തന്ത്ര പഠന കോഴ്സ്
ശ്രീ ലളിതാംബിക / ഭദ്രകാളീ ഉപാസനാ പഠനം ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം സംഘടിപ്പിക്കുന്ന തന്ത്ര പഠന കോഴ്സാണിത്. ശാക്തേയ മാർഗത്തിലെ സമയമാർഗ്ഗ വിഭാഗത്തിലെ ശ്രീലളിതാംബിക, ഭദ്രകാളീ എന്നീ രണ്ട് ദേവതകളുടെ ഉപാസനകൾ ആണ് തന്ത്ര പഠനത്തിന്റെ Basic Course ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് കാലയളവ് 3 മാസം. കോഴ്സിന്റെ ആദ്യഭാഗത്ത് കലിയുഗ വരദയും ആശ്രിത വൽസലയുമായ അമ്മ ശ്രീ ലളിതാദേവിയുടെ ഉപാസനാ രീതിയാണ് പഠിപ്പിക്കുക. ശാക്തേയ തന്ത്രത്തിലെ ശാന്ത സ്വരൂപിണിയും ജ്ഞാന ദായിനിയുമായ ദേവതാ സ്വരൂപമാണ് ശ്രീ ലളിതാ പരമേശ്വരി. കലികാല ദോഷങ്ങളും, ഗ്രഹദോഷങ്ങളും നിവാരണം ചെയ്ത് ഭക്തരുടെ ജീവിതത്തിൽ സമ്പദ് സുഖസൗഖ്യങ്ങൾ നൽകുന്ന കാരുണ്യശാലിനിയാണ് അമ്മ ലളിതാംബിക താന്ത്രിക പ്രാണായാമങ്ങൾ, മുദ്രകൾ, മന്ത്രജപം, ധ്യാനം, പ്രാർത്ഥന എന്നിവയോട് കൂടിയ പഠന ക്രമമാണ് ഇതിലുള്ളത്. 30 മിനിറ്റ് സമയമാണ് ഈ ഉപാസന ചെയ്യാൻ കുറഞ്ഞത് വേണ്ടിവരിക. ഈ സാധനാക്രമം 31 ദിവസം ചെയ്യണം അതുകഴിഞ്ഞാൽ Basic Course ൻ്റെ രണ്ടാം ഭാഗത്ത് ഭദ്രകാളി ഉപാസന Level I, ll , III (48 ദിന ഉപാസന) പഠിപ്പിക്കുന്നു. ഈ ഉപാസകളും 30 മിനിറ്റ് വീതമാണ് ചെയ്യേണ്ടത്. ശത്രുനാശകയും ഭക്തവത്...