യോഗയും, വിപാസന ധ്യാന വിദ്യയും

യോഗയും, വിപാസന ധ്യാന വിദ്യയും
...................................

യോഗാശാസ്ത്രത്തിലെ ഏറെ ലളിതവും, ഏത് പ്രായക്കാർക്കുo വളരെ വേഗത്തിൽ പഠിച്ചെടുക്കാവുന്നതുമായ ധ്യാന വിദ്യയാണ്  വിപാസന. ഭാരതത്തിന്റെ പൗരാണികമായ നിരവധി ധ്യാന പരിശീലനങ്ങളിൽ ശ്രേഷ്ഠ സ്ഥാനമലങ്കരിക്കുന്ന ഈ വിദ്യ മാനവന്റെ ശ്വാസോച്ഛ്വാസ നിരീക്ഷണ- നിയന്ത്രണ - ഏകോപനവുമായി ബന്ധപ്പെട്ടതാണ്.

ഗൗതമ സിദ്ധാർത്ഥൻ എന്ന രാജകുമാരനെ ശ്രീബുദ്ധനാക്കി മാറ്റിയ ഈ മഹാവിദ്യ ബുദ്ധമതക്കാർ, തങ്ങളു ടെ പരമ്പരാഗത ധ്യാന മാർഗമായി ആരാധിച്ച് / പരിശീലിച്ച് പോരുന്നു. എങ്കിലും വിപാസനയുടെ മൂലരൂപം കുടികൊള്ളുന്നത് ഭാരതീയ യോഗശാസ്ത്രത്തിലാണ്. ശ്വാസത്തെ അറിയുക / മനസിലാക്കുക / നിയന്ത്രിക്കുക / ലയിക്കുക എന്നിങ്ങനെയുള്ള പടികൾ വിപാസനയിൽ ഉണ്ട്.

പരിശീലന രീതി

സുഖമായി  / ശാന്തമായി നിലത്തോ, കസേരയിലോ, കിഴക്ക് / വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഇരിക്കുക.

സുഖ പൂരക പ്രാണായാമം 21 Round പരിശീലിക്കുക

ശേഷം ശാന്തമായിരുന്നത്, യാതൊരു ബലവും, സമ്മർദ്ദവും കൊടുക്കാതെ ശാന്തമായി , സ്വാഭാവികമായി നടക്കുന്ന നമ്മുടെ ശ്വാസോച്ഛ്വാസ പ്രവർത്തനത്തെ ഒരു സാക്ഷീ ഭാവത്തിൽ നിരീക്ഷിക്കുക. മനസ് ശ്വാസത്തിൽ ലയിപ്പിക്കുക. അങ്ങനെ 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ , ദിവസത്തിൽ 2 നേരം പരിശീലിക്കുക..
പരിശീലന ശേഷമുള്ള അവസ്ഥയെ കഴിയാവുന്നിടത്തോളം സമയം ശ്രദ്ധിച്ച് / ലയിച്ചിരിക്കുക.

ശാന്തമായ മനസ്, തെളിഞ്ഞ ബുദ്ധി, സമചിത്തതയോടെയുള്ള ജീവിത വീക്ഷണം, സദാ ആനന്ദകരമായ മനോഭാവം എന്നിവ വി പാസന പരിശീലനത്തിലൂടെ സാധകന് കൈവരുന്നു എന്ന് ആചാര്യന്മാർ പറയുന്നു.
.....................
എ.വി. കൃഷ്ണകുമാർ
.........................
NB :കേരളത്തിൽ ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ദാമ  കേന്ദ്രം സൗജന്യമായി വിപാസന കോഴ്സ് നടത്തുന്നുണ്ട്. അതിൽ പങ്കെടുക്കുന്നത് നന്നായിരിക്കും.

Visit the site for details of Vipasana course

http://www.ketana.dhamma.org

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര