സൗജന്യ തന്ത്ര യോഗ പഠന കോഴ്സ് ( ശാക്തേയ തന്ത്ര വിഭാഗം : ലഘു ഭദ്രകാളീ സാധന ) താന്ത്രിക സാധകളുടെ അടിസ്ഥാന ദേവതാ സ്വരൂപങ്ങളിലൊന്നാണ് ഭദ്രകാളീ. കാളീ ഉപാസനയിലൂടെ സാധകന് ഭദ്രതയും, ശക്തിയും , സംരക്ഷണവും , ഭൗതീക - ആത്മീയവുമായ അഭിവൃദ്ധിയും വേഗത്തിൽ കരഗതമാകുന്നു. ഇതര തന്ത്ര അനുഷ്ഠാന പദ്ധതികളേക്കാൾ ഗൃഹസ്ഥൻമാരായ താന്ത്രിക സാധകർക്ക് വളരെ വേഗത്തിൽ പ്രാപ്തമാകുന്ന / ഫലദായകമാകുന്ന ഉപാസനാ ക്രമമാണ് ഭദ്രകാളീ ഉപാസന. ശത്രുവിനെ സംഹരിക്കുന്ന ഉഗ്രരൂപിണിയും, ഭക്തന്മാരുടെ വാൽസല്യ നിധിയുമായ അമ്മയുമാണ് ഭദ്രകാളി. ഭക്തന്റെ ശ്രദ്ധാപൂർവ്വമായ വിളി കേട്ടാൽ, വിളി പുറത്തെത്തുന്ന കരുണാമയിയാണ് കാളീ മാത. നമ്മുടെ പരമ്പരയിൽ ലഘു ഭദ്രകാളീ ഉപാസനാ ക്രമത്തോടെയാണ് തന്ത്ര പഠനം ആരംഭിക്കുന്നത്. തന്ത്ര യോഗം അതിനിഗൂഡവും അത്യന്തം ശക്തി പ്രദവുമായ പൗരാണികമായ ഒരു ഉപാസനാ പദ്ധതിയാണ്. ഈ പ്രപഞ്ചത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ സകല വസ്തുക്കൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതും പ്രാണോർജ്ജമാണ്. തന്ത്ര ഊർജ്ജ നിയന്ത്രണത്തിന്റെ ശാസ്ത്രം കൂടിയാണ്. ദേവതകൾ, യക്ഷന്മാർ, ഗന്ധർവൻമാർ,കിന്നരൻമാർ, അപ്സരകൾ, സൂക്ഷ്മലോക വാസികൾ എന്നിങ്ങനെ സൂക്ഷ്മാകാ...