പ്രാണശക്തികളും, അവയുടെ ധർമ്മങ്ങളും ----------------🔥--------------- നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന ദൈവീക ശക്തിയാണ് പ്രാണൻ. നമ്മെ ജീവിപ്പിക്കുന്ന/ നിലനിർത്തുന്ന / നയിക്കുന്ന / നിയന്ത്രിക്കുന്ന ശക്തി വിശേഷം #പ്രാണനാണ്. ഒരു ഓഫീസിൽ വിവിധ ജോലികൾ ചെയ്യാൻ മാനേജർ, ക്ലർക്ക്, അക്കൗണ്ടന്റ്, പ്യൂൺ, സെക്യൂരിറ്റി എന്നിവർ ഉള്ളതുപോലെ, അവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതു പോലെ നമ്മുടെ ശരീരത്തിൽ നടക്കുന്ന കോടാനുകോടി ജൈവ - രാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന / നയിക്കുന്ന / ഏകോപിപ്പിക്കുന്ന / ആരോഗ്യവത്താക്കുന്ന സൂഷ്മ ശക്തികളാണ് പ്രാണനുകൾ. *10 പ്രാണശക്തികൾ* 1. *പ്രാണൻ* നമ്മുടെ ശരീരത്തിന്റെ ഹൃദയ ഭാഗത്ത്, സൂഷ്മ ശരീരത്തിൽ #അനാഹത ചക്രത്തിലിരുന്ന് നെഞ്ചിന്റെ ഭാഗത്തുള്ള സർവ്വനാഡീഞരമ്പുകളേയും, അംഗങ്ങളേയും, വിശിഷ്യ ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങൾക്കും ചൈതന്യം പകരുന്നതും , പ്രവർത്തിപ്പിക്കുന്നതും ഈ പ്രാണശക്തിയാണ്. 2. *അപാനൻ* ഈ പ്രാണൻ കുടികൊള്ളുന്നത് #മൂലാധാര ചക്രസ്ഥാനമായ ഗുദ ഭാഗത്താണ്. അത് ചെറുകുടലിന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് ശരീരത്തിലേയ്ക്ക് ...