേക വ്രതങ്ങളോ നിയമങ്ങളോ ഒന്നുമില്ല. ഇഷ്ടമുള്ള ആഹാരം കഴിക്കാം.നിലവിലെ ജീവിതരീതി അങ്ങനെ തന്നെ തുടരാം.

🪷

 എങ്ങനെ പഠിക്കാം ?

വജ്രശക്തികലയെ

Level I, Level ll എന്നിങ്ങനെ രണ്ട് തലങ്ങളായി (21 + 21) 42 ദിവസത്തേയ്ക്കാണ് ഈ കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഓൺലൈനിൽ പഠിക്കാൻ സാധിക്കും. പരിശീലനത്തിന്റെ വിവരണം, ഓഡിയോ വീഡിയോ, എന്നിവ വാട്സ്ആപ്പ് വഴി ലഭ്യമാകും. ഗൂഗിൾ മീറ്റിൽ ക്ലാസുകൾ എടുത്തു നൽകും. ഏതുസമയത്തും സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും.

🪷

 കോഴ്സ് ഫീസ്

വജ്ര ശക്തികല Level I + Level ll ൻ്റെ ( 42 ദിവസത്തെ കോഴ്സിന്റെ) ആകെ ഫീസ് 1000 രൂപ മാത്രമാണ്. ഈ കോഴ്സ് പഠിക്കുവാൻ താല്പര്യപ്പെടുന്നവർ പേര്,വയസ്സ്,പൂർണ്ണമായ മേൽവിലാസം, എന്നിവയ്ക്കൊപ്പം ഫീസ് ഓൺലൈനായി അടച്ചതിന്റെ സ്ക്രീൻഷോർട്ട് ( Bank, Google Pay*Details : 

Bank Details

MAMA DHARMA EDUCATIONAL & CHARITABLE SOCIETY

ALP/TC/372/2022

Bank: 

SBI Highcourt Branch, Eranakulam

Account No: 41359978996

IFSC Code: SBIN0010564

 G Pay 

9526274785


എന്നിവ താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ (9526274785) അയച്ചു നൽകുക. അവരെ വജ്ര ശക്തികല പരിശീലന WhatsApp ഗ്രൂപ്പിൽ ചേർക്കുന്നതാണ് )

താല്പര്യമുള്ള ഏതൊരാൾക്കും ഏത് സമയത്തും ഈ ഓൺലൈൻ കോഴ്സിൽ പ്രവേശിക്കാവുന്നതാണ്

നന്ദി🙏

ഹിമാലയൻ സിദ്ധാശ്രമയോഗ സാധക കേന്ദ്രം (HSYSK),

Reg No : 184/IV/23, ആലപ്പുഴ, കേരളം -688 570

Website: www.hsysk.in,

WhatsApp: 9526274785


▶️

Share to all👍

Thank U🙏

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര