Posts

Showing posts from September, 2022

ശിവകുണ്ഡലിനീ യോഗം : ബാഗ്ലൂരിൽ പരിശീലന കേന്ദ്രം ആരംഭിച്ചു

Image
ശിവ കുണ്ഡലിനീ യോഗത്തിന്റെ കേരളത്തിന് പുറത്തെ ആദ്യ പരിശീലന കേന്ദ്രം ബാഗ്ലൂരിൽ പ്രവർത്തനമാരംഭിച്ചു. കരാട്ടെ - ബോക്സിംങ് ചാമ്പ്യനും , സ്വദേശത്തും വിദേശത്തുമായി മാർഷൽ ആർട്ട്സ് പരിശീലനങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ "ശിവയോഗ സാധക് " ശ്രീ. സത്യശീലൻ സാറിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ബാഗ്ലൂരിൽ ഇത്തരമൊരു കേന്ദ്രം ആരംഭിക്കാനും , ക്ലാസുകളെടുക്കാനും തയ്യാറായി മുന്നോട്ട് വന്ന ശ്രീ. സത്യശീലൻ സാറിന് അഭിനന്ദനങ്ങൾ🌹🙏 മഹാദേവൻ അനുഗ്രഹിക്കട്ടെ ഓം നമ: ശിവായ🙏 ബാഗ്ലൂർ യൂണിറ്റ് ഫോൺ : 9845247970 ( ശ്രീ.സത്യശീലൻ )

ഒപ്പമുണ്ട് "മമ ധർമ്മ "

Image
ഓണം 2022 ദുരിത ബാധിതർക്കായി "മമ ധർമ്മ " യുടെ ഓണക്കാല സേവനം   [മമ ധർമ്മ അഞ്ചാം ഘട്ട സേവന പ്രവർത്തനം ] അശരണർ, ക്യാൻസർ ബാധിതർ, മക്കളുപേക്ഷിച്ച് പോയ വയോജനങ്ങൾ, കിടപ്പു രോഗികൾ എന്നിവർക്കൊപ്പമാണ് യോഗോപാസന കേന്ദ്രം, മമ ധർമ്മ സേവന വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷം. മമ ധർമ്മയുടെ അന്നപൂർണ്ണ   പദ്ധതിയിലൂടെ നിത്യാന്നത്തിന് വിഷമിക്കുന്ന  ഗ്രാമീണ - തീരദേശ മേഖലയിലെ പാവപ്പെട്ട ജനങ്ങൾക്കായി ഭക്ഷ്യധാന്യങ്ങളും , പച്ചക്കറി കിറ്റുകളും ഏറെ നാളായി നൽകി വരുന്നു.  കിടപ്പു രോഗികൾ, ക്യാൻസർ ബാധിതർ എന്നിവർക്ക് അവശ്യമരുന്നുകൾ വാങ്ങുന്നതിനായുള്ള സാമ്പത്തിക സഹായം മമ ധർമ്മ " മൃതസഞ്ജീവനി " പദ്ധതിയിലൂടെ നടപ്പാക്കി വരുന്നു.  വിദ്യാശ്രീ ഓണം 2022    നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന മമ ധർമ്മ " വിദ്യാശ്രീ " ഗ്രാമീണ മേഖലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വികസന പ്രവർത്തന പദ്ധതിയാണ്. "ജ്ഞാന ശ്രീ "  പദ്ധതി അവർ വായിച്ച് വളരട്ടെ .... ഈ ഓണക്കാലം വായനയ്ക്കായി ഉള്ളതാണ്. "വായിച്...