സാധകന്റെ ലോകം
സാധകന്റെ ലോകം 👉 ഒരുവന്റെ ശ്രേഷ്ഠമായ പൂർവ്വജന്മ കർമങ്ങളും, ഈ ജന്മത്തിൽ തന്നിലെ പരമസത്യത്തെ അറിയാനുള്ള അടക്കാനാവാത്ത ആഗ്രഹവുമാണ് അവനെ ഏറ്റവും മൂല്യവത്തായ സാധനാ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുക 👉 ഈശ്വരനെ അറിയണമെന്ന ഒരാളുടെ ആഗ്രഹം തീവ്രമാകുമ്പോൾ പ്രപഞ്ചശക്തി അയാളെ സാധനാ മണ്ഡലത്തിലേയ്ക്ക് നയിക്കുന്നു. നമ്മുടെ ഏതൊരു തീവ്രമായ ചിന്തയ്ക്കും, ആഗ്രഹത്തിനും, വികാരത്തിനും അതിന്റേതായ ഫലമുണ്ട്. പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ച സംവിധാനം ആത്മാർത്ഥതയുള്ള സാധകന്റെ ഏതൊരു ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകുന്നു. 👉 ഗുരുവിൽ നിന്ന് യഥാവിധി ദീക്ഷ പ്രകാരം ആത്മ സാധന പഠിച്ചാൽ കൃത്യമായി ദിവസവും അത് അനുഷ്ഠിക്കുക. ഓരോ ദിവസവും ആരംഭിക്കുന്നതും, അവസാനിപ്പിക്കുന്നതും സാധന ചെയ്തു കൊണ്ടാവണം. അതായത് ജീവിതത്തിൽ പരമ പ്രാധാന്യം സാധനയ്ക്ക് നൽകണം. 👉 ഒരു ഗുരുവിൽ നിന്ന് ആത്മ സാധന പഠിച്ചാൽ, ദീക്ഷ സ്വീകരിച്ചാൽ അത് കൃത്യമായി ചെയ്യുക. കിട്ടിയ സാധന ചെയ്യാതെ വീണ്ടും വീണ്ടും സാധനയ്ക്കായി, ദീക്ഷയ്ക്കായി മറ്റ് ഗുരുക്കന്മാരെ സമീപിക്കരുത്. 👉 നിങ്ങളുടെ സാധനാ പുരോഗതി നിങ്ങളുടെ പ്രയത്നത്തെ ആശ്രയ...