HSYSK ബ്ലോഗിനെക്കുറിച്ച്
ഈ ബ്ലോഗ് ഭാരതത്തിന്റെ ചിരപുരാതനവും നിത്യനൂതനവുമായ യോഗശാസ്ത്രത്തെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമാം വിധം, സാമാന്യമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ എഴുതി തുടങ്ങുന്നതാണ്.
മാനവന്റെ ഭൗതീകവും ആത്മീയവുമായ സമ്പൂർണ ജീവിത വിജയം ലക്ഷ്യമാക്കി, ഭഗവാൻ ശ്രീ പരമശിവനിൽ നിന്ന് ഉൽഭവിച്ച് , ആർഷ ഗുരു പരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഈ മഹാ ശാസ്ത്രം ഇന്ന് ലോകമെങ്ങും വളരെ വേഗം പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു.
യോഗ - തന്ത്ര ശാസ്ത്രങ്ങളിലെ ദർശനങ്ങളും, പ്രായോഗിക പരിശീലനങ്ങളും , ആത്മീയമായ അറിവുകളും നമുക്കിവിടെ പരിചയപ്പെടാം.
മഹേശ്വരന്റെയും, ഗുരു പരമ്പരകളുടെയും തൃപാദപത്മങ്ങളിൽ പ്രണമിച്ച് കൊണ്ട് ...
യോഗാചാര്യ എ.വി. കൃഷ്ണകുമാർ
........................................................
ഭാരതീയ തത്വദർശനങ്ങളായ യോഗവിദ്യ, തന്ത്ര യോഗം, വേദാന്താദി വിദ്യകളിൽ പഠന - ഗവേഷണം നടത്തുന്ന കൃഷ്ണകുമാർ, ലോക പ്രശസ്ത ക്രിയാ യോഗാചാര്യ ശ്രീ പരമഹംസ യോഗാനന്ദയുടെ 'യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ' യിൽ നിന്നും ക്രിയാ യോഗ ദീക്ഷിതനായി. പിന്നീട് ശ്രീ. ലാഹിരി മഹാശയയുടെ ക്രിയാ പരമ്പരയിൽ നിന്ന് ക്രിയാ യോഗത്തിന്റെ ഉപരി പാഠങ്ങൾ അഭ്യസിച്ചു.
സ്വാമി നിഖിലേശ്വരാനന്ദ പരമഹംസജി യുടെ സിദ്ധാശ്രം സാധക പരിവാർ 'മന്ത്ര - തന്ത്ര - യന്ത്രവിജ്ഞാൻ' പരമ്പരയിൽ നിന്നും തന്ത്ര യോഗ അഭ്യസിച്ചു. പ്രശസ്തനായ വേദ പണ്ഡിതൻ തൃപ്പൂണിത്തുറ ശ്രീ. രാധാകൃഷ്ണ വൈദിക്കിൽ നിന്ന് വേദങ്ങളുടെ ആദ്യ പാഠങ്ങൾ ഹൃദിസ്ഥമാക്കി. പ്രസിദ്ധ ജ്യോതിഷ ആചാര്യൻ തൃപ്പൂണിത്തുറ വിജയകുമാറിൽ നിന്ന് ജോതിഷം പഠിച്ചു. ഭാരതീയ ആയോധന വിദ്യയായ കളരിയിലും, കരാത്തെ, കുങ്ഫൂ തുടങ്ങിയ മാർഷൽ ആർട്സ് വിദ്യകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
' വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ വികാസം യോഗയിലൂടെ ' എന്ന സന്ദേശമുയർത്തി, 'കുട്ടി ഡോവ്മിഷൻ 'എന്ന സംഘടനയുമായി ചേർന്ന്എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പതിനായിരത്തിലധികം സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകിയിട്ടുണ്ട്.
'വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യോഗ 'എന്ന ബാലശ്രീ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ സ്കൂൾ അധ്യാപകർക്ക് യോഗ വിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി.സ്കൂളുകളിലും,സ്ഥാപനങ്ങളിലും യോഗാധ്യാപകനായും, പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
hsysk യൂട്യൂബ് ചാനലിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ, FACEBOOK പേജ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ എന്നിവയിലൂടെയും മറ്റും ഇപ്പോൾ യോഗക്ലാസുകളും, ആദ്ധ്യാത്മിക പഠന ക്ലാസ്സുകളും ഓൺലൈനായി നടത്തി വരുന്നു.
പൗരാണികമായ ശിവ കുണ്ഡലിനീ
ധ്യാന വിദ്യ പ്രചരിപ്പിക്കുന്ന ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം, ഹoയോഗ പഠന - പരിശീലന ഗവേഷണ സ്ഥാപനമായ
യോഗോപാസന കേന്ദ്രം, തന്ത്ര പഠന കേന്ദ്രമായ ശൈവ ശാക്തേ
യ താന്ത്രിക വിദ്യാ പീഠം എന്നിവയുടെ ചുമതലകൾ വഹിക്കുന്ന കൃഷ്ണകുമാർ ചരിത്രത്തിൽ
ബിരുദവും, യോഗയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. HSYSK കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ഇപ്പോൾ കേരളമെമ്പാടും യോഗ ക്ലാസുകളും, ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നത്.
WHATSAPP Contact :-
8078388409
Email : krrishnakumaryoga14@gmail.com


Namasthe
ReplyDeleteEnte peru chandrasekharan nair enna koode e groupil ulpeduthamo
8078388409-pls contact my number
Deleteനമസ്തെ !
ReplyDeleteHariHar Aum Namo Narayanaya 🙏🙏🙏sahata kodi Aathma Namaskaram ji🙏❤️
ReplyDelete🙏🙏🙏
ReplyDeleteനമസ്തേ ജി
ReplyDelete🙏🙏🙏
ReplyDelete