"മമ ധർമ്മ"യുടെ ഓണം ക്യാൻസർ ബാധിതർക്കൊപ്പം....


പ്രിയപ്പെട്ടവരെ, നമസ്ക്കാരം 

 "മമ ധർമ്മ" യുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാൻസർ ബാധിതരായ നിർധന രോഗികൾക്കുള്ള ചികിൽസാ ധനസഹായ വിതരണം നടന്നു. 

ക്യാൻസർ ഒരു മാരക രോഗമാണ്. ജീവിതത്തെ കാർന്നു തിന്ന് , നമ്മുടെ ആരോഗ്യവും, സന്തോഷവും, പ്രതീക്ഷയുമെല്ലാം ഇല്ലാതാക്കുന്ന ഈ മാരക രോഗത്തിന് മുന്നിൽ , ക്യാൻസർ ചികിൽസയ്ക്കായി ചെലവാക്കേണ്ടി വരുന്ന  ലക്ഷകണക്കിന് രൂപയ്ക്ക് മുന്നിൽ കൂലി തൊഴിലാളിയായ ഒരു സാധാരണക്കാരൻ പലപ്പോഴും പകച്ചു പോകുന്നു. 

ക്യാൻസർ ചികിൽയ്ക്കായി  പലപ്പോഴും വലിയൊരു തുക ആവശ്യമാണ്. ഒരു സാധാരണ ക്യാൻസർ രോഗി, ഒരു മാസം കഴിക്കുന്ന മരുന്നുകൾക്ക് തന്നെ പലപ്പോഴും 6000 രൂപ മുതൽ 12000 രൂപയിലധികം  ചെലവഴിയ്ക്കേണ്ടി വരുന്നു. പാവപ്പെട്ടവനെ സാമ്പത്തികമായ തകർച്ചയിലേയ്ക്ക് തള്ളിവിടുന്ന ക്യാൻസർ ചികിൽസാ ചെലവ് പലപ്പോഴും താങ്ങാവുന്നതിനപ്പുറമാണ്.

ഇവിടെയാണ് യോഗോപാസന കേന്ദ്രത്തിന്റെ മമ ധർമ്മ വിഭാഗത്തിന്റെ ക്യാൻസർ ചികിൽസാ പദ്ധതി മൃതസഞ്ജീവനി ആശ്വാസമാകുന്നത്. തീരദേശ മേഖലയിലെ പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചികിൽസയ്ക്കായി നാളേറെയായി നാം മൃതസഞ്ജീവനി പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ട ചികിൽസാ ധനസഹായ വിതരണം ഇന്ന് ( 19 -8 -2021 ) ആലപ്പുഴ ജില്ലയിലെ പെരുമ്പളം ഗ്രാമത്തിൽ നടന്നു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. ഷൈലജ ശശികുമാർ ചികിൽസാ സഹായ വിതരണോൽഘാടനം നിർവഹിച്ചു.







അതോടൊപ്പം നിർധന കുടുംബങ്ങൾക്കായുള്ള ഓണകിറ്റ് വിതരണവും ( അന്നപൂർണ്ണ പദ്ധതി ), വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ( വിദ്യാ ശ്രീ പദ്ധതി )  നടന്നു. യോഗോപാസന കേന്ദ്രം അദ്ധ്യക്ഷൻ യോഗാചാര്യ എ.വി. കൃഷ്ണകുമാർ , മുൻ ഗ്രാമ പഞ്ചായത്തംഗം ശ്രീ. ടി.ബി. അനൂപ്, സേവാവിഭാഗം സംയോജക് അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.

യോഗോപാസന കേന്ദ്രത്തിന്റെ പഠിതാക്കൾ സമർപ്പിക്കുന്ന ദക്ഷിണ, സംഭാവന എന്നിവയിലൂടെ സമാഹരിച്ച തുകയാണ് "മമ ധർമ്മ" സേവന പദ്ധതികൾക്കായി ഉപയോഗിക്കുന്നത്.


യോഗോപാസനയുടെ മമ ധർമ്മ സേവന വിഭാഗത്തോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. സഹജീവികളെ സഹായിക്കാൻ നിങ്ങൾ കാണിച്ച വലിയ മനസിന് , ജഗദീശ്വര അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ..

🙏 യോഗാചാര്യ എ.വി. കൃഷ്ണകുമാർ

യോഗോപാസന കേന്ദ്രം

WhatsApp : 8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര