മഹാ ശിവരാത്രി ധ്യാനാഘോഷം 2026
ഓം നമ:ശിവായ 🙏 ശിവരാത്രി എന്നത് മഹാദേവന്റെ ദിവ്യമായ സാന്നിധ്യം ഭൗമാന്തരീക്ഷത്തിൽ നിറഞ്ഞു കവിയുന്ന സുദിനമാണ്. ശിവരാത്രി ദിനത്തിലെ ഉപാസനകൾ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്. അത് ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക മഹാശിവരാത്രിയെ ഉപാസനാനിരതമാക്കുക. ഈ വർഷത്തെ ശിവരാത്രി 2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ്. ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ ആലപ്പുഴ പാണാവള്ളിയിൽ പ്രവർത്തിക്കുന്ന സാധനാ ശക്തികേന്ദ്രത്തിൽ വച്ച് മഹാശിവരാത്രി വിപുലമായി ആഘോഷിക്കുന്നു. സപ്തചക്ര രാജേശ്വര ഊർജ്ജ ശിവലിംഗ പ്രതിഷ്ഠയുള്ള സാധനാ ശക്തി കേന്ദ്രത്തിൽ 2026 ഫെബ്രുവരി 14 രാത്രി 7 മണി മുതൽ പഞ്ചാക്ഷരി അഖണ്ഡ നാമജപവും ഫെബ്രുവരി 15 ശിവരാത്രി ദിനത്തിൽ രാവിലെ 4.30 മുതൽ വൈകിട്ട് 4 മണി വരെ പ്രാണായാമ - മന്ത്രജപ - ധ്യാന - പ്രാർത്ഥനാദി ക്രിയകളോടെയുള്ള ശിവയോഗ സാധനാ അനുഷ്ഠാനക്രിയകളും നടക്കുന്നു. മഹാശിവരാത്രി ധ്യാനാഘോഷത്തിൽ ഈ രണ്ടു ദിവസങ്ങളിലും, അതെല്ലായെങ്കിൽ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തോ പങ്കെടുക്കാവുന്നതാണ്. ശിവരാത്രി ധ്യാന സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ സാധനാ ശക്തികേന്ദ്രം മുഖ്യ സംയോജകൻ ശ്രീ. ഭാസ്ക്കരന്റെ പക്കൽ (+91 934...