മനുഷ്യ ബോധ പരിണാമം യോഗയിലൂടെ
മനുഷ്യ ബോധ പരിണാമം യോഗയിലൂടെ...! #ബോധമാണ് പരിണമിക്കേണ്ടത് ............( ഭാഗം 2 )......... ' ഞാൻ ' എന്ന ബോധമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഇത് ഞാനാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെ ശിരസാണ്, ഇതെന്റെ പാദമാണ്. ഇതിലെല്ലാം വ്യാപരിച്ചിരിക്കുന്നത് ' ഞാൻ ' എന്ന ബോധമാണ്. എന്നാൽ ഈ ' ഞാനാരാണ് ' ? ഈ ചോദ്യം പലപ്പോഴും, പല ആവർത്തി, ചിലരെങ്കിലും മനസിൽ ചോദിച്ചിട്ടുണ്ടാകും. ഈ ' ഞാൻ ' എന്ന് പറയുന്നത് ഈ കൈയ്യാണോ, പാദമാണോ, ശിരസാണോ, അതോ ഈ ശരീരമാണോ? അതിനപ്പുറം മറ്റെന്തെങ്കിലുമാണോ? ഈ ' ഞാൻ ' എന്നത് അഖണ്ഡമായ ബോധമാണ് എന്നാഴത്തിൽ മനനം ചെയ്താൽ മനസിലാകും. ഈ ബോധമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഈ ബോധം പല തലങ്ങളിൽ നിലകൊള്ളുന്നു. പലപ്പോഴും ഈ ബോധതലം പലരിലും പരിമിതമായിരിക്കും. അസൂയ, വെറുപ്പ്, ആർത്തി, വിദ്വേഷം, - ve ചിന്തകൾ, വികാരങ്ങൾ തുടങ്ങിയ ' മാരക രോഗങ്ങൾ ' ബാധിച്ച മനുഷ്യ ബോധത്തിന്, അതിൽ നിന്ന് മുക്തി നേടാൻ വളരെ വലിയ പരിശ്രമം ആവശ്യമാണ്. ബോധം പരിണമിക്കപ്പെടണം. അതിന് ബോധത്തെ വികസിപ്പിക്കാൻ പരിശീലനം വേണം. യോഗം / യോഗ അനുഷ്ഠാനം ബോധ പരിണാമത്തിനുള്ള ഒരു മാർഗമാണ്...