തന്ത്ര നിഗൂഡതയുടെ ശാസ്ത്രം : ഭാഗം 1
തന്ത്ര നിഗൂഡതയുടെ ശാസ്ത്രം : ഭാഗം 1 ഭാരതത്തിൽ ഉത്ഭവിച്ച തന്ത്ര ശാസ്ത്രം മാനവന്റെ ഭൗതീക - അത്മീയ പുരോഗതിയ്ക്കായി ഉടലെടുത്ത പൗരാണികമായ അനുഷ്ഠാന പദ്ധതിയാണ്. യോഗം , തന്ത്രം, വേദാന്തം എന്നീ മൂന്ന് അനുഷ്ഠാന പദ്ധതികളാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്ര പഠനങ്ങളിൽ പ്രഥമ ഗണനീയമായ മാർഗങ്ങളായി യോഗിവര്യന്മാർ ചൂണ്ടികാട്ടുന്നത്. അതിൽ തന്ത്ര ഒരു നിഗൂഡ പദ്ധതിയാണ്. ഭാരതീയ ഗുരു പരമ്പരകൾ ആണ് ഈ മൂന്ന് മാർഗങ്ങളുടെയും ആധികാരിക കേന്ദ്രങ്ങൾ. ഭാരതീയ താന്ത്രിക ഗുരുപരമ്പകൾ വഴിയാണ് തന്ത്ര ശാസ്ത്ര പഠനം പൂർണമാകുന്നത്. ക്ഷേത്ര പൂജകൾക്കായി ഉപയോഗിക്കുന്ന ബഹിരംഗ ആചാരാനുഷ്ഠാനങ്ങൾ മുതൽ സൂഷ്മമായ കുണ്ഡലിനീ ക്രിയകൾ വരെ തന്ത്രത്തിന്റെ അന്തരംഗ നിഗൂഡ പദ്ധതികളിൽ ഉൾപ്പെടുന്ന അതിവിശാലമായ വിഷയങ്ങൾ ആണ് ഭഗവാൻ പരമേശ്വരനിൽ നിന്നാണ് തന്ത്ര ശാസ്ത്രത്തിന്റെ ഉത്ഭവം. മഹാദേവനിൽ നിന്ന് തന്ത്ര യോഗത്തിന്റെ രഹസ്യ പദ്ധതികൾ സ്വായത്തമാക്കിയ താന്ത്രിക യോഗികളും ഋഷികളും ഗുരുകുലങ്ങൾ സ്ഥാപിച്ച് ഇവ പഠിപ്പിച്ച് പോന്നു. പ്രാചീന കാലത്ത് ഗുരുകുലങ്ങളിൽ എത്തിച്ചേർന്നിരുന്ന സാധകർക്ക് അവരുടെ അർഹത , യോഗ്യത, കഴിവ്, എന്നിവ അനുസരിച്ച് മാത...