Posts

Showing posts from October, 2023

ലളിതാസഹസ്രനാമവും, ഹാപ്പിഹോർമോണുകളും

Image
പൗരാണിക കാലത്ത് മഹാമുനിയായ അഗസ്ത്യന് ഹയഗ്രീവ ഋഷി ഉപദേശിച്ചു കൊടുത്ത ലളിതാസഹസ്രനാമം അതിമഹത്തായ ഒരു സ്തോത്ര കൃതിയാണ്. അസുര നിഗ്രഹത്തിനായി  ലളിതാ പരമേശ്വരിയെ പ്രാർത്ഥിച്ച ദേവന്മാർക്ക് മുന്നിൽ അമ്മ ത്രിപുരാംബിക തന്റെ വിരാട് സ്വരൂപത്തിൽ ആവിർഭവിച്ചുവെന്നും, അസുരന്മാരെ നിഗ്രഹിച്ച് ദേവന്മാർക്ക് ശുഭകരമായതിനെ നൽകി എന്നുമുള്ളതുമാണ് ലളിതാസഹസ്രനാമത്തിന്റെ സംഗ്രഹം. "ഓം ശ്രീ മാതാ ശ്രീ മഹാരാജ്ഞി ശ്രീമത് സിംഹാസനേശ്വരി ചിദഗ്നികുണ്ഡ സംഭൂത ദേവകാര്യ സമുദ്ധ്യത " ലളിതാസഹസ്രനാമം യൗഗികവും താന്ത്രികവും മാന്ത്രികവും യാന്ത്രികവുമായ വിവിധ  രീതികളിൽ ഉപാസിക്കാറുണ്ട്. സന്യാസിമാർ മുതൽ ഗൃഹസ്ഥന്മാർക്ക് വരെ വിവിധ രീതിയിൽ ഉപാസിക്കാവുന്ന അനുഷ്ഠാന പദ്ധതികളോടുകൂടിയ ഒന്നാണ് അമ്മ മഹാ ത്രിപുരസുന്ദരിയുടെ മഹാശക്തി ചൈതന്യങ്ങൾ നിറഞ്ഞ ഈ ആയിരം നാമങ്ങൾ. ലളിതാസഹസ്രനാമം ഭക്തിപൂർവ്വം ചൊല്ലുന്ന ഒരാൾക്ക് ഭൗതികവും ആത്മീയവുമായ സമ്പൂർണ്ണ ജീവിതവിജയം കരഗതമാകുമെന്ന് യോഗ്യവര്യന്മാർ പറയുന്നു. കാരണം മന്ത്രശക്തി നിറഞ്ഞ ഇതിലെ ഓരോ നാമങ്ങളും നമ്മുടെ ഏത് ആഗ്രഹത്തെയും നേടിത്തരാൻ പ്രാപ്തമായവയാണ്. ലളിതാസഹസ്രനാമം നിത്യവും ചൊല്ലുന്ന ഒരാളുടെ ഓർമ്മശക...