വിപാശന / വിപാസന ധ്യാന വിദ്യ ( Vipassana Meditation ), എ.വി. കൃഷ്ണകുമാർ
ബുദ്ധൻ പുഞ്ചിരിക്കുമ്പോൾ.... ( അതിപുരാതനമായ വിപശന ധ്യാന വിദ്യയെക്കുറിച്ചുള്ള ലേഖനം :- തയ്യാറാക്കിയത് : എ.വി. കൃഷ്ണകുമാർ ) **************************** ഭാഗം :1 മനുഷ്യമനസ് സമുദ്രം പോലെ അഗാധവും, ആകാശം പോലെ വിസ്തൃതവുമാണ്. വിഷാദത്തിന്റെയും, വികലതയുടെയും നീർ ചുഴികളാലും ക്രോധത്തിന്റെയും, ദുഃഖങ്ങളുടെയും അലമാലകളാലും പലപ്പോഴും സംഘർഷ ഭരിതമാണ് മനുഷ്യ മനസ്. മാനസിക പിരിമുറുക്കങ്ങൾ, മനോ സംഘർഷങ്ങൾ, ദേഷ്യം, സങ്കടം, -ve ചിന്തകൾ, അശുഭ വികാരങ്ങൾ - വിഷാദങ്ങൾ- ആശങ്കകൾ, മോഹഭംഗങ്ങൾ, ആത്മവിശ്വാസമില്ലായ്മ്മ, അകാരണമായ ഭയം എന്നിവയാൽ മനോനില തെറ്റിയ / മനോ രോഗികളായ അനേകായിരങ്ങൾ നമുക്ക് ചുറ്റുണ്ട്. നാമും ഇതിൽ നിന്ന് വിഭിന്നമല്ല. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളും പല തരത്തിലുള്ള മാനസിക സംഘർഷങ്ങളാൽ ഉഴലുന്നവരാണ്...! ചില വ്യക്തികളിൽ നിന്ന് അല്ലെങ്കിൽ കുടുംബത്തിൽ നിന്ന്, ജോലി സ്ഥലത്ത് നിന്ന്, അല്ലെങ്കിൽ നാം ഇടപെടുന്ന പല മേഖലകളിൽ നിന്ന് മാനസിക സംഘർഷങ്ങൾ പലപ്പോഴും നേരിടേണ്ടി വരുന്നു.!! മാനസിക സംഘർഷങ്ങളുടെ കാരണമെന്താണ്? എന്താണിതിന് പരിഹാരം? മനസിനെ ശാന്തമാക്കാൻ എന്താണ് വഴി? മനുഷ്യരാശിയുടെ ഉ...