ഒപ്പമുണ്ട് "മമ ധർമ്മ "


ഓണം 2022

ദുരിത ബാധിതർക്കായി "മമ ധർമ്മ " യുടെ ഓണക്കാല സേവനം 

[മമ ധർമ്മ അഞ്ചാം ഘട്ട സേവന പ്രവർത്തനം ]

അശരണർ, ക്യാൻസർ ബാധിതർ, മക്കളുപേക്ഷിച്ച് പോയ വയോജനങ്ങൾ, കിടപ്പു രോഗികൾ എന്നിവർക്കൊപ്പമാണ് യോഗോപാസന കേന്ദ്രം, മമ ധർമ്മ സേവന വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷം.


മമ ധർമ്മയുടെ അന്നപൂർണ്ണ   പദ്ധതിയിലൂടെ നിത്യാന്നത്തിന് വിഷമിക്കുന്ന  ഗ്രാമീണ - തീരദേശ മേഖലയിലെ പാവപ്പെട്ട ജനങ്ങൾക്കായി ഭക്ഷ്യധാന്യങ്ങളും , പച്ചക്കറി കിറ്റുകളും ഏറെ നാളായി നൽകി വരുന്നു. 


കിടപ്പു രോഗികൾ, ക്യാൻസർ ബാധിതർ എന്നിവർക്ക് അവശ്യമരുന്നുകൾ വാങ്ങുന്നതിനായുള്ള സാമ്പത്തിക സഹായം മമ ധർമ്മ " മൃതസഞ്ജീവനി " പദ്ധതിയിലൂടെ നടപ്പാക്കി വരുന്നു. 



വിദ്യാശ്രീ ഓണം 2022  

നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന മമ ധർമ്മ " വിദ്യാശ്രീ " ഗ്രാമീണ മേഖലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വികസന പ്രവർത്തന പദ്ധതിയാണ്.

"ജ്ഞാന ശ്രീ "  പദ്ധതി

അവർ വായിച്ച് വളരട്ടെ ....

ഈ ഓണക്കാലം വായനയ്ക്കായി ഉള്ളതാണ്. "വായിച്ചു വളരുക ... ജ്ഞാനശീലരാകുക "  എന്നതാണ് വിദ്യാർത്ഥികൾക്കായി മമ ധർമ്മ നൽകുന്ന ഓണക്കാല സന്ദേശം. ഇതിനായി യോഗോപാസന കേന്ദ്രത്തിന്റെ "വിദ്യാ ശ്രീ " വിഭാഗത്തിന്റെ  ജ്ഞാന ശ്രീ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ  വിദ്യാർത്ഥികളുടെ വായനാ ശീലം വളർത്തുക എന്ന  ലക്ഷ്യത്തോടെ പെരുമ്പളം ഗ്രാമത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കായുള്ള  വായനശാല മെമ്പർഷിപ്പ് തുക , പെരുമ്പളം ഗാന്ധിസ്മാരക വായനശാല അധികൃതർക്ക് മമ ധർമ്മ കൈമാറി. 


ഇതിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വായനയ്ക്കായി ലഭ്യമാകും. 


2022 വർഷത്തെ  മമ ധർമ്മയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ഈ പദ്ധതികളുടെ ഉത്ഘാടനം പെരുമ്പളം ഗ്രാമ പഞ്ചായത്തംഗം ശ്രീമതി.  ഷൈലജ ശശികുമാർ നിർവഹിച്ചു. യോഗോപാസനാ കേന്ദ്രം പ്രസിഡന്റ് ആചാര്യ എ.വി. കൃഷ്ണകുമാർ സാന്നിദ്ധ്യം വഹിച്ചു.


മാനവ സേവ മാധവ സേവ

Comments

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര