യോഗ ദിനം: 21 ജൂൺ 2018

ഇന്ന് യോഗദിനം

 2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
................................

ഭാരതത്തിൽ ഉത്ഭവിച്ച് ലോകമെങ്ങും പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ വിദ്യ. ആദിയോഗിയായ ഭഗവാൻ പരമശിവനിൽ നിന്ന്, ശ്രേഷ്ഠ ഗുരുപരമ്പരകൾ വഴി മാനവകുലത്തിന് ലഭിച്ച ഈ അമൃത വിദ്യ ഭൗതീകവും, ആത്മീയവുമായ സമ്പൂർണ്ണ ജീവിത വിജയമാണ് സാധകരിൽ ചൊരിയുന്നത്.

യോഗ ഒരു ശാസ്ത്രമാണ്. ആയുർവ്വേദം, അലോപ്പതി, ഹോമിയോപ്പതി പോലെയുള്ള ശരിയായ ഒരു ചികിത്സാ ശാസ്ത്രം. യോഗ മനുഷ്യന്റെ ശാരീരിക- മാനസിക- ബൗദ്ധീക- ആത്മീയ പ്രശ്നങ്ങൾക്കുള്ള ഒരുത്തമ ഔഷധമാണ്. ആരാണോ യോഗ കൃത്യമായി, ശ്രദ്ധയോടെ നിത്യ ജീവിതത്തിൽ അനുഷ്ഠിക്കുന്നത്, അവർ എല്ലാ വിധ ക്ലേശങ്ങളിൽ നിന്നും മുക്തരാകുമെന്ന് യോഗിമാർ പറയുന്നു.

യോഗ സാർവ്വജനീനമായ ഒരു അനുഷ്ഠാന പദ്ധതിയാണ്. ജാതി, മതം, വർഗം, ലിംഗം, വർണം, രാഷ്ട്രം എന്നീ ഭേദങ്ങളില്ലാതെ എല്ലാ മനുഷ്യർക്കും ഒരു പോലെ പഠിക്കുവാനും, പരിശീലിക്കുവാനും കഴിയുന്ന ഒരു ശാസ്ത്രമാണത്. മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും അതിമാനുഷനിലേയ്ക്കും, യോഗിയിലേയ്ക്കും, ഋഷിയിലേയ്ക്കും, ഈശ്വരനിലേയ്ക്കുമുള്ള പരിവർത്തനം യോഗാനുഷ്ഠാനം ഒരു വനിൽ സാധിതമാക്കുന്നു. അതിനാലാണ്‌ യോഗയെ ' മാനവ പരിണാമശാസ്ത്ര ' മെന്ന് പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്.

 ശാരീരികമായ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, വൈകല്യങ്ങൾ, ബൗദ്ധീക പ്രശ്നങ്ങൾ, എന്നിവ പരിഹരിക്കാൻ യോഗയ്ക്ക് കൃത്യവും, ശാസ്ത്രീയവുമായ  പരിശീലന പദ്ധതികൾ ഉണ്ട്. ഒരു വ്യക്തിയുടെ, പ്രായം, ആരോഗ്യസ്ഥിതി,രോഗാവസ്ഥ ഇവയെ പരിഗണിച്ചാണ് യോഗ പരിശീലനങ്ങൾ നൽകുന്നത്.

ഇന്ന് പൊതുവേ പ്രയഭേദമന്യേ സമൂഹത്തിൽ കണ്ടുവരുന്ന ശാരീരികമായ ബലക്കുറവ്, ക്ഷീണം, മന്ദത, പ്രമേഹം, ബി.പി, എന്നിങ്ങനെ  പലവിധ രോഗാവസ്ഥക്കൾ യോഗ പരിശീലിക്കുന്നതിലൂടെ തടയാം. യോഗ ഉത്തമമായ ഒരു വ്യായാമ പദ്ധതിയായതിനാൽ രോഗങ്ങൾ മാറുന്നതിനായി ഡോക്ടർമാർ പോലും മരുന്നിനൊപ്പം യോഗ കൂടി പരിശീലിക്കുവാനാണ് രോഗികളോട് ഇപ്പോൾ ആവശ്യപ്പെടുന്നത്. അത്രകണ്ട് യോഗയുടെ ശക്തി സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

യോഗ പഠിക്കൂ.... സന്തോഷം നേടൂ.





.
..................
#ചിത്രങ്ങൾ

എന്റെ മകൾ ശിവനന്ദ യോഗാസന പരിശീലനത്തിൽ

......
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര