Posts

Showing posts from August, 2021

"മമ ധർമ്മ"യുടെ ഓണം ക്യാൻസർ ബാധിതർക്കൊപ്പം....

Image
പ്രിയപ്പെട്ടവരെ, നമസ്ക്കാരം   "മമ ധർമ്മ" യുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാൻസർ ബാധിതരായ നിർധന രോഗികൾക്കുള്ള ചികിൽസാ ധനസഹായ വിതരണം നടന്നു.  ക്യാൻസർ ഒരു മാരക രോഗമാണ്. ജീവിതത്തെ കാർന്നു തിന്ന് , നമ്മുടെ ആരോഗ്യവും, സന്തോഷവും, പ്രതീക്ഷയുമെല്ലാം ഇല്ലാതാക്കുന്ന ഈ മാരക രോഗത്തിന് മുന്നിൽ , ക്യാൻസർ ചികിൽസയ്ക്കായി ചെലവാക്കേണ്ടി വരുന്ന  ലക്ഷകണക്കിന് രൂപയ്ക്ക് മുന്നിൽ കൂലി തൊഴിലാളിയായ ഒരു സാധാരണക്കാരൻ പലപ്പോഴും പകച്ചു പോകുന്നു.  ക്യാൻസർ ചികിൽയ്ക്കായി  പലപ്പോഴും വലിയൊരു തുക ആവശ്യമാണ്. ഒരു സാധാരണ ക്യാൻസർ രോഗി, ഒരു മാസം കഴിക്കുന്ന മരുന്നുകൾക്ക് തന്നെ പലപ്പോഴും 6000 രൂപ മുതൽ 12000 രൂപയിലധികം  ചെലവഴിയ്ക്കേണ്ടി വരുന്നു. പാവപ്പെട്ടവനെ സാമ്പത്തികമായ തകർച്ചയിലേയ്ക്ക് തള്ളിവിടുന്ന ക്യാൻസർ ചികിൽസാ ചെലവ് പലപ്പോഴും താങ്ങാവുന്നതിനപ്പുറമാണ്. ഇവിടെയാണ് യോഗോപാസന കേന്ദ്രത്തിന്റെ മമ ധർമ്മ വിഭാഗത്തിന്റെ ക്യാൻസർ ചികിൽസാ പദ്ധതി മൃതസഞ്ജീവനി ആശ്വാസമാകുന്നത്. തീരദേശ മേഖലയിലെ പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചികിൽസയ്ക്കായി നാളേറെയായി നാം മൃതസഞ്ജീവനി പദ്ധതി...

യന്ത്രോപാസന എന്ത് ? (ഭാഗം :1)

Image
  യന്ത്രോപാസന എന്ത് ? (ഭാഗം :1) ----------------🔥------------ യന്ത്രം എന്നാൽ ഒരു  ഉപകരണം ( device) എന്നർത്ഥം. മൊബൈൽ എന്ന യന്ത്രം Call ചെയ്യാനും , video chat ചെയ്യാനും , money transation ചെയ്യാനുമൊക്കെ നാം ഇന്ന് ഉപയോഗിക്കുന്നു. പഞ്ചലോഹങ്ങളിൽ നിർമ്മിക്കപ്പെടുന്ന യന്ത്രങ്ങൾ സൂക്ഷ്മ രൂപിയായ ദേവതയെ ഉപാസിക്കാൻ , വിളിച്ചു വരുത്താൻ , ദർശിക്കാൻ നാം മാധ്യമമാക്കുന്ന ആത്മീയ ശക്തി ശ്രോതസ്സുകളാണ്. നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾ ഊന്നുവടി ( walking stick ) സഹായത്തിനുപയോഗിക്കുന്നതു പോലെ പരിമിതമായ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് സൂക്ഷ്മ ശരീരിയായ ദേവതയെ പൂർണമായി മനസിലാക്കാൻ , ദർശിക്കാൻ , ഉപാസിക്കാൻ സാധിക്കാതെ വരുന്ന മനുഷ്യൻ , ദേവതാ ശക്തിയെ തനിക്ക് അനുഭവവേദ്യമാക്കുവാൻ വേണ്ടി അവലംബിക്കുന്ന ബാഹ്യോപകരണമാണ്  യന്ത്രം. സ്ഥൂലരൂപിയായ മനുഷ്യനേയും സൂഷ്മരൂപിയായ ദേവതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മധ്യമ ബിന്ദുവാണ് യന്ത്രങ്ങൾ . അനേക തരത്തിലുള്ള യന്ത്രങ്ങൾ  ഉണ്ട്. യന്ത്രങ്ങൾ മാനവന്റെ ഭൗതീക - ആത്മീയ ആഗ്രഹങ്ങളെ നേടിയെടുക്കുവാനായി മഹായോഗികൾ അവരുടെ അന്തർ ദർശനത്താൽ രൂപകൽപ്പന ചെയ്തിട്ടുള്ള ശക്തി വാഹിനികളാണ്. പ്രധാനമ...