യാമങ്ങൾ എന്ത്
യാമങ്ങൾ എന്ത് ? സൂര്യ - ചന്ദ്രന്മാരുടെ ഭൂമിയിലുള്ള സ്വാധീനത്തേയും, ഭൂമിയുടെ ഭ്രമണത്തേയും അടിസ്ഥാനപ്പെടുത്തിയവയാണ് യാമങ്ങൾ ( നിശ്ചിത സമയം ). ഏഴരനാഴിക സമയമാണ് ഒരു യാമം. അതായത് ഏകദേശം മൂന്നുമണിക്കൂർ സമയം. രാത്രിയ്ക്ക് പൊതുവേ നാല് യാമങ്ങളാണ് ഉള്ളത്. പാർവതീ യാമം , ദുർഗാ യാമം , ഭദ്രകാളീ യാമം , സാരസ്വതീ യാമം എന്നിവയാണ് അവ. ഒരു യാമം എന്നാൽ ഏകദേശം 3 മണിക്കൂർ.സൂര്യൻ അസ്തമിക്കുന്ന സന്ധ്യാ സമയം 6.30 മുതൽ 9.30 വരെ പാർവതിയാമം. 9.30 മുതൽ 12.30 വരെ ദുർഗാ യാമം. ഭദ്രകാളീയാമം 12.30 മുതൽ 3.30 വരെ. ബ്രഹ്മ മുഹൂർത്തം എന്നറിയപ്പെടുന്ന സരസ്വതീയാമം 3.30 മുതൽ 6.30 സൂര്യോദയം വരെയുള്ള സമയമായി കണക്കാക്കുന്നു. ഇവ രാത്രി യാമങ്ങൾ എന്നറിയപ്പെടുന്നു. (NB:ഇവിടെ അസ്തമയം 6.30, ഉദയം 6.30 എന്ന സമയ ക്രമത്തിലാണ് യാമങ്ങൾ കണക്കാക്കിയിരിക്കുന്നത്. ഉദയാസ്തമയ വ്യത്യാസമനുസരിച്ച് / കാല, ദേശ വ്യത്യാസമനുസരിച്ച് യാമ കാലയളവിന് ഏറ്റക്കുറച്ചിലുകൾ വരാം.) മനുഷ്യൻ ഒരു സൗര ജീവിയാണ്. അതായത് സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ കർമ്മമേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന ജീവിവർഗം. ചില ഉരഗങ്ങൾ, മൂങ്ങ, വവ്വാൽ എന്നിങ്ങന...