Posts

HSYSK ബ്ലോഗിനെക്കുറിച്ച്

Image
  ഈ ബ്ലോഗ് ഭാരതത്തിന്റെ ചിരപുരാതനവും നിത്യനൂതനവുമായ  യോഗശാസ്ത്രത്തെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമാം വിധം, സാമാന്യമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ എഴുതി തുടങ്ങുന്നതാണ്.  മാനവന്റെ ഭൗതീകവും ആത്മീയവുമായ സമ്പൂർണ  ജീവിത വിജയം ലക്ഷ്യമാക്കി, ഭഗവാൻ ശ്രീ പരമശിവനിൽ നിന്ന് ഉൽഭവിച്ച് , ആർഷ ഗുരു പരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഈ മഹാ ശാസ്ത്രം ഇന്ന് ലോകമെങ്ങും വളരെ വേഗം പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു. യോഗ - തന്ത്ര ശാസ്ത്രങ്ങളിലെ ദർശനങ്ങളും, പ്രായോഗിക പരിശീലനങ്ങളും , ആത്മീയമായ അറിവുകളും നമുക്കിവിടെ പരിചയപ്പെടാം. മഹേശ്വരന്റെയും, ഗുരു പരമ്പരകളുടെയും തൃപാദപത്മങ്ങളിൽ പ്രണമിച്ച് കൊണ്ട് ... യോഗാചാര്യ എ.വി. കൃഷ്ണകുമാർ ........................................................ യോഗാചാര്യ എ.വി. കൃഷ്ണകുമാർ കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ജനനം. യോഗ പരിശീലകൻ, ക്രിയായോഗി, ആദ്ധ്യാത്മിക പ്രഭാഷകൻ,  എഴുത്തുകാരൻ, പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഭാരതീയ തത്വദർശനങ്ങളായ യോഗവിദ്യ, തന്ത്ര യോഗം, വേദാന്താദി വിദ്യകളിൽ പഠന - ഗവേഷ...

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

Image
  ശരനൂൽയോഗം പഠിക്കാം ആധുനിക ജീവിതത്തിലെ തിരക്കിലും മാനസിക സമ്മർദ്ദങ്ങളിലും നിന്നും മോചനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ശരനൂൽ യോഗം ഒരു അനുഗ്രഹമാണ്. ശരീരവും മനസ്സും ആത്മാവും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ആത്മീയ-ആരോഗ്യ മാർഗമാണ് ശരനൂൽ യോഗം.  🌿  ശരനൂൽ യോഗത്തിന്റെ പ്രധാന പ്രയോജനങ്ങൾ: ✨ മാനസിക സമാധാനം: ധ്യാനം, പ്രാണായാമം എന്നിവയിലൂടെ മനസ്സിലെ ആശങ്കകളും ഉത്കണ്ഠകളും കുറയുകയും അന്തരിക സമാധാനം ലഭിക്കുകയും ചെയ്യുന്നു. ✨ ശാരീരിക ആരോഗ്യം: ശരീരത്തിന്റെ ഫിറ്റ്നസ് വർധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു. ✨ ആത്മീയ വളർച്ച: ജീവിതത്തിന്റെ ആഴത്തിലുള്ള അർത്ഥം തിരിച്ചറിയാനും ആത്മബോധം നേടാനും സഹായിക്കുന്നു. ✨ ഏകാഗ്രതയും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു: വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഏകാഗ്രതയും പ്രവർത്തനക്ഷമതയും ഉയർത്താൻ സഹായകരമാണ്. ✨ ജീവിതശൈലി മാറ്റം:  ശരനൂൽയോഗം എന്നത് ഒരു വ്യായാമം മാത്രമല്ല, അത്യുന്നതമായ ഒരു ധ്യാനക്രിയയാണ്. നല്ല ചിന്തയും നല്ല പ്രവൃത്തിയും വളർത്തുന്ന ഒരു സമഗ്ര ജീവിതശൈലിയാണ്. 🧎 എന്തുകൊണ്ട് ഈ ക്ലാസിൽ പങ്കെടുക്കണം?...

മഹാ ശിവരാത്രി ധ്യാനാഘോഷം 2026

Image
ഓം നമ:ശിവായ 🙏 ശിവരാത്രി എന്നത് മഹാദേവന്റെ ദിവ്യമായ സാന്നിധ്യം ഭൗമാന്തരീക്ഷത്തിൽ നിറഞ്ഞു കവിയുന്ന സുദിനമാണ്. ശിവരാത്രി ദിനത്തിലെ ഉപാസനകൾ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്. അത് ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക മഹാശിവരാത്രിയെ ഉപാസനാനിരതമാക്കുക. ഈ വർഷത്തെ ശിവരാത്രി 2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ്. ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ ആലപ്പുഴ പാണാവള്ളിയിൽ പ്രവർത്തിക്കുന്ന സാധനാ ശക്തികേന്ദ്രത്തിൽ വച്ച് മഹാശിവരാത്രി വിപുലമായി ആഘോഷിക്കുന്നു. സപ്തചക്ര രാജേശ്വര ഊർജ്ജ ശിവലിംഗ പ്രതിഷ്ഠയുള്ള സാധനാ ശക്തി കേന്ദ്രത്തിൽ 2026 ഫെബ്രുവരി 14 രാത്രി 7 മണി മുതൽ പഞ്ചാക്ഷരി അഖണ്ഡ നാമജപവും ഫെബ്രുവരി 15 ശിവരാത്രി ദിനത്തിൽ രാവിലെ 4.30 മുതൽ വൈകിട്ട് 4 മണി വരെ പ്രാണായാമ - മന്ത്രജപ - ധ്യാന - പ്രാർത്ഥനാദി ക്രിയകളോടെയുള്ള ശിവയോഗ സാധനാ അനുഷ്ഠാനക്രിയകളും നടക്കുന്നു.  മഹാശിവരാത്രി ധ്യാനാഘോഷത്തിൽ ഈ രണ്ടു ദിവസങ്ങളിലും, അതെല്ലായെങ്കിൽ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തോ പങ്കെടുക്കാവുന്നതാണ്. ശിവരാത്രി ധ്യാന സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ സാധനാ ശക്തികേന്ദ്രം മുഖ്യ സംയോജകൻ ശ്രീ. ഭാസ്ക്കരന്റെ പക്കൽ (+91 934...

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര

Image
       ഓം ശ്രീ മൂകാംബികേ നമഃ 🙏 ധന്യാത്മൻ, ആത്മപ്രണാമം ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ഈ വർഷത്തെ തീർത്ഥാടനം 2026 ഏപ്രിൽ 17,18,19 തീയതികളിലായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിലേക്കാണ്. തീർത്ഥാടനത്തോടൊപ്പം സമയമാർഗ്ഗ ലളിതാമഹായാഗവും, ചണ്ഡികാ മഹാമന്ത്ര ജപവും, മഹാ സരസ്വതി പൂജയും അവിടെവച്ച് നടത്തുന്നു. ലളിതാംബിക, ചണ്ഡികാ, സരസ്വതി എന്നീ ദേവിമാരുടെ സവിശേഷമായ ജപ - ഹോമാദി അനുഷ്ഠാന ക്രമങ്ങളോടെ നടക്കുന്ന ഈ ത്രിശക്തിമഹായജ്ഞം കലികാലത്തിൽ നടക്കുന്ന അപൂർവങ്ങളിൽ അപൂർവ്വമായ സമയമാർഗ്ഗ യജ്ഞമെന്ന് ആചാര്യന്മാർ വിശേഷിപ്പിക്കുന്നു. കുടുംബ ഐശ്വര്യം, ധനധാന്യ സമ്പദ് സമൃദ്ധി, ഗ്രഹദോഷ നിവാരണം, ശത്രുബാധാദി ദോഷ നിവാരണം, വിദ്യാ പുരോഗതി, ആയുരാരോഗ്യസൗഖ്യം എന്നിവ നേടുവാൻ ഈ യജ്ഞം നമ്മെ പ്രാപ്തരാക്കുന്നു. ആദി പരാശക്തി പ്രത്യക്ഷ രൂപത്തിൽ വിളങ്ങുന്ന മൂകാംബിക ക്ഷേത്രത്തിലേക്കും കുഡജാദ്രിയിലേക്കുമുള്ള തീർത്ഥാടനവും, അവിടെ വെച്ച് നടക്കുന്ന ത്രിശക്തിമഹായജ്ഞവും ഏറ്റവും പവിത്രമായ,അസുലഭമായ ആത്മീയ അനുഷ്ഠാന ക്രിയകളാണ്. ആയതിനാൽ ഈ അവസരം ഏവരും വിനിയോഗിക്കുക. തീർത്ഥാടനത്തിൽ പങ്കെടുക്കുക. ധന്യരാകുക തീർത്ഥാടനത...

അഘോരികളും കുംഭമേളയും

Image
  മഹാകുംഭമേളയിലെ മഹാ രഹസ്യങ്ങൾ (ഭാഗം 1) 144  വർഷത്തിലൊരിക്കൽ നടക്കുന്ന അത്യപൂർവ്വമായ ഗ്രഹ സംഗമവും അതേ തുടർന്നുള്ള ആത്മീയ ഉൽസവവുമാണ് ഇപ്പോൾ പ്രയാഗ് രാജിൽ നടക്കുന്ന ഈ മഹാകുംഭമേളയെന്ന് ഒറ്റവാക്കിൽ പറയാം ! മരണമില്ലാത്ത ഗുരുനാഥൻ മഹാ അവതാർ ബാബാജി, ഹിമാലയൻ സിദ്ധാശ്രമത്തിലെ മഹാഗുരു സ്വാമി നിഖിലേശ്വരാനന്ദ പരമഹംസയുൾപ്പെടെയുള്ള അനേകം ഋഷിവര്യന്മാരുടെയും, മഹാ യോഗികളുടെയും, താന്ത്രികരുടെയും, അഘോരികളുടെയും നാഗസന്യാസിമാരുടെയുമെല്ലാം ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യം കൊണ്ട് ഈ കുംഭമേള അത്യപൂർവ്വമാകുന്നു ! ഭാരതം ജഗദ് ഗുരു പദവിയിലേക്ക് ഉയർത്തപ്പെടാൻ പോകുന്ന ദിവ്യമായ കാലഘട്ടം സമാഗതമായിരിക്കുന്നുവെന്ന് ഗുരുക്കന്മാർ പറയുന്നു.അതിൻ്റെ തുടക്കം കുറിക്കലാണ് ഈ കുംഭമേള. മഹാ കുംഭമേളയ്ക്ക് ശേഷമുള്ള ആറു വർഷങ്ങൾ ആ പ്രവർത്തനത്തിനുള്ള അടിസ്ഥാനശില പാകലാണ്. അതിനുശേഷം 2031 -2052 വരെയുള്ള 21  വർഷക്കാലം ഭാരതത്തിൻ്റെ നേതൃത്വത്തിൽ ലോകത്തിൽ നടക്കുവാൻ പോകുന്ന ആധ്യാത്മിക വിപ്ലവത്തിൻ്റെ അഥവാ  മഹാ പരിവർത്തന യുഗത്തിൻ്റെ ദീപ പ്രോജ്ജ്വലനം കൂടിയാണ് ഈ മഹാ മേള. അതിൻ്റെ കർമ്മപദ്ധതിയും വ്യക്തമായ പ്രവർത്തന മാർഗ്ഗങ്ങളും മഹാ...

തീർത്ഥ യാത്ര 2025

Image
ഹിമാലയൻ സിദ്ധാശ്രമം 6 - മത് തീർത്ഥാടനം (2025 ഒക്ടോബർ 10 - 13) ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് തീർത്ഥാടനം 2025 ഒക്ടോബർ 10, 11, 12, 13 തീയതികളിലായി നടത്തുന്നു.    തീർത്ഥാടനം എന്ത് എന്തിന് ? തീർത്ഥാടനം എന്നത് മനുഷ്യ ജീവിതത്തിൽ  പുണ്യ പ്രാപ്തിക്കുള്ള ഒരസുലഭ അവസരമാണ്.  പൂർവ്വജന്മ ദുഷ്കർമ്മ നാശത്തിനും, ഗ്രഹ ബാധാദി ദോഷങ്ങളുടെ നിവാരണത്തിനും ആത്മീയമായ ഉണർവിനും, ശാന്തിക്കും സന്തോഷത്തിനും ആരോഗ്യത്തിനും പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം നമ്മെ സഹായിക്കുന്നുവെന്ന് ആചാര്യ വചനം. തീർത്ഥയാത്ര ടൂർ അല്ല ! പവിത്രമായൊരു അനുഷ്ഠാനക്രിയയാണ്. അത് ശരിയായ രീതിയിൽ നടത്തണം. ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം ആത്മീയ അനുഷ്ഠാനങ്ങളായ പ്രാണായാമ, മന്ത്ര ജപ, ധ്യാന, പ്രാർത്ഥന പരിശീലനങ്ങളോടുകൂടിയ ഒന്നാണ്.  സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെ ? യാത്രാ രീതി എങ്ങനെ?  ഒക്ടോബർ 10 ന് രാവിലെ 7 മണിക്ക് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും ബസ്സിൽ പുറപ്പെട്ട്  കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, കണ്ണൂർ പറശ...
Image
യോഗയിലൂടെ പൂർണ ആരോഗ്യം  ധന്യാത്മൻ,  ആത്മ പ്രണാമം🙏 പ്രശസ്ത ഹഠയോഗ പരിശീലന കേന്ദ്രമായ യോഗോപാസന കേന്ദ്രം സംഘടിപ്പിക്കുന്ന യോഗാവബോധിനി ഓൺലൈൻ യോഗ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ⚛️  ഈ കോഴ്സിന്‍റെ സവിശേഷതകൾ  🪷 ജോലിത്തിരക്കുകൾ, സമയക്കുറവ്, പ്രായാധിക്യം, രോഗാവസ്ഥകൾ എന്നിവ മൂലം ഒരു യോഗാ സെന്ററിൽ നേരിട്ട് പോയി യോഗ പഠിക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് ഓൺലൈനായി യോഗ പഠിക്കുവാനുള്ള ഒരു സുവർണ്ണ അവസരമാണ് യോഗാവബോധിനി യോഗ കോഴ്സ്. 🪷 ഈ കോഴ്സിന്‍റെ കാലാവധി 4 മാസമാണ്. ആഴ്ചയിൽ ഒന്നരമണിക്കൂർ വീതമുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും, ഒപ്പം വാട്സാപ്പിലൂടെ അനുബന്ധ പഠന - പരിശീലന ക്ലാസുകളും നൽകുന്നു. 🪷 ക്ലാസുകൾ ഓൺലൈനായി ഗൂഗിൾ മീറ്റിലായതിനാൽ ലോകത്തിൻ്റെ എവിടെനിന്നും ക്ലാസിൽ പങ്കെടുക്കാം. മുഴുവൻ ക്ലാസ്സുകളും റെക്കോർഡ് ചെയ്യുന്നതുകൊണ്ട് ചില ഗൂഗിൾ മീറ്റ് ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും ആ ദിവസം എടുത്ത ക്ലാസുകളുടെ റെക്കോർഡിങ്സ്  വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാക്കുന്നു. 🪷 യോഗയുടെ സൈദ്ധാന്തിക വിവരണങ്ങളും, പരിശീലന നോട്ട്സും, ഓഡിയോ വീഡിയോ ക്ലിപ്പുകൾ ആയി വാട്സ്ആപ്പ്...

യോഗയെ അറിയുക....... ആരോഗ്യത്തോടെ ജീവിക്കുക ......

Image
യോഗപരിചയം : യോഗയെ അറിയുക (യോഗ ശാസ്ത്രത്തെ കുറിച്ചുള്ള ലേഖന പരമ്പര  : ഭാഗം 1) യോഗ എന്ന വാക്ക് നമുക്ക് ഏവർക്കും സുപരിചിതമാണ്. എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ച് വരുന്നു. ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്ര സ്ത്രീ പുരുഷ  ഭേദമന്യേ സകല മനുഷ്യർക്കും പൂർണ്ണ ആരോഗ്യത്തിനായി ജീവിതത്തിൽ പരിശീലിക്കാവുന്ന ഒരു അനുഷ്ഠാന ക്രിയയാണ് യോഗ. യോഗ പരിശീലനം നിത്യ ജീവിതത്തിൻ്റെ ഭാഗമായാൽ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ ആരോഗ്യം ജീവിതത്തിൽ നിറയ്ക്കാൻ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. യോഗയുടെ ഉല്പത്തി സംസ്കൃതത്തിലെ യുജ്ജ് എന്ന ധാതുവിൽ നിന്നാണ് യോഗ എന്ന വാക്കിൻ്റെ ഉത്ഭവം. ഇതിൻ്റെ അർത്ഥം കൂടിച്ചേരൽ,ലയനം, ഒന്നുച്ചേരൽ എന്നിങ്ങനെയാണ്. ജീവാത്മാക്കളായ മനുഷ്യർ പരമാത്മാവായ ഈശ്വരനിൽ ലയനം ചെയ്യുന്നത് എന്തോ അതാണ് യോഗം എന്ന് യോഗയുടെ പാരമാർത്ഥിക തല അർത്ഥം.  യോഗയെ ഒരു വലിയ വൃക്ഷമായി സങ്കൽപ്പിച്ചാൽ ആ വൃക്ഷത്തിൽ യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, ഷഡ് ക്രിയകൾ, പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥനാദിക്രിയകൾ, സൂക്ഷ്മ യോഗ പരിശീലനങ്ങൾ എന്നിങ്ങനെ വിവിധതരത്തിലുള്ള ശാഖോപശാഖകൾ കാണാം....

HSYSK സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

Image
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK) *സോഷ്യൽ മീഡിയാ* അക്കൗണ്ടുകൾ 👉 *Website*    www.hsysk.in 👉  *Blog*  https://hsysk.blogspot.com 👉  *YouTube*  https://www.youtube.com/@Acharyakrishnakumar 👉  *Facebook Acharya Krishnakumar* https://www.facebook.com/profile.php?id=100090121069650&mibextid=ZbWKwL 👉  *Spiritual Discussion WhatsApp Group* : https://chat.whatsapp.com/ElRxB2KERrBIagSp8HeyBd 👉  *മമ ധർമ്മ:സേവാ വിഭാഗം*  https://mamadharmaecs.blogspot.com/ ധന്യാത്മൻ, ആത്മ പ്രണാമം ശിവകുണ്ഡലിനി യോഗം : ആയുഷ് കല ധ്യാന പരിശീലനത്തെ കുറിച്ചുള്ള ആമുഖ ക്ലാസുകൾ. കേൾക്കുക🎧👇 🪷 *ശിവകുണ്ഡലിനിയോഗം ആയുഷ്കല എന്ത് എന്തിന് എങ്ങനെ*  👇 https://youtu.be/iK_OWddIYCM?si=sQBBWLpsi-g9nFqQ അനുബന്ധ ക്ലാസുകൾ 👉  *കുണ്ഡലിനി ക്രിയയെ അറിയുക*  👇 https://youtu.be/h9yOAOpunXg?si=ShFTtYiTbJstOyG9 👉  *കുണ്ഡലിനി ശക്തിയും ഷഡാധാര ചക്രങ്ങളും*  👇 https://youtu.be/vfURkq20Uwg?si=RuLMeFhxVKHYJD_3 👉  *കുണ്ഡലിനി ശക്തി ഉണരുമ്പോൾ*  ...

മഹാ ശിവയോഗ ധ്യാന സംഗമം : ഡിസംബർ 2025

Image
 🕉️ ഓം നമഃ ശിവായ🙏 ത്രിദിന  മഹാ ശിവയോഗ ധ്യാന സംഗമം   ( 2025 ഡിസംബർ 26,27, 28, ഭാഗവത ഗ്രാമം, തൃശ്ശൂർ ചാലക്കുടി) ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് മഹാ ധ്യാനയോഗ സംഗമം ഡിസംബർ മാസത്തിൽ തൃശൂർ ഭാഗവത ഗ്രാമത്തിൽ നടക്കുകയാണ്.   ധ്യാന സംഗമത്തിന് 2025 ഡിസംബർ 26 വൈകിട്ട് 7 മണിക്ക് ദീപപ്രോജ്ജ്വലനം നടക്കും. ഡിസംബർ 28 രാത്രി 8 മണിക്ക് മംഗളാരതിയോടെ ധ്യാനസംഗമം പൂർണമാകും. ധ്യാന സംഗമത്തിൽ വന്നാൽ എന്തൊക്കെ പഠിക്കാം പരിശീലിക്കാം ? ശിവ കുണ്ഡലിനി ക്രിയാ യോഗ ധ്യാനം, പഞ്ചാക്ഷരി മഹാക്രിയ, ഹഠ യോഗ - രാജയോഗ ക്രിയകൾ, ഗായത്രി മന്ത്രോപാസന, ഋണമോചന മഹാമൃത്യുഞ്ജയ യജ്ഞം , നവഗ്രഹ - നാഗ ദോഷ നിവാരണ ക്രിയകൾ, അഗ്നിശുദ്ധിക്രിയ, പഞ്ചഭൂത ആരാധന, ലഘു താന്ത്രിക അനുഷ്ഠാന ക്രിയകൾ, പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, വിവിധ യോഗ പരിശീലനങ്ങൾ,  വിശ്വ ദേവതാ വന്ദന ക്രിയകൾ, സ്തോത്ര - കീർത്തന - മന്ത്ര ജപങ്ങൾ എന്നിവ ഈ ക്യാമ്പിൽ പഠിക്കാം, പരിശീലിക്കാം. ആർക്കൊക്കെ പങ്കെടുക്കാം ? 12 വയസിന് മുകളിലുള്ള യോഗ - തന്ത്ര - ആധ്യാത്മിക വിഷയങ്ങളിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും ജാതി-...

തീർത്ഥയാത്ര പുണ്യ യാത്ര

Image
ഇഷ ആദിയോഗി ക്ഷേത്രം- പഴനി  മുരുക ക്ഷേത്രം തീർത്ഥയാത്ര ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 5-മത് തീർത്ഥാടനം ഏപ്രിൽ 16, 17, 18 , 19 തീയതികളിലായി (കലണ്ടർ അവധി ദിവസങ്ങൾ) നടക്കുകയാണ്. 👉  ഈ തീർത്ഥാടനത്തിൽ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ ഏവ ?  കോയമ്പത്തൂർ ആദിയോഗി ക്ഷേത്രം, പഴനി മുരുക ക്ഷേത്രം എന്നിവയാണ് പ്രധാനമായും  സന്ദർശിക്കുന്ന തീർത്ഥാടന പുണ്യ കേന്ദ്രങ്ങൾ.  തീർത്ഥാടനത്തിനായി AC  ടൂറിസ്റ്റ് ബസ്സുകൾ ആണ് ഒരുക്കിയിട്ടുള്ളത്. താമസത്തിനായി പഴനിയിൽ AC, Non AC റൂമുകളും തയ്യാറാക്കിയിട്ടുണ്ട്. സീറ്റുകൾ പരിമിതമാണ്. 100 പേർക്കാണ് ഇപ്രാവശ്യത്തെ തീർത്ഥയാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക. 👉  തീർത്ഥയാത്ര എങ്ങനെ ? 2025 ഏപ്രിൽ 16 രാത്രി 10 മണിക്ക് ആലപ്പുഴയിൽ നിന്ന് രണ്ട് AC ബസ്സുകളിലായി പുറപ്പെട്ട് എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രിൽ 17 രാവിലെ 5 മണിക്ക് കോയമ്പത്തൂർ ഇഷ ആദിയോഗി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രയുടെ ആദ്യഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്.  ആദിയോഗി ക്ഷേത്രം, കോയമ്പത്തൂർ ഏപ്രിൽ 17 രാവിലെ മുതൽ അന്നേ...

ധ്യാനത്തിനായൊരിടം : ഹിമാലയൻ സിദ്ധാശ്രമ സാധനാ ശക്തി കേന്ദ്രം

Image
ഹിമാലയൻ സിദ്ധാശ്രമ സാധനാ ശക്തി കേന്ദ്രം ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ  സാധനാ ശക്തി കേന്ദ്രം ആലപ്പുഴ ജില്ലയിൽ ചേർത്തല വാരനാട് പ്രവർത്തനമാരംഭിച്ചു.  യോഗ, തന്ത്ര, ആദ്ധ്യാത്മിക സാധനകൾ പഠിക്കുവാനും പരിശീലിക്കുവാനും ആഗ്രഹിക്കുന്ന ആത്മീയ അന്വേഷകർക്ക് അതിനുള്ള ഒരവസരം ഒരുക്കുകയാണ് സാധനാ ശക്തി കേന്ദ്രത്തിലൂടെ ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം ചെയ്യുന്നത്. ശൈവ ശാക്തേയ വിഭാഗത്തിൽപ്പെട്ട വിവിധ സാധനാ ക്രിയകളാണ് യോഗാചാര്യ എ വി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവിടെ പഠിപ്പിക്കുന്നത്. സാധനാ ശക്തി കേന്ദ്രത്തിൽ പഠിപ്പിക്കുന്ന ഉപാസനകൾ  ഏതൊക്കെ ? ശിവ പഞ്ചാക്ഷരി മന്ത്രജപം, ശിവ പഞ്ചാക്ഷരി പ്രാണായാമം, ധ്വനി യോഗ ക്രിയ, ശിവ പഞ്ചാക്ഷരീ ശ്വാസ ധ്യാന വിദ്യ, പഞ്ചാക്ഷരി ചക്ര ധ്യാനക്രിയ, ശിവകുണ്ഡലിനിയോഗം, ആയുഷ്കലാ ധ്യാനം,  വജ്ര ശക്തി കലാ ധ്യാനം, ലഘു തന്ത്ര ഉപാസനകൾ, സൂക്ഷ്മയോഗവിദ്യകൾ, പ്രാണോപാസന, യോഗ വ്യായാമങ്ങൾ,യോഗാസനങ്ങൾ, യോഗ മുദ്രകൾ, യോഗബന്ധങ്ങൾ, എന്നിവ പഠിക്കുവാനും ഒരുമിച്ചിരുന്ന് സാധകർക്ക് പരിശീലിക്കുവാനുമാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സത്സംഗം എല്ലാ ഞായറാഴ്ചകളിലും   എല്ലാ ഞായറാ...

തന്ത്ര പഠന കോഴ്സ്

Image
  ശ്രീ ലളിതാംബിക / ഭദ്രകാളീ ഉപാസനാ പഠനം ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം സംഘടിപ്പിക്കുന്ന തന്ത്ര പഠന കോഴ്സാണിത്. ശാക്തേയ മാർഗത്തിലെ സമയമാർഗ്ഗ വിഭാഗത്തിലെ ശ്രീലളിതാംബിക, ഭദ്രകാളീ എന്നീ രണ്ട് ദേവതകളുടെ ഉപാസനകൾ ആണ് തന്ത്ര പഠനത്തിന്റെ Basic Course ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് കാലയളവ് 3 മാസം. കോഴ്സിന്റെ ആദ്യഭാഗത്ത് കലിയുഗ വരദയും ആശ്രിത വൽസലയുമായ അമ്മ ശ്രീ ലളിതാദേവിയുടെ ഉപാസനാ രീതിയാണ് പഠിപ്പിക്കുക. ശാക്തേയ തന്ത്രത്തിലെ ശാന്ത സ്വരൂപിണിയും ജ്ഞാന ദായിനിയുമായ ദേവതാ സ്വരൂപമാണ് ശ്രീ ലളിതാ പരമേശ്വരി. കലികാല ദോഷങ്ങളും, ഗ്രഹദോഷങ്ങളും നിവാരണം ചെയ്ത് ഭക്തരുടെ ജീവിതത്തിൽ സമ്പദ് സുഖസൗഖ്യങ്ങൾ നൽകുന്ന കാരുണ്യശാലിനിയാണ് അമ്മ ലളിതാംബിക താന്ത്രിക പ്രാണായാമങ്ങൾ, മുദ്രകൾ, മന്ത്രജപം, ധ്യാനം, പ്രാർത്ഥന എന്നിവയോട് കൂടിയ പഠന ക്രമമാണ് ഇതിലുള്ളത്. 30 മിനിറ്റ് സമയമാണ് ഈ ഉപാസന ചെയ്യാൻ കുറഞ്ഞത് വേണ്ടിവരിക. ഈ സാധനാക്രമം 31 ദിവസം ചെയ്യണം അതുകഴിഞ്ഞാൽ Basic Course ൻ്റെ രണ്ടാം ഭാഗത്ത് ഭദ്രകാളി ഉപാസന Level I, ll , III (48 ദിന ഉപാസന) പഠിപ്പിക്കുന്നു. ഈ ഉപാസകളും 30 മിനിറ്റ് വീതമാണ് ചെയ്യേണ്ടത്.  ശത്രുനാശകയും ഭക്തവത്...