Posts

Showing posts from July, 2022

കർക്കടക വാവുബലി (പിതൃപൂജ) എന്ത് ? എങ്ങനെ ചെയ്യണം ?

Image
  പ്രശാന്തമായ കടലിനെ നോക്കി ധ്യാനനിരതനായിരുന്ന സ്വാമി വിവേകാനന്ദന്റെ അന്തർ ദൃഷ്ടിയിൽ സൂഷ്മ രൂപിയായ ഒരാത്മാവ് പ്രത്യക്ഷനായി ! മഹായോഗിയായ സ്വാമി വിവേകാന്ദനെ യാചനാ ഭാവത്തിൽ വണങ്ങി ആ ആത്മാവ് ഒരപേക്ഷ മുന്നോട്ട് വച്ചു. " അല്ലയോ മഹാ തപസ്വി അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയേണമേ .... ഞാൻ കുറേ നാൾ മുമ്പ് മരണപ്പെട്ട ഒരാളുടെ ആത്മാവാണ്. എനിക്ക് ഭാര്യയോ, മക്കളോ ആരുമില്ല. എന്റെ മരണാനന്തരം പിതൃബലി ക്രിയകൾ നടത്താൻ ആരുമുണ്ടായിരുന്നില്ല. 16 ദിന ബലിക്രിയകൾ നടത്താത്തതിനാലും, ചില സൂഷ്മ കാരണങ്ങളാലും ,എന്റെ സൂഷ്മ ദേഹത്തിന് ഈ ഭൂമണ്ഡലാന്തരീക്ഷം ഭേദിച്ച് പോകുവാനുള്ള ബലമില്ല. ആത്മാവിന് സൂക്ഷ്മലോക പ്രവേശനം അസാധ്യമായിരിക്കുന്നു. അങ്ങ് എനിക്ക് വേണ്ടി ബലിക്രിയകൾ ചെയ്യുമോ " ?  നിസഹായനായ ആ ആത്മാവിന്റെ കഷ്ടത മനസിലാക്കിയ വിവേകാനന്ദൻ സ്നേഹവായ്പ്പോടെ പറഞ്ഞു.... " കുഞ്ഞേ, ഞാൻ   ലൗകീക ജീവിതം ഉപേക്ഷിച്ച് വിരജാ ഹോമം ചെയ്ത് സന്യാസം സ്വീകരിച്ച ആളാണ്. ഒരു സന്യാസി ആരുടെയും മരണാനന്തര ക്രിയകൾ ചെയ്യാറില്ല. എങ്കിലും നിന്റെ പ്രാർത്ഥന ജഗദീശ്വരന്റെ നിർദ്ദേശാനുസരണം ഞാൻ കൈകൊള്ളുന്നു. ഞാൻ നിന്റെ ഉയർച്ചയ്ക്കായി പിതൃബലി നൽകാം....