Posts

Showing posts from December, 2019

ആർഷ വചനം : 'ഈശ്വരൻ നമ്മുടെ സ്വന്തം '

    🔥 ആർഷ വചനം 🔥          ജനുവരി 1 , 2020          .............🕉...........                       '' ഈശ്വരൻ ഓരോർത്തർക്കും സ്വന്തമായ വസ്തുവാണ്. അത് നാശമില്ലാത്ത ബന്ധമാണ്. ഒരുവന് എത്രത്തോളം അടുപ്പം ഈശ്വരനോട് തോന്നുന്നുവോ, അത്രത്തോളം ജഗദീശ്വരനും അവനോട് അടുത്തു വരുന്നതായി ഓരോർത്തർക്കും അനുഭവപ്പെടും. ഭയപ്പെടുകയേ വേണ്ട. നിങ്ങളെ കാത്തുരക്ഷിക്കുന്ന ആരോ ഒരാൾ ഉണ്ടെന്നുള്ള ഓർമ്മ നിങ്ങൾക്കെപ്പോഴും ഉണ്ടായിരിക്കട്ടെ ''  :- ശ്രീരാമകൃഷ്ണ പരമഹംസർ പുതുവൽസരാശംസകൾ... ശുഭദിനം... നന്മകൾ ഭവിക്കട്ടെ...               🙏 🔥യോഗോപാസന🔥

ചക്ര ധ്യാനവിദ്യ

Image
ചക്ര ധ്യാന വിദ്യ എന്ത്? മനുഷ്യന്റെ സൂഷ്മ ശരീരത്തിൽ കുടികൊള്ളുന്ന 6 ചക്രങ്ങളെ ( ഊർജ്ജ കേന്ദ്രങ്ങൾ )  മന്ത്രം, പ്രാണൻ, മനസ് എന്നിവയെ ഉപയോഗിച്ച്  Active ആക്കുന്ന സൂക്ഷ്മയോഗ പരിശീലന മാർഗമാണ് ചക്ര ധ്യാന വിദ്യ. സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു. മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു. ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു. ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ...