Posts

Showing posts from August, 2025

അഘോരികളും കുംഭമേളയും

Image
  മഹാകുംഭമേളയിലെ മഹാ രഹസ്യങ്ങൾ (ഭാഗം 1) 144  വർഷത്തിലൊരിക്കൽ നടക്കുന്ന അത്യപൂർവ്വമായ ഗ്രഹ സംഗമവും അതേ തുടർന്നുള്ള ആത്മീയ ഉൽസവവുമാണ് ഇപ്പോൾ പ്രയാഗ് രാജിൽ നടക്കുന്ന ഈ മഹാകുംഭമേളയെന്ന് ഒറ്റവാക്കിൽ പറയാം ! മരണമില്ലാത്ത ഗുരുനാഥൻ മഹാ അവതാർ ബാബാജി, ഹിമാലയൻ സിദ്ധാശ്രമത്തിലെ മഹാഗുരു സ്വാമി നിഖിലേശ്വരാനന്ദ പരമഹംസയുൾപ്പെടെയുള്ള അനേകം ഋഷിവര്യന്മാരുടെയും, മഹാ യോഗികളുടെയും, താന്ത്രികരുടെയും, അഘോരികളുടെയും നാഗസന്യാസിമാരുടെയുമെല്ലാം ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യം കൊണ്ട് ഈ കുംഭമേള അത്യപൂർവ്വമാകുന്നു ! ഭാരതം ജഗദ് ഗുരു പദവിയിലേക്ക് ഉയർത്തപ്പെടാൻ പോകുന്ന ദിവ്യമായ കാലഘട്ടം സമാഗതമായിരിക്കുന്നുവെന്ന് ഗുരുക്കന്മാർ പറയുന്നു.അതിൻ്റെ തുടക്കം കുറിക്കലാണ് ഈ കുംഭമേള. മഹാ കുംഭമേളയ്ക്ക് ശേഷമുള്ള ആറു വർഷങ്ങൾ ആ പ്രവർത്തനത്തിനുള്ള അടിസ്ഥാനശില പാകലാണ്. അതിനുശേഷം 2031 -2052 വരെയുള്ള 21  വർഷക്കാലം ഭാരതത്തിൻ്റെ നേതൃത്വത്തിൽ ലോകത്തിൽ നടക്കുവാൻ പോകുന്ന ആധ്യാത്മിക വിപ്ലവത്തിൻ്റെ അഥവാ  മഹാ പരിവർത്തന യുഗത്തിൻ്റെ ദീപ പ്രോജ്ജ്വലനം കൂടിയാണ് ഈ മഹാ മേള. അതിൻ്റെ കർമ്മപദ്ധതിയും വ്യക്തമായ പ്രവർത്തന മാർഗ്ഗങ്ങളും മഹാ...

തീർത്ഥ യാത്ര 2025

Image
ഹിമാലയൻ സിദ്ധാശ്രമം 6 - മത് തീർത്ഥാടനം (2025 ഒക്ടോബർ 10 - 13) ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് തീർത്ഥാടനം 2025 ഒക്ടോബർ 10, 11, 12, 13 തീയതികളിലായി നടത്തുന്നു.    തീർത്ഥാടനം എന്ത് എന്തിന് ? തീർത്ഥാടനം എന്നത് മനുഷ്യ ജീവിതത്തിൽ  പുണ്യ പ്രാപ്തിക്കുള്ള ഒരസുലഭ അവസരമാണ്.  പൂർവ്വജന്മ ദുഷ്കർമ്മ നാശത്തിനും, ഗ്രഹ ബാധാദി ദോഷങ്ങളുടെ നിവാരണത്തിനും ആത്മീയമായ ഉണർവിനും, ശാന്തിക്കും സന്തോഷത്തിനും ആരോഗ്യത്തിനും പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം നമ്മെ സഹായിക്കുന്നുവെന്ന് ആചാര്യ വചനം. തീർത്ഥയാത്ര ടൂർ അല്ല ! പവിത്രമായൊരു അനുഷ്ഠാനക്രിയയാണ്. അത് ശരിയായ രീതിയിൽ നടത്തണം. ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം ആത്മീയ അനുഷ്ഠാനങ്ങളായ പ്രാണായാമ, മന്ത്ര ജപ, ധ്യാന, പ്രാർത്ഥന പരിശീലനങ്ങളോടുകൂടിയ ഒന്നാണ്.  സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെ ? യാത്രാ രീതി എങ്ങനെ?  ഒക്ടോബർ 10 ന് രാവിലെ 7 മണിക്ക് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും ബസ്സിൽ പുറപ്പെട്ട്  കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, കണ്ണൂർ പറശ...