Posts

Showing posts from May, 2018

തന്ത്രയോഗം: ധൂമാവതീ ദേവീ, എ.വി. കൃഷ്ണ കുമാർ

തന്ത്രശാസ്ത്രത്തിൽ, ദശമഹാവിദ്യ ഉപാസന ക്രമത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ദേവതാ രൂപമാണ് ധൂമാവതി. മറ്റ് ദേവതാ സ്വരൂപ പങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു ഭാവമാണ് ധൂമാവതിയുടേത്. വിരക്തി ഭാവമാണ് അമ്മയുടേതെങ്കിലും തന്ത്രോപാസകരിൽ വളരെ  വേഗത്തിൽ പ്രസാദിക്കുന്നവളാണ് ദേവീ. അഭീഷ്ട വരദായനിയും, ക്ഷിപ്ര പ്രസാദിനിയുമാണ് ദേവീ " ബാലാം സങ്കടനാശിനീം ഭഗവതീം ധ്യായാമി ധൂമാവതീം " എന്ന് മാ ദശമയി ബാലാ സ്തോത്രത്തിൽ ദേവിയെ വിശേഷിപ്പിക്കുന്നു. അതായത് ഭക്തന്റെ ഏത് സങ്കടവും ( ദാരിദ്ര - ദു:ഖ - ദുരിതങ്ങൾ ) അമ്മ തീർക്കും എന്ന് ചുരുക്കം. ധൂമാവതിയുടെ ധ്യാന ശ്ലോകങ്ങളും, സ്തോത്രങ്ങളും ഐശ്വര്യത്തിനും, ശത്രു ബാധ _ ആഭിചാര - ദുർമന്ത്രവാദ ദോഷ പരിഹാരത്തിനായി ഗൃഹത്തിൽ ചൊല്ലുന്നത് നല്ലതു തന്നെ. എന്നാൽ ധൂമാവതി മന്ത്രോപാസന ഗുരുവിൽ നിന്ന് യഥാവിധി തന്ത്ര ദീക്ഷ ലഭിച്ചതിന് ശേഷം ചെയ്യുന്നതാണ് ഉത്തമം. ദശമഹാവിദ്യകളിൽപ്പെട്ട ധൂമാവധി സാധന ഒരു ഗ്ര സാധനയാണ്. ഇതിലെ ഉപാസനാ വിധികളും  കഠിനം തന്നെ. വിധി തെറ്റിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ആയതിനാൽ തന്ത്രവിദ്യാ പഠിതാവിന് ഗുരു ആദ്യം ധൂമാവധി സിദ്ധി സാധന നൽകാറില്ല. ധൂവാവതി, കാളീ, ബംഗ...

വേദാന്തവും, അധികാരിലക്ഷണവും, എ.വി. കൃഷ്ണ കുമാർ

വേദാന്തത്തിൽ, അധികാരി ലക്ഷണം എന്ന് പറയുന്നത് വേദാന്തം എന്ന ശാസ്ത്രം പഠിക്കുവാൻ ഒരുവന് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ ( Qualifications )ആണ്. അവ:- *ഇഹാമുത്ര ഫല ഭോഗ വിരാഗം* അഥവാ വൈരാഗ്യം :- ഇഹത്തിലും, പരത്തിലുമുള്ള സർവ്വ ആഗ്രഹങ്ങളുടേയും വേണ്ടെന്ന് വയ്ക്കൽ  ഉദ: ഇഹത്തിൽ - ധനം, പ്രശസ്തി etc പരം:- സ്വർഗപ്രാപ്തി, സുഖം നൽകുന്ന സൂഷ്മ ലോകങ്ങൾ, അപ്സരകൾ ഇവയെ ത്യജിക്കൽ. ഇതിനെല്ലാം അപ്പുറം ഈശ്വരനു വേണ്ടി മാത്രം ഉള്ള തീവ്രമായ ആഗ്രഹം / മോക്ഷേശ്ച. അതാണ് *മുമുക്ഷുത്വം*  അതിലേയ്ക്കായി നമ്മുടെ സർവ്വകർമ്മങ്ങളും ഈശ്വരനിൽ സമർപ്പിച്ച് ചെയ്യൽ *ഈശ്വരപ്രാണിധാനം*, *ഷമദമാധി സാധനാ ഷൾക്കസമ്പത്തി* ശരീരത്തേയും മനസിനേയും (ശമ -ദമം) അടക്കൽ, ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് ഉൾവലിക്കൽ ( ഉപ രതി ), തിതിക്ഷ ( ത്യാഗ മനോഭാവം ) , സാധനാ നഷ്ഠാനങ്ങൾ എന്നീ നിയമങ്ങൾ ഇതിൽ വരും..

യോഗയും, ജീവിത വിജയവും , എ.വി. കൃഷ്ണകുമാർ

യോഗയും, ജീവിത വിജയവും ....................................... യോഗയുടെ വീക്ഷണത്തിൽ വിജയം എന്നത് ആത്മീയവും, ഭൗതീകവുമായ സമ്പൂർണ ജീവിതവിജയമാണ്. ജീവിതത്തിൽ വിജയം /സന്തോഷം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എപ്പോഴും ജീവിതത്തിൽ ശാന്തിയും, സമാധാനവും, ആനന്ദവും, സൗഖ്യവും ഉണ്ടാവാനാണ്‌ ഏവരും കൊതിക്കുന്നത്. വിജയം, ധന- ധാന്യ സമ്പത് സമൃദ്ധി, ഐശ്വര്യം, ആരോഗ്യം എന്നിവ കാംക്ഷിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളും, മറ്റും നമ്മുടെ ഈ ആഗ്രഹങ്ങൾക്ക് വിലങ്ങ് തടി ആവാറുണ്ട്. രോഗവും, ദു:ഖവും, ദുരിതവും,  സാമ്പത്തിക പ്രതിസന്ധികളും മറ്റുമൊക്കെ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ട്. ഇനി എന്ത് ചെയ്യണം?  ജീവിത വിജയത്തിന് എന്താണ് പോം വഴി?  ദുഃഖവും, ദുരിതവും മാറി Life ആനന്ദകരമാക്കാൻ എന്താണ് മാർഗം? ഈ ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല..! യോഗ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം  നൽകുന്നു... ആ ഉത്തരം ഇതാണ് *സാധന* സാദ്ധ്യം അതായത് ലക്ഷ്യം (ജീവിത വിജയം ) നേടാൻ നാം ചെയ്യുന്ന പരിശീലങ്ങളാണ് സാധനകൾ. അവയെ രണ്ടായി തിരിക്കാം 1. ന...

യോഗയും സൂഷ്മ ശരീരവും, എ.വി. കൃഷ്ണകുമാർ

യോഗയും സൂഷ്മ ശരീരവും  സൂഷ്മ ശരീരം എന്ന ഒന്നിനെപ്പറ്റി നാമെല്ലാവരും കേട്ടിട്ടുണ്ട്.. യഥാർത്ഥത്തിൽ എന്താണിത്? ഇത് യാഥാർത്ഥ്യമാണോ..? ഇതിനെ കാണുവാൻ കഴിയുമോ?  കഴിയുമെങ്കിൽ അതിനുള്ള മാർഗ്ഗം എന്താണ് ? ................................ മനുഷ്യൻ എന്നത് പഞ്ച കോശങ്ങളുടെ ഒരു ആവരണമായി യോഗ പറയുന്നു. അന്നമയകോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയകോശം എന്നീ 5 ഘടകങ്ങളുടെ സംഘാതമാണ് നമ്മുടെ ശരീരം. എന്താണ് ഈ 5 കോശങ്ങൾ? നമ്മുടെ ശരീരം എന്ന് പറയുമ്പോൾ അതിന് 5 Layers ഉള്ളതായി യോഗിമാർ പറയുന്നു. സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളിൽ ഈ 5 തലങ്ങൾ കുടികൊള്ളുന്നു. അവ:- 1.സ്ഥൂല ശരീരം ( അന്നമയ കോശം / Physical Body )  പഞ്ചഭൂതങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ് ഈ ശരീരം.നമുക്ക് ഈ ശരീരം ലഭിച്ചത്  അച്ഛനിൽ നിന്നും, അമ്മനിന്നും ആണ് അവർക്ക് നമ്മെ സൃഷ്ടിക്കാനുള്ള അതിനുള്ള ഊർജ്ജം ലഭിച്ചത് അവർ കഴിച്ച ആഹാരത്തിൽ നിന്നും, കുടിച്ച  ജലത്തിൽ നിന്നും, ശ്വസിച്ച വായുവിൽ  നിന്നും ഒക്കെയാണ്. എന്നാൽ  ഇവയെല്ലാം രൂപം കൊണ്ടത് പഞ്ചഭൂതങ്ങളിൽ നിന്നുമാണ്. നാം ഈ ഭൂമിയിൽ ജീവിക്കുന്നതും ഇതേ പഞ്ചഭൂത...