സൗജന്യ തന്ത്ര പഠന ക്ലാസ്
സൗജന്യ തന്ത്ര യോഗ പഠന കോഴ്സ്
( ശാക്തേയ തന്ത്ര വിഭാഗം : ലഘു ഭദ്രകാളീ സാധന )
താന്ത്രിക സാധകളുടെ അടിസ്ഥാന ദേവതാ സ്വരൂപങ്ങളിലൊന്നാണ് ഭദ്രകാളീ. കാളീ ഉപാസനയിലൂടെ സാധകന് ഭദ്രതയും, ശക്തിയും , സംരക്ഷണവും , ഭൗതീക - ആത്മീയവുമായ അഭിവൃദ്ധിയും വേഗത്തിൽ കരഗതമാകുന്നു. ഇതര തന്ത്ര അനുഷ്ഠാന പദ്ധതികളേക്കാൾ ഗൃഹസ്ഥൻമാരായ താന്ത്രിക സാധകർക്ക് വളരെ വേഗത്തിൽ പ്രാപ്തമാകുന്ന / ഫലദായകമാകുന്ന ഉപാസനാ ക്രമമാണ് ഭദ്രകാളീ ഉപാസന. ശത്രുവിനെ സംഹരിക്കുന്ന ഉഗ്രരൂപിണിയും, ഭക്തന്മാരുടെ വാൽസല്യ നിധിയുമായ അമ്മയുമാണ് ഭദ്രകാളി. ഭക്തന്റെ ശ്രദ്ധാപൂർവ്വമായ വിളി കേട്ടാൽ, വിളി പുറത്തെത്തുന്ന കരുണാമയിയാണ് കാളീ മാത. നമ്മുടെ പരമ്പരയിൽ ലഘു ഭദ്രകാളീ ഉപാസനാ ക്രമത്തോടെയാണ് തന്ത്ര പഠനം ആരംഭിക്കുന്നത്.
തന്ത്ര യോഗം അതിനിഗൂഡവും അത്യന്തം ശക്തി പ്രദവുമായ പൗരാണികമായ ഒരു ഉപാസനാ പദ്ധതിയാണ്. ഈ പ്രപഞ്ചത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ സകല വസ്തുക്കൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതും പ്രാണോർജ്ജമാണ്.
തന്ത്ര ഊർജ്ജ നിയന്ത്രണത്തിന്റെ ശാസ്ത്രം കൂടിയാണ്.
ദേവതകൾ, യക്ഷന്മാർ, ഗന്ധർവൻമാർ,കിന്നരൻമാർ, അപ്സരകൾ, സൂക്ഷ്മലോക വാസികൾ എന്നിങ്ങനെ സൂക്ഷ്മാകാശത്തിൽ വർത്തിക്കുന്ന നിഗൂഡ ശക്തികളെല്ലാം തന്നെ സൂക്ഷ്മ പ്രാണോർജ്ജ സഞ്ചയത്തിലെ വ്യത്യസ്ഥ ഊർജ്ജവിധാനങ്ങളാണ്. സ്ഥൂല - സൂക്ഷ്മ - കാരണാദി ലോകങ്ങളിൽ നിലകൊള്ളുന്ന . ഇത്തരം സൂക്ഷ്മ ശക്തികളെ അറിയാനും, മനസിലാക്കാനും, സ്വാധീനിക്കാനും അതിലൂടെ അവരുടെ അനുഗ്രഹത്തിന് പാത്രമായി ഭൗതീക - ആത്മീയ ജീവിത വിജയം നേടാനും സഹായിക്കുന്ന പരാ - അപരാ വിദ്യയാണ് തന്ത്ര യോഗം.
തന്ത്ര ശാസ്ത്രം കൃത്യമായ, ഗണിതകപരമായ, നിയമബന്ധിതമായ ഒന്നാണ്. തന്ത്ര ശാസ്ത്രത്തിന്റെ ഉപാസനാ രഹസ്യം താന്ത്രിക പരമ്പരകളിൽ നിന്നാണ് പഠിക്കേണ്ടത്. ബുക്ക് വായിച്ചോ, യൂടൂബ് കണ്ടോ അല്ല തന്ത്ര പഠിക്കേണ്ടത്. തന്ത്ര യോഗ, ഗുരു പരമ്പരകളിൽ നിന്ന് , യഥാവിധി തന്ത്ര ദീക്ഷ സ്വീകരിച്ച്, ആത്മാർത്ഥമായി അനുഷ്ഠിച്ചാൽ താന്ത്രിക ഉപാസനകളിൽ ആർക്കുംവിജയികളായി മാറാം. ജാതി - മത - സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും തന്ത്ര പഠിക്കാം. അനുഷ്ഠിക്കാം.
തന്ത്ര മോക്ഷ ശാസ്ത്രമെന്നതു പോലെ തന്നെ അനേകം സിദ്ധി വിജ്ഞാനങ്ങളുടെ ശാസ്ത്രം കൂടിയാണ്. ലൗകീക അലൗകിക സിദ്ധികളും, ആഗ്രഹ പൂർത്തീകരണവും , സമ്പദ് സുഖ ഐശ്വര്യ പ്രാപ്തിയും നേടാൻ തന്ത്ര ഒരുവനെ പ്രാപ്തനാക്കുന്നു.
തന്ത്ര ശക്തിയുടെ, ഊർജ്ജത്തിന്റെ ശാസ്ത്രമാണ്. അത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമാണ്. തന്ത്ര പൊതു സമൂഹത്തിൽ പരന്നുകിടക്കുന്ന ഒരു അനുഷ്ഠാന പദ്ധതിയല്ല. പലപ്പോഴും ഔചിത്യബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പക്കൽ താന്ത്രിക ക്രിയകൾ വ്യാപിച്ചാൽ, ഒരു പക്ഷേ അവർ താന്ത്രിക സാധനകൾ തെറ്റായി ഉപയോഗിച്ചാൽ അത് വ്യക്തിയിലും, പൊതു സമൂഹത്തിലും വളരെ വലിയ അപകടങ്ങൾ സൃഷ്ടിക്കും. ആയതിനാൽ ഗുരുപരമ്പരകളാൽ തന്ത്രത്തിന്റെ പല ഉപാസനകളും കീലകം ( പൂട്ടി വയ്ക്കുക) ചെയ്തു വച്ചിരിക്കുന്നു. ഗുരുപരമ്പരകളുടെ നിർദ്ദേശമില്ലാതെ, തന്ത്ര ദീക്ഷ സ്വീകരിക്കാതെ,നിയമാനുസൃതമല്ലാതെ ചെയ്യുന്ന തന്ത്ര സാധനകൾ ഏറെ അപകടകരമാണ്. അതിനാലാണ് തന്ത്ര സാധനകൾ താന്ത്രിക പരമ്പരയിൽ നിന്ന് വിധിയാംവണ്ണം പഠിക്കണമെന്ന് പറയുന്നത്.
തന്ത്ര ആണവോർജ്ജത്തേക്കാൾ ശക്തിമത്താണ്. ആണവോർജ്ജം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് ലോകത്തെ നശിപ്പിക്കും. തന്ത്ര യഥാവിധി പഠിച്ച് ചെയ്തില്ലെങ്കിൽ അത് ചെയ്യുന്നയാൾക്ക് അപകടം സൃഷ്ടിക്കും. അക്കാരണത്താൽ തന്ത്രയെ, അതിലെ ദേവതാ ഉപാസനകളെ, സിദ്ധിവിജ്ഞാനങ്ങളെ, നിഗൂഡ ക്രിയകളെ ഗുരുക്കന്മാർ രഹസ്യാത്മകമാക്കി വച്ചിരിക്കുന്നു. അത് തുറക്കാനുളള താക്കോൽ ഗുരുപരമ്പരകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
മഹാദേവൻ പിതാവായും, പരാശക്തി മാതാവായും ഉള്ള ശാസ്ത്രമാണ് തന്ത്രം. ശിവനും ശക്തിയുമാണ് തന്ത്രത്തിന്റെ അടിസ്ഥാന ഊർജ്ജ സ്രോതസ്സുകൾ. ശൈവം, ശാക്തേയം , ഗാണപത്യം, കാർത്തികേയം, വൈഷ്ണവം, സൗരം എന്നിങ്ങനെയുള്ള 6 പ്രധാന ഉപാസന വിഭാഗങ്ങളും കാളീ - താര - ഷോഡശീ - ധൂമാവതി - ഭൈരവി - ഭുവനേശ്വരി - ഛിന്നമസ്ത - ബഗളാമുഖീ - മാതംഗീ , - ലക്ഷ്മീ എന്നിങ്ങനെയുള്ള ദശമഹാവിദ്യകളും, ഇതര ഉപദേവതാ ഉപാസനകളും, മന്ത്ര - യന്ത്ര - ശക്തി സംക്രമണ ക്രിയകളും , മറ്റനേകം നിഗൂഡ അനുഷ്ഠാന ക്രിയകളും ഉൾകൊള്ളുന്ന ഒരു ബൃഹത്തായ ശാസ്ത്രമാണ് തന്ത്ര വിദ്യ.
ഒരു കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്ന പല താന്ത്രിക പരമ്പരകളും പല കാരണങ്ങളാൽ കാല പ്രയാണ ചക്രത്തിൽ ഇല്ലാതാകുകയോ, പൊതു സമൂഹത്തിൽ നിന്ന് പിൻവാങ്ങുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആധുനീക കാലത്ത് യഥാർത്ഥ താന്ത്രിക പരമ്പരകളെ കണ്ടെത്തുക പ്രയാസമാണ്. തന്ത്ര ഇന്ന് സാമാന്യ ജനങ്ങളിൽ നിന്ന് അന്യം നിന്ന് പോയിരിക്കുന്നു. മനുഷ്യന്റെ ഭൗതീകവും ആത്മീയവുമായ സകല ആഗ്രഹങ്ങളും നിറവേറ്റാൻ ശക്തിയുളള മഹാ ശാസ്ത്രമാണ് തന്ത്ര. അത് ശരിയായി പഠിക്കുകയും, നിത്യജീവിതത്തിൽ അനുഷ്ഠിക്കുകയും ചെയ്താൽ ജീവിതം സന്തോഷഭരിതമാക്കാമെന്ന് ഗുരുക്കന്മാർ പറയുന്നു
തന്ത്ര യോഗത്തെ സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഹിമാലയൻ സിദ്ധാശ്രമ പരമ്പരയുടെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന യോഗോപാസന കേന്ദ്രം താന്ത്രിക പഠന വിഭാഗമായ ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠ ' ത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ലഘു തന്ത്ര സാധനാ പഠന ക്ലാസുകൾ ആരംഭിക്കുന്നു.
വിശദ വിവരങ്ങൾ താഴെ👇
👉 തന്ത്ര പ്രവേശികക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ആദ്യ ഘട്ടം 10 ദിവസം നീണ്ടു നിൽക്കുന്ന തന്ത്ര പരിചയ ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും. ആദ്യ ഘട്ട ക്ലാസുകൾ വാട്ട്സ് ആപ്പ് / Google Meet എന്നിവയിലൂടെ ആയിരിക്കും
👉തന്ത്ര എന്ത് ? എന്തിന് വേണ്ടി ? താന്ത്രിക ദേവതകൾ, ഉപാസനകൾ ഏതൊക്കെ ? തന്ത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? തന്ത്രയിലെ നിയമങ്ങൾ, തന്ത്ര സിദ്ധികൾ, താന്ത്രിക പരമ്പരകൾ, ഗുരുക്കന്മാർ എന്നിങ്ങനെ തന്ത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി വിശദമായി ക്ലാസിൽ പരാമർശിക്കും.
👉15 വയസ്സിന് മുകളിലുള്ള സ്ത്രീ - പുരുഷന്മാർക്ക് തന്ത്ര പരിചയ ക്ലാസിൽ സൗജന്യമായി ചേരാം.
👉 പുതിയ ബാച്ചിന്റെ ക്ലാസ് നടക്കുന്നത് തന്ത്ര പരിചയ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തുടർച്ചയായ 10 ദിവസങ്ങളിൽ രാത്രി 9 മണി മുതൽ 10 വരെ ആയിരിക്കും.
👉10 ദിവസത്തെ ഈ തന്ത്ര പരിചയ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തതിന് ശേഷം താൽപര്യമെങ്കിൽ മാത്രം ' തന്ത്ര പ്രവേശിക ' കോഴ്സിൽ ചേർന്ന് തുടർ പാഠങ്ങൾ പഠിക്കാം
👉 തന്ത്ര പരിചയ സൗജന്യ ഓൺലൈൻ ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ പേര്, വയസ്സ്, മേൽ വിലാസം, വാട്സ് ആപ്പ് നമ്പർ എന്നിവ സഹിതം 8078388409 എന്ന വാട്ട്സ് നമ്പറിലേയ്ക്ക് മെസേജ് അയയ്ക്കുക. അവരെ ഗ്രൂപ്പിൽ add ചെയ്യുന്നതാണ്.
NB: തന്ത്ര പരിശീലനത്തിനായി ഒരു ദിവസം അരമണിക്കൂർ സമയമെങ്കിലും മാറ്റിവയ്ക്കാൻ സാധിക്കുന്നവർ മാത്രം പഠന ക്ലാസിൽ ചേരുക .
🙏
ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠം 💫🔥
[യോഗോപാസന കേന്ദ്രം,
(Reg. No : ALP/TC/117/2020 )
തന്ത്ര പഠന - പരിശീലന - ഗവേഷണ വിഭാഗം,
ആലപ്പുഴ - 688570]
........................................
👉 Share this MSG to u r friends

Comments
Post a Comment