Posts

Showing posts from June, 2021

സൗജന്യ യോഗ പരിശീലനം : വീഡിയോകൾ

Image
  യോഗ  പഠിക്കാം .... സൗജന്യമായി ....ഓൺലൈനായി യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓൺലൈൻ യോഗ ക്ലാസുകളുടെ Youtube  Video കൾ താഴെ കൊടുക്കുന്നു.  കൂടാതെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7 മുതൽ 8 വരെ Google Meet ലൂടെ direct ക്ലാസുകളും നൽകുന്നു. 8078388409 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ പേര് , വയസ്സ്, ജില്ല എന്നിവ മെസേജ് അയച്ചാൽ യോഗോപാസനയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലും, ക്ലാസുകളിലും അംഗമാകാം. കൂടുതൽ Video കൾ YOGOPASANA Kendra യുടെ Youtube ചാനലിൽ ലഭ്യമാണ്.

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Image
  2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം   യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ യോഗദിനം സമുചിതമായിആഘോഷിച്ചു.  കൊറോണ സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലാസുകൾ ഏറെയും Google Meet വഴി Online ആയാണ് സംഘടിപ്പിച്ചത്. യോഗാചാര്യ എ.വി. കൃഷ്ണകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മമ ധർമ്മ സേവന വിഭാഗം

Image
എന്താണ്  "മമ ധർമ്മ " (യോഗോപാസന കേന്ദ്രത്തിന്റെ ( Reg.No: ALP / TC / 117/2020 ) സേവന വിഭാഗം ) 🙏 മമ ധർമ്മ സേവന വിഭാഗം അതിന്റെ ധാർമ്മിക -  സേവന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു.  യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ ക്ലാസുകളും"മമ ധർമ്മ " സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളും കഴിഞ്ഞ ഒരു വർഷ കാലമായി നടത്തിവരികയാണ്. മാനവന്റെ ശാരീരിക- മാനസിക- ബൗദ്ധിക- ആത്മീയ വികാസത്തിനുള്ള സമഗ്ര പദ്ധതിയാണ് യോഗ വിദ്യ. ഭാരതത്തിലുൽഭവിച്ച് ലോകമെങ്ങും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ ശാസ്ത്രം ജാതി - മത - വർഗ- വർണ - ലിംഗ - രാഷ്ട്ര ഭേദമന്യേ ഏതൊരു മനുഷ്യനും ജീവിതത്തിൽ അനുഷ്ഠിക്കാവുന്ന ഒരു പരിശീലന പദ്ധതിയാണ്. വ്യക്തികളിൽ ശാന്തിയും, സമാധാനവും, സന്തോഷവും നിറയ്ക്കുക. ഒപ്പം  ആരോഗ്യ പൂർണമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതാണ് യോഗശാസ്ത്രത്തിൻ്റെ ലക്ഷ്യം. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി കേരളത്തിലെമ്പാടും വീടുകൾ, ഫ്ലാറ്റുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി  തികച്ചും സൗജന്യമായി യോഗശാസ്ത്രത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ...