Posts

Showing posts from December, 2023

ശിവശക്തി മഹാ സാധനാ ശിബിരം 2023 : കാസർഗോഡ്

Image
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധകകേന്ദ്രത്തിന്റെ (https://hsysk.in) ആഭിമുഖ്യത്തിൽ  സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയിലെ കദളീവനത്തു വച്ച് നടന്ന  ശിവശക്തി മഹാസാധനാ ശിബിരം സാധകർക്ക് നവ്യാനുഭവമായി. 2023 ഡിസംബർ 22 23 24 25 തീയതികളിലാണ് ശിബിരം സംഘടിപ്പിച്ചത്. ശിവകുണ്ഡലിനിയോഗം എട്ടാം പാദം ധ്യാന പരിശീലനം ചെയ്യുന്ന 130 ലധികം സാധകർ പങ്കെടുത്ത ശിബിരം, ആതിഥേയത്വം വഹിച്ച  കാസർഗോഡ്  ജില്ലാ സത്സംഗസമിതിയുടെ ആസൂത്രണ മികവുകൊണ്ടും ആതിഥേയ മര്യാദ കൊണ്ടും ഏറെ ശ്രദ്ധേയമായി. ശിവകുണ്ഡലിനിയോഗം ശിവശക്തി മഹാക്രിയാ സാധന എട്ടാം പാദ പരിശീലനം, സൂക്ഷ്മ യോഗവിദ്യയായ ഏക ഷഷ്ഠി ബിന്ദുക്രിയാ പഠനം, ധ്യാന പരിശീലന ക്ലാസുകൾ, ശിവശക്തി മഹാ ക്രിയ എട്ടാം പാദ ദീക്ഷാ ചടങ്ങ്, ലളിതാ - ശിവ - വിഷ്ണു - സഹസ്രനാമാർച്ചനകൾ, അഗ്നിഹോത്രം,മഹാരുദ്രപൂജ,ഭജൻ,ഹിമാലയൻ സിദ്ധാശ്രമ യോഗസാധക കേന്ദ്രം വെബ്സൈറ്റ് ഉദ്ഘാടനം,കലാസാംസ്കാരിക പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം ആചാര്യൻ എ.വി.കൃഷ്ണകുമാർ ധ്യാന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പ് ചിത്രങ്ങൾ നന്ദി🙏 ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്...