യോഗയും ബോഡിഫിറ്റ്നസും
യോഗ: ' ബോഡി ഫിറ്റ്നസി' നുള്ള ശാസ്ത്രീയ വ്യായാമ മാർഗം (യോഗ: സമ്പൂർണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം - ഭാഗം 4 ) ............................ '' ലാഘവം കർമ്മ സാമർത്ഥ്യം,ദീപ് തോഗ്നിർ മേദസ: ക്ഷയ:, വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ '' (അർത്ഥം:- ശരീരത്തിന് ലാഘവം, ദേഹാദ്ധ്വാനത്തിനുള്ള ക്ഷമത, ദഹനശക്തി എന്നിവയെ പ്രദാനം ചെയ്യുന്ന ശരീര വ്യായാമം കൊഴുപ്പു കുറയ്ക്കുവാനും ശരീരാവയവങ്ങളെ ശക്തവും സുദൃഡമാക്കുവാനും സഹായിക്കുന്നു) [ അഷ്ടാംഗഹൃദയം 2/10 ] ബാഹ്യ ആന്തരീക അവയവങ്ങളെയും, നാഡീ സംവിധാനങ്ങളെയും മനസിനേയും ഒരേ പോലെ ഊർജ്ജവത്താക്കാനും,ആരോഗ്യദൃഡമാക്കാനും സഹായിക്കുന്ന പരിശീലനങ്ങളെയാണ് ശാസ്ത്രീയ വ്യായാമങ്ങൾ എന്ന് വിളിക്കുന്നത്. ആരോഗ്യം നേടണമെങ്കിൽ ശരിയായ ഭക്ഷണ ശീലത്തോടൊപ്പം ശാസ്ത്രീയമായ വ്യായാമ രീതികളും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യായാമം പൂർണഫലസിദ്ധമാകണമെങ്കിൽ നിത്യവും അഭ്യസിക്കണം. ഭാരതീയ പാരമ്പര്യത്തിൽ നിത്യാനുഷ്ഠാന ക്രമങ്ങളിൽ യോഗയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. യോഗ തികച്ചും ശാസ്ത്രീയമായ ഒരു വ്യായാമസമ്പ്രദായമാണ്. യോഗയുടെ കാഴ്ച്ചപ്പാടിൽ ശരീ...