Posts

Showing posts from March, 2020

സിദ്ധാശ്രമം: തപസ്വികളുടെ ലോകം

Image
സിദ്ധാശ്രമം: തപസ്വികളുടെ ലോകം ( നിഗൂഡ ലോകങ്ങൾ : ഭാഗങ്ങൾ :1, 2, 3, 4  ) ...................🔥................. മഹായോഗികളും, ഋഷികളും, വാണരുളുന്ന ഭൂമിയിലെ തപോഭൂമിയാണ് സിദ്ധാശ്രമം. ഭൂമി നമുക്ക് പരിചിതമായ ലോകമാണ്. എങ്കിലും  ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും നമുക്ക് കടന്നു ചെല്ലാനായിട്ടില്ല. ചില നിഗൂഡ പ്രദേശങ്ങൾ, അവിടത്തെ താമസക്കാർ ഇന്നും നമുക്ക് അപ്രാപ്യരായി തുടരുന്നു.  ഭാരതം ഒരു ആത്മീയ ഭൂമിയാണ്. ഹിമാലയം ഓരോ സാധകനേയും ഹഠാദാകർഷിക്കുന്ന മഹാ ശൈലമാണ്. സഹസ്രാബ്ദങ്ങളായി അനേകം ഋഷികളുടെ, ഗുരുക്കന്മാരുടെ, മഹായോഗികളുടെ, അവധൂതന്മാരുടെ, അവതാരങ്ങളുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് ഹിമാലയം. ആ ദിവ്യസങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തപോ മണ്ഡലമാണ് സിദ്ധാശ്രമം. ഹിമാലയത്തിലെ മാനസസരോവറിനടുത്ത്സ്ഥിതി ചെയ്യുന്ന ഈ  തപോഭൂമി മഹായോഗികളും ബ്രഹ്മ ഋഷികളും തപസനുഷ്ടിക്കുന്ന  സാധനാ മണ്ഡലം കൂടിയാണ്. സാധാരണ മനുഷ്യന്റെ ലൗകിക ദൃഷ്ടിയിക്കും അപ്പുറമായ  ഈ നിഗൂഡ ദേശം ആകാശവീക്ഷണത്താലോ, സാറ്റ് ലൈറ്റുകളുടെ സഹായത്താലോ,  ജിജ്ഞാസക്കു വേണ്ടിയുള്ള മനുഷ്യന്റെ കേവലമായ അന്വേഷണം കൊണ്ടോ  കണ്ടെത്താ...

സൂര്യനമസ്ക്കാരം എന്ത് ? എന്തിന് ?എങ്ങനെ ?

Image
സൂര്യനമസ്ക്കാരം എന്ത്? .................🔥............ സൂര്യനെ നമസ്ക്കരിക്കുന്ന ഒരു മന്ത്രാത്മക - ആത്മീയ - ആരോഗ്യ പദ്ധതിയാണ് സൂര്യനമസ്ക്കാരം. ഭൂമിയുടെ ഊർജ്ജ കേന്ദ്രം സൂര്യനാണ്. ഭൂലോകത്തിൽ ജീവൻ നിലനിൽക്കുന്നതിന്റെ അടിസ്ഥാന ഹേതു സൂര്യനാണ്. സൂര്യനെ കത്തിജ്വലിക്കുന്ന ഒരു തീഗോളമായല്ല മറിച്ച് സർവ്വ ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമായ ദൈവീക ചൈതന്യമായാണ് ഭാരതീയർ കണ്ടു പോരുന്നത്. 'പ്രത്യക്ഷ ദൈവമാണ് ' സൂര്യഭഗവാൻ. സർവ്വ രോഗസംഹാരിയും, സകല ജ്ഞാന കർത്താവുമാണ് സൂര്യൻ. സൂര്യാരാധന വളരെ പ്രാചീന കാലം മുതൽ തന്നെ ലോകത്ത് നിലനിന്നിരുന്നു. ഗ്രീക്ക്, മെസപ്പൊട്ടോമിയൻ, ബാബിലോണിയൻ തുടങ്ങിയ പ്രാചീന  സംസ്കാരങ്ങളിലെല്ലാം തന്നെ സൂര്യാരാധന നിലനിന്നിരുന്നതായി കാണാം. ഇതിനു മേറേ നാൾ മുമ്പു തന്നെ ഭാരതീയ ഗുരുകുല സമ്പ്രദായത്തിൽ സൂര്യ ഉപാസന പഠിപ്പിച്ചു പോന്നിരുന്നതായി കാണാം.  'എഴുകുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു ' എന്ന ഭാരതീയ സങ്കൽപം, പ്രകാശത്തിന് ഏഴ് സംയുക്ത വർണങ്ങൾ ( V I B G Y O R) ഉണ്ടെന്ന് ഐസക് ന്യൂട്ടണും, ശാസ്ത്രലോകവും തിരിച്ചറിയുന്നതിനും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ...

Online Free Yoga Class

Online Free Yoga Class  യോഗശാസ്ത്രം മനുഷ്യന്റെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, ആത്മീയവുമായ വികസനത്തിന് സഹായിക്കുന്ന ഒരു പരിശീലന പദ്ധതിയാണ്. ജാതി മത ഭേദമന്യേ സകല മനുഷ്യർക്കും അഭ്യസിക്കാവുന്ന അതുല്യ പരിശീലന പദ്ധതിയാണ് യോഗ. പല വിധ തിരക്കുകൾ മൂലം ഒരു യോഗാ സെന്റെറിൽ പോയി യോഗ പഠിക്കാൻ സാധിക്കാത്തവർക്ക്, 'യോഗയിലേയ്ക്കുള്ള ഒരു തുടക്കം ' എന്ന നിലയിലാണ് യോഗോപാസനാ കേന്ദ്രം ഈ Yoga Online Class You Tube ചാനൽ വഴി സൗജന്യമായി  നൽകുന്നത്. താൽപര്യമുള്ളവർക്ക് പിന്നീട് സമ്പൂർണ യോഗക്ലാസ് നേരിട്ടെത്തി പഠിപ്പിക്കുകയും ചെയ്യും. ക്ലാസിൽ അംഗമാകാൻ യോഗോപാസനയുടെ You Tube ചാനൽ subscribe ചെയ്യുക. നന്ദി🙏 ഫോൺ : 8078388409 യോഗോപാസന കേന്ദ്രം Link to Join :- https://www.youtube.com/channel/UCBiV1nakHcbgTUbyWU09GtA

'ഗൃഹസ്ഥ യോഗ' കോഴ്സ്

ഗൃഹസ്ഥ യോഗ കോഴ്സ് (യോഗ പഠിക്കാം...! വീട്ടിലിരുന്ന്...! ) ചിരപുരാതനവും നിത്യനൂതനവുമായ യോഗശാസ്ത്രം മനുഷ്യന്റെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, ആത്മീയവുമായ വികസനത്തിന് സഹായിക്കുന്ന ഒരു പരിശീലന പദ്ധതിയാണ്. ജാതി മത ഭേദമന്യേ സകല മനുഷ്യർക്കും അഭ്യസിക്കാവുന്ന അതുല്യ പരിശീലന പദ്ധതിയാണ് യോഗ. ഇന്നത്തെ തിരക്കുകൾ മൂലം ഒരു യോഗാ സെന്റെറിൽ പോയി യോഗ പഠിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥന്മാർ, വീട്ടമ്മമാർ, ഉദ്യോഗാർത്ഥികൾ എന്നിവരെ അവരുടെ സമയം, സൗകര്യം എന്നിവയുസരിച്ച് വീട്ടിലെത്തി യോഗ പഠിപ്പിക്കുന്ന 'ഗൃഹസ്ഥ യോഗ' പദ്ധതിയ്ക്ക് യോഗോപാസന കേന്ദ്രം തുടക്കം കുറിച്ചു. ചിട്ടയായ സിലബസോടെ, കൃത്യമായ നോട്ടുകൾ നൽകി നിങ്ങളുടെ സമയം സൗകര്യം ഇവയ്ക്കനുസരിച്ച് യോഗ പരിശീലകൻ നിങ്ങളുടെ വീട്ടിലെത്തി യോഗ പഠിപ്പിക്കുന്ന പദ്ധതിയാണ് 'ഗൃഹസ്ഥ യോഗ ' *ആദ്യം എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ക്ലാസുകൾ ആരംഭിക്കുക.* വീടുകൾ, ഫ്ലാറ്റുകൾ, ക്ലബുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഈ കോഴ്സ് നടത്തപ്പെടുന്നതാണ്. ...................................................  *യോഗ എന്ത്?* യോഗ ഒരു സമ്പൂർണ ആരോഗ്യ ശാസ്ത്രമാണ്....