മഹാ അവതാർ ബാബാജി എന്ന മഹാവിസ്മയം
10000 വർഷത്തിലധികമായി ഈ ഭൂമിയിൽ ജീവിച്ചിരിക്കുക! പൗരാണിക കാലത്ത് ആദി ശങ്കരാചാര്യർക്കും ആധുനിക കാലത്ത് സ്റ്റൈൽ മന്നൻ രജനീകാന്തിനും ക്രിയാ യോഗമാർഗം ഉപദേശിച്ചു കൊടുക്കുക ! ക്രിയാ കുണ്ഡലിനി യോഗം അനുഷ്ഠിക്കുന്ന സാധകന്മാർക്ക് സദാ മാർഗ്ഗനിർദ്ദേശകനായി ഈ ഭൂമിയിൽ ഇന്നും തുടരുക ! അതെ ഈ നൂറ്റാണ്ടിലെ മഹാവിസ്മയമാണ് മഹാവതാർ ബാബാജി എന്ന ശിവ ബാബ. തമിഴ് നാട്ടിൽ പറങ്കി പേട്ടയിൽ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മഹാവതാർ ബാബാജി അദ്ദേഹത്തിന്റെ അവസാന ജന്മം പഴനിയിൽ ഭോഗനാഥ മഹർഷിയുടെ ശിഷ്യനായി ജീവിച്ചിരുന്നു എന്നാണ് യോഗിമാർ പറയുന്നത്.തന്റെ അവസാന മനുഷ്യജന്മത്തിലെ അതേ ശരീരമാണ് ബാബാജി ഇപ്പോഴും സ്ഥൂല അവസ്ഥയിൽ കൈക്കൊള്ളാറുള്ളതെന്ന് അദ്ദേഹത്തെ ദർശിച്ച ക്രിയാ യോഗികൾ പറയുന്നു.മഹാ അവതാരം, ശിവ ബാബ, മഹാമുനി ബാബാജി, ത്രയംബക ബാബ എന്നൊക്കെയാണ് ക്രിയാ യോഗികൾ ബാബാജിയെ വിളിക്കുന്നത്. മനുഷ്യന്റെ ഭൗതിക ആത്മീയ ജീവിതത്തെ സമ്പൂർണ്ണ വിജയപ്രദമാക്കാനുള്ള അമൃതവിദ്യയാണ് പൗരാണിക കാലത്ത് ശിവകുണ്ഡലിനി യോഗം എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്നത്തെ ക്രിയാ യോഗവിദ്യ. കാല പ്രയാണത്തിൽ ഈ വിദ്യ മാനവ ലോകത്തിന് ഇടയ്ക്ക് നഷ്ടപ്പെട്ടുവെങ്കിലും ആധുനിക ക...