സാധകന്റെ ലോകം

സാധകന്റെ ലോകം

👉 ഒരുവന്റെ ശ്രേഷ്ഠമായ പൂർവ്വജന്മ കർമങ്ങളും, ഈ ജന്മത്തിൽ  തന്നിലെ പരമസത്യത്തെ അറിയാനുള്ള അടക്കാനാവാത്ത ആഗ്രഹവുമാണ്  അവനെ ഏറ്റവും മൂല്യവത്തായ  സാധനാ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുക

  👉 ഈശ്വരനെ അറിയണമെന്ന ഒരാളുടെ ആഗ്രഹം തീവ്രമാകുമ്പോൾ പ്രപഞ്ചശക്തി  അയാളെ സാധനാ മണ്ഡലത്തിലേയ്ക്ക് നയിക്കുന്നു. നമ്മുടെ ഏതൊരു തീവ്രമായ ചിന്തയ്ക്കും, ആഗ്രഹത്തിനും, വികാരത്തിനും അതിന്റേതായ ഫലമുണ്ട്. പഞ്ചഭൂതാത്മകമായ ഈ  പ്രപഞ്ച സംവിധാനം ആത്മാർത്ഥതയുള്ള സാധകന്റെ ഏതൊരു ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകുന്നു.

👉 ഗുരുവിൽ നിന്ന് യഥാവിധി ദീക്ഷ പ്രകാരം ആത്മ സാധന പഠിച്ചാൽ കൃത്യമായി ദിവസവും അത് അനുഷ്ഠിക്കുക. ഓരോ ദിവസവും ആരംഭിക്കുന്നതും, അവസാനിപ്പിക്കുന്നതും  സാധന ചെയ്തു കൊണ്ടാവണം. അതായത് ജീവിതത്തിൽ പരമ പ്രാധാന്യം സാധനയ്ക്ക് നൽകണം.

👉 ഒരു ഗുരുവിൽ നിന്ന് ആത്മ സാധന പഠിച്ചാൽ, ദീക്ഷ സ്വീകരിച്ചാൽ അത് കൃത്യമായി ചെയ്യുക. കിട്ടിയ സാധന ചെയ്യാതെ വീണ്ടും വീണ്ടും സാധനയ്ക്കായി, ദീക്ഷയ്ക്കായി മറ്റ് ഗുരുക്കന്മാരെ സമീപിക്കരുത്.

👉 നിങ്ങളുടെ സാധനാ പുരോഗതി നിങ്ങളുടെ പ്രയത്നത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഗുരു ദീക്ഷാ രൂപത്തിൽ നിങ്ങളിൽ പാകിയ 'ആത്മീയതയുടെ വിത്ത് ' മുളപ്പിച്ച്, സംരക്ഷിച്ച്, വളർത്തി, പരിപോഷിപ്പിച്ച്  ഒരു വൻ വൃക്ഷമാക്കാനുള്ള ചുമതല നിങ്ങളിൽ നിക്ഷ്പ്തമാണ്. ഈശ്വരനും, ഗുരുവിനും നിങ്ങളെ സഹായിക്കാൻ കഴിയുന്നത് നിങ്ങളുടെ ഈ പ്രയത്നത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാണ്. 'പ്രയത്നം ചെയ്യുക.. ഫലം താനെ വന്നുകൊള്ളും'

👉 നിങ്ങളുടെ സാധന കൃത്യമായാൽ ഭൗതീക ജീവിതം അടുക്കും ചിട്ടയുള്ളതും ആയി തീരും. നിങ്ങളുടെ ലൗകീകവും, ആത്മീയവുമായ ജീവിതത്തിലെ സകല പ്രശ്നങ്ങളും സാധനയിലൂടെ പരിഹരിക്കാനാവും.

👉 നിഷ്ഠയുള്ള സാധകൻ ശ്രേഷ്ഠനായി തീരുന്നു. നിങ്ങളുടെ പോയ കാല പരാജയങ്ങളെ, തെറ്റുകളെ മറക്കുക. ഇന്ന് ഇപ്പോൾ മുതൽ  നല്ലൊരു സാധകനായി മാറുക. സാധന നിങ്ങളിലെ പരമമായ നന്മയെ, ആനന്ദത്തെ പുറത്ത് കൊണ്ടു വരുന്നു. അത്യുൽസാഹത്തോടെ സാധന ചെയ്യൂ. നിങ്ങൾ വിജയിക്കും

ശ്രീ ഗുരു

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര