Posts

Showing posts from June, 2018

യോഗ ദിനം: 21 ജൂൺ 2018

Image
ഇന്ന് യോഗദിനം  2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ................................ ഭാരതത്തിൽ ഉത്ഭവിച്ച് ലോകമെങ്ങും പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ വിദ്യ. ആദിയോഗിയായ ഭഗവാൻ പരമശിവനിൽ നിന്ന്, ശ്രേഷ്ഠ ഗുരുപരമ്പരകൾ വഴി മാനവകുലത്തിന് ലഭിച്ച ഈ അമൃത വിദ്യ ഭൗതീകവും, ആത്മീയവുമായ സമ്പൂർണ്ണ ജീവിത വിജയമാണ് സാധകരിൽ ചൊരിയുന്നത്. യോഗ ഒരു ശാസ്ത്രമാണ്. ആയുർവ്വേദം, അലോപ്പതി, ഹോമിയോപ്പതി പോലെയുള്ള ശരിയായ ഒരു ചികിത്സാ ശാസ്ത്രം. യോഗ മനുഷ്യന്റെ ശാരീരിക- മാനസിക- ബൗദ്ധീക- ആത്മീയ പ്രശ്നങ്ങൾക്കുള്ള ഒരുത്തമ ഔഷധമാണ്. ആരാണോ യോഗ കൃത്യമായി, ശ്രദ്ധയോടെ നിത്യ ജീവിതത്തിൽ അനുഷ്ഠിക്കുന്നത്, അവർ എല്ലാ വിധ ക്ലേശങ്ങളിൽ നിന്നും മുക്തരാകുമെന്ന് യോഗിമാർ പറയുന്നു. യോഗ സാർവ്വജനീനമായ ഒരു അനുഷ്ഠാന പദ്ധതിയാണ്. ജാതി, മതം, വർഗം, ലിംഗം, വർണം, രാഷ്ട്രം എന്നീ ഭേദങ്ങളില്ലാതെ എല്ലാ മനുഷ്യർക്കും ഒരു പോലെ പഠിക്കുവാനും, പരിശീലിക്കുവാനും കഴിയുന്ന ഒരു ശാസ്ത്രമാണത്. മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും അതിമാനുഷനിലേയ്ക്കും, യോഗിയിലേയ്ക്കും, ഋഷിയിലേയ്ക്കും, ഈശ്വരനിലേയ്ക്കുമുള്ള പരിവർത്തനം യോഗാനുഷ്ഠാനം ഒരു വ...