"മമ ധർമ്മ " മൂന്നാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി...
യോഗോപാസന കേന്ദ്രത്തിന്റെ സേവാ വിഭാഗമായ മമ ധർമ്മയുടെ ജനുവരി 9 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന സേവാ ദിനാചരണത്തിന്റെ ഭാഗമായ സഹായ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മമ ധർമ്മയുടെ 'മൃതസഞ്ജീവനി 'പദ്ധതിയിൽ ഉൾപ്പെട്ട നിർധനരായ ക്യാൻസർ രോഗികൾക്കുള്ള ചികിൽസാ സഹായ വിതരണവും , വിദ്യാ ശ്രീ പദ്ധതിയിലുൾപ്പെട്ട അംഗപരിമിതരായ ( ദിവ്യാംഗർ ) വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണത്തിനും തുടക്കം കുറിച്ചു.
ഇന്ന് (9.1 2022 ) യോഗോപാസന കേന്ദ്രം മമ ധർമ്മ വിഭാഗം അദ്ധ്യക്ഷൻ യോഗാചാര്യ എ.വി. കൃഷ്ണകുമാർ മൂന്നാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിച്ചു.
യോഗോപാസന കേന്ദ്രത്തിന്റെ യോഗ - തന്ത്ര പഠന വിഭാഗത്തിലെ പഠിതാക്കൾ സമർപ്പിക്കുന്ന ദക്ഷിണയാണ് മമ ധർമ്മ സേവാ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.
സഹ ജീവികളെ സഹായിക്കുവാനായി നിങ്ങൾ നൽകിയ സമർപ്പണത്തിന് ഹൃദയം നിറഞ്ഞ നന്ദി. 🌹ഈശ്വരാനുഗ്രഹമുണ്ടാകട്ടെ🙏
"മാനവ സേവ മാധവ സേവ"
🙏
യോഗാചാര്യ എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
8078388409
-------------------------------
മമ ധർമ്മ സേവാ പ്രവർത്തനങ്ങൾ എന്ത് :-
👉
https://yogopasana18.blogspot.com/2021/06/blog-post.html
👉
https://yogopasana18.blogspot.com/2021/08/blog-post.html
Comments
Post a Comment