Posts

Showing posts from January, 2022

ശിവ മഹാക്രിയ ക്യാമ്പ്

Image
യോഗ ക്യാമ്പ് : അനുഭവങ്ങൾ ഭാഗം:1 യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 24, 25, 26 തീയതികളിൽ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന ശക്തി ചാലിനി ശിവ മഹാക്രിയ ക്യാമ്പിൽ , ശിവ ക്രിയ തങ്ങളിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സാധകർ സംസാരിക്കുന്നു. യോഗോപാസന കേന്ദ്രം WhatsApp : 8078388409

"മമ ധർമ്മ " മൂന്നാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി...

Image
യോഗോപാസന കേന്ദ്രത്തിന്റെ സേവാ വിഭാഗമായ മമ ധർമ്മയുടെ  ജനുവരി 9 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന സേവാ ദിനാചരണത്തിന്റെ ഭാഗമായ സഹായ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മമ ധർമ്മയുടെ 'മൃതസഞ്ജീവനി 'പദ്ധതിയിൽ ഉൾപ്പെട്ട നിർധനരായ ക്യാൻസർ രോഗികൾക്കുള്ള  ചികിൽസാ സഹായ വിതരണവും , വിദ്യാ ശ്രീ പദ്ധതിയിലുൾപ്പെട്ട അംഗപരിമിതരായ  ( ദിവ്യാംഗർ ) വിദ്യാർത്ഥികൾക്കുള്ള  വിദ്യാഭ്യാസ ധനസഹായ വിതരണത്തിനും തുടക്കം കുറിച്ചു.   ഇന്ന് (9.1 2022 ) യോഗോപാസന കേന്ദ്രം മമ ധർമ്മ വിഭാഗം അദ്ധ്യക്ഷൻ യോഗാചാര്യ എ.വി. കൃഷ്ണകുമാർ മൂന്നാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിച്ചു. യോഗോപാസന കേന്ദ്രത്തിന്റെ യോഗ - തന്ത്ര പഠന വിഭാഗത്തിലെ പഠിതാക്കൾ സമർപ്പിക്കുന്ന ദക്ഷിണയാണ് മമ ധർമ്മ സേവാ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. സഹ ജീവികളെ സഹായിക്കുവാനായി നിങ്ങൾ നൽകിയ സമർപ്പണത്തിന് ഹൃദയം നിറഞ്ഞ നന്ദി. 🌹ഈശ്വരാനുഗ്രഹമുണ്ടാകട്ടെ🙏 "മാനവ സേവ മാധവ സേവ" 🙏 യോഗാചാര്യ എ.വി. കൃഷ്ണകുമാർ യോഗോപാസന കേന്ദ്രം 8078388409 ------------------------------- മമ ധർമ്മ സേവാ പ്രവർത്തനങ്ങൾ എന്ത് :- 👉 https://yogopasana18.blogspot.com/2...