യോഗ മുദ്രകൾ (ഭാഗം 2)

യോഗ മുദ്രകൾ (ഭാഗം 2)

മുദ്ര എന്ന വാക്കിന് നിരവധി അർത്ഥങ്ങളുണ്ട്. 'മു ' എന്ന അക്ഷരത്തിന്  സന്തോഷം , ആനന്ദം എന്നിങ്ങനെയും, 'ദു ' എന്നതിന് നേടുക, ധരിക്കുക എന്നീ അർത്ഥങ്ങളും കൊടുക്കാറുണ്ട്. അപ്പോൾ 'മുദ്ര' എന്ന പദത്തിന് സന്തോഷം / ആനന്ദം നേടി തരുന്നത് / സൃഷ്ടിക്കുന്നത് എന്നൊക്കെ അർത്ഥം വരും. അതായത് ഒരു മുദ്രയുടെ ആചരണം നമ്മുടെ ഉള്ളിൽ അളവറ്റ ആനന്ദത്തെ , സന്തോഷത്തെ പ്രാദാനം ചെയ്യുമെന്ന് പറയാം.

മുദ്ര എന്നതിന് അടയാളം, ചിഹ്നം, തിരിച്ചറിവ്, സുരക്ഷിതമാക്കൽ  എന്നീ അർത്ഥങ്ങളുമുണ്ട്. ദുഷ്യന്തൻ ശകുന്തളയ്ക്ക് മുദ്രാ മോതിരം സമ്മാനിക്കുന്നത് തങ്ങളുടെ പ്രണയം സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു. ശകുന്തളയ്ക്ക് മോതിരം നഷ്ടപ്പെട്ടതോടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. അതായത്  മുദ്രയുടെ ആചരണം നമ്മിൽ സുരക്ഷയുടെ കവചം സൃഷ്ടിക്കുന്നു എന്ന് ചുരുക്കം.

നാം യോഗമുദ്രകൾ അനുഷ്ഠിക്കുന്നത് ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയാണ്.

'ഭദ്രം കരണീയം ഇതി മുദ്രാ ' എന്നും, 'മുദം ദതാതി ഇതി മുദ്രാ ' എന്നുമുള്ള ശ്ലോകങ്ങൾ അർത്ഥമാക്കുന്നതും മുകളിൽ കൊടുത്ത ഇതേ അർത്ഥ തലങ്ങൾ തന്നെയാണ്. അതായത് ഉപാസകന് ശാരീരികവും, മാനസികവും, ബുദ്ധിപരമവും, ആത്മീയവുമായ ആരോഗ്യം / സന്തോഷം നൽകുക എന്നതാണ് മുദ്രാ ആചരണത്തിന്റെ ലക്ഷ്യം.

മനുഷ്യ ശരീരത്തിലെ സുപ്രധാനമായൊരു ശരീര ഭാഗമാണ് നമ്മുടെ കൈകൾ. നമ്മുടെ ശരീരത്തിൽ അനസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്ന പ്രാണശക്തിക്കും, അതിൽ നിന്ന് ഉത്ഭൂതമാകുന്ന ഊർജ്ജ രേണുക്കളും, വിദ്യുത്കാന്തിക തരംഗങ്ങളും നമ്മുടെ കൈവിരലുകളിൽ സജീവമായി വർത്തിക്കുന്നു. ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്ന  ഈ പ്രാണശക്തിയെ  വിവിധ മുദ്രകളിലൂടെ നിയന്ത്രിച്ച്, ആ ചൈതന്യത്തെ ശരീരത്തിനകത്തേയ്ക്ക് തിരിച്ച് കൊണ്ടുവന്ന് ശാരീരിക- മാനസിക ശക്തികളെ സംരക്ഷിച്ച് ആരോഗ്യവും ദീർഘായുസും നേടുവാൻ സാധിക്കും. ചുരുക്കത്തിൽ നമ്മിലെ
ശക്തി / പ്രാണ / ഊർജ്ജ സംരക്ഷണമാണ് മുദ്രാചരണത്തിന്റെ ലക്ഷ്യം

ഹഠ യോഗശാസ്ത്രത്തിൽ ഇത്തരത്തിലുള്ള നിരവധി ശക്തി / പ്രാണ / ഊർജ്ജ  സംരക്ഷണ  മുദ്രകളെപ്പറ്റി വിവരണമുണ്ട്

*ഹഠയോഗ മുദ്രകൾ*

👉ശക്തിചാലിനീ മുദ്ര
👉 ഹംസ മുദ്ര
👉 മഹാ മുദ്ര
👉 വിപരീതകരണീ മുദ്ര
👉 ഗരുഡ മുദ്ര
👉 ഷണ്മുഖീ മുദ്ര
👉 അശ്വിനീ മുദ്ര
👉 യോഗ മുദ്ര
👉 പാശിനീ മുദ്ര
👉 ഭുജംഗിനീ മുദ്ര
👉 മാതംഗിനീ മുദ്ര
👉അജ്ഞലീ മുദ്ര
👉വജ്യോളി മുദ്ര
👉 സഹജോളീ മുദ്ര
👉 അമരോലി മുദ്ര etc

           (തുടരും...)

............🙏............
✒എ.വി. കൃഷ്ണകുമാർ
🔥യോഗോപാസന കേന്ദ്രം
📞8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര