തീർത്ഥ യാത്ര 2025
ഹിമാലയൻ സിദ്ധാശ്രമം 6 - മത് തീർത്ഥാടനം
(2025 ഒക്ടോബർ 10 - 13)
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് തീർത്ഥാടനം 2025 ഒക്ടോബർ 10, 11, 12, 13 തീയതികളിലായി നടത്തുന്നു.
തീർത്ഥാടനം എന്ത് എന്തിന് ?
തീർത്ഥാടനം എന്നത് മനുഷ്യ ജീവിതത്തിൽ പുണ്യ പ്രാപ്തിക്കുള്ള ഒരസുലഭ അവസരമാണ്.
പൂർവ്വജന്മ ദുഷ്കർമ്മ നാശത്തിനും, ഗ്രഹ ബാധാദി ദോഷങ്ങളുടെ നിവാരണത്തിനും ആത്മീയമായ ഉണർവിനും, ശാന്തിക്കും സന്തോഷത്തിനും ആരോഗ്യത്തിനും പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം നമ്മെ സഹായിക്കുന്നുവെന്ന് ആചാര്യ വചനം.
തീർത്ഥയാത്ര ടൂർ അല്ല ! പവിത്രമായൊരു അനുഷ്ഠാനക്രിയയാണ്. അത് ശരിയായ രീതിയിൽ നടത്തണം.
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം ആത്മീയ അനുഷ്ഠാനങ്ങളായ പ്രാണായാമ, മന്ത്ര ജപ, ധ്യാന, പ്രാർത്ഥന പരിശീലനങ്ങളോടുകൂടിയ ഒന്നാണ്.
സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെ ? യാത്രാ രീതി എങ്ങനെ?
ഒക്ടോബർ 10 ന് രാവിലെ 7 മണിക്ക് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും ബസ്സിൽ പുറപ്പെട്ട് കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം എന്നിവ സന്ദർശിച്ച്, ഒക്ടോബർ 11 ശനി രാവിലെ മൂകാംബികയിൽ എത്തിച്ചേരുന്നു.
അന്നേദിവസം മൂകാംബിക ക്ഷേത്രത്തിലും , കുടജാദ്രി മല ദേവി സന്നിധിയിലും ദർശനം നടത്തുന്നു. രാത്രി മൂകാംബികയിൽ താമസിക്കുന്നു. പിറ്റേദിവസം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ മൂകാംബികയിൽ നിന്നും പുറപ്പെട്ട് കദ്രി മഞ്ജുനാഥ ക്ഷേത്രം, മുരഡേശ്വർ ക്ഷേത്രം, ഉഡുപ്പി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരിച്ച് ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ തൃപ്പൂണിത്തുറയിൽ യാത്ര പര്യവസാനിക്കുന്നു.
തീർത്ഥ യാത്രയ്ക്കായി Alc Push Back Seat Bus കൾ ആണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായമായവർക്കും ശാരീരിക അസുഖങ്ങൾ ഉള്ളവർക്കും സുഖകരമായ യാത്ര സാധ്യമാകുന്നു.
സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാം തന്നെ നാമ മന്ത്ര ജപങ്ങളും പ്രാർത്ഥനകളും നാം നടത്തും. ഒപ്പം മൂകാംബികയിലും കുടജാദ്രിമലയിലും വിശേഷാൽ അനുഷ്ഠാന ക്രിയകളും ഗ്രൂപ്പായി നടത്തും. തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന എല്ലാവരെയും അതി പൗരാണികമായ ആത്മീയ അനുഷ്ഠാന ക്രിയകൾ സിദ്ധാശ്രമ കേന്ദ്രം പഠിപ്പിക്കും. അങ്ങനെ ചുണ്ടിൽ നാമ മന്ത്രജപത്തോടെയും മനസ്സിൽ ദേവതാ ശക്തിയും നിറച്ച് നാം തീർത്ഥാടനം ചെയ്യും.
തീർത്ഥാടന ചെലവ് എത്ര ?
4 ദിവസത്തെ യാത്ര, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ ആകെ 6500 /- രൂപ മാത്രം
എങ്ങനെ ബുക്ക് ചെയ്യാം?
ആദ്യമാദ്യം തീർത്ഥാടനത്തിനുള്ള മുഴുവൻ തുകയുമടച്ച് ബുക്ക് ചെയ്യുന്നവർക്കായാണ് സീറ്റുകൾ ക്രമത്തിൽ റിസർവ് ചെയ്യുക. തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യമെങ്കിൽ താഴെ കാണുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, പണമടച്ച രസീത് / സ്ക്രീൻഷോട്ട് സഹിതം കോർഡിനേറ്റർക്ക് വാട്സാപ്പിൽ അയച്ചു നൽകുക. അവരെ തീർത്ഥാടനം 2025 വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
കോർഡിനേറ്റർ
ജയകൃഷ്ണൻ
Phone / Whatsapp :
+91 80897 58546
---------------------------------------------------
Bank / Google Pay Details :
Name :
MAMA DHARMA EDUCATIONAL & CHARITABLE SOCIETY
( Reg. No: ALP/TC/372/2022 )
Bank :
State Bank of India, Highcourt Branch, Eranakulam - 682301
Account No: 41359978996
IFSC Code: SBIN0010564
------------------------------------------------------
Google Pay number : 9526274785
✒️
രജിസ്ട്രേഷൻ ഫോം
പേര് :
വയസ്സ് :
മേൽവിലാസം :
ഫോൺ / WhatsApp : '
അടച്ച തുക :
Bank Account or
Google Pay :
Date :
-------------------------------------------
നന്ദി🙏
ഓം നമഃശിവായ
ശ്രീ പരമേശ്വര സേവനാർത്ഥം,
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK),
കേരളം, ആലപ്പുഴ - 688570,
Website:
www.hsysk.in
WhatsApp :
9526274785

Comments
Post a Comment