തന്ത്ര യോഗം , എ.വി. കൃഷ്ണകുമാർ
തന്ത്ര യോഗം ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള അനേകം പന്ഥാവു കളിൽ ഒന്നാണ് തന്ത്ര യോഗം. നമ്മിലെ ദൈവീക അംശത്തെ സാധനകളിലൂടെ വികസിപ്പിച്ച്, ഈശ്വരനിൽ വിലയിപ്പിക്കുന്ന വിദ്യയാണ് തന്ത്ര. തന്ത്രയോഗം ഗുരുവിന് കീഴിൽ അഭ്യസിക്കണം. ഈശ്വരൻ, ഗുരു, ഉപാസന ക്രമം എന്നിവയിൽ അണുവിട തെറ്റാത്ത ശ്രദ്ധയും, ഭക്തിയും, വിശ്വാസവും താന്ത്രിക വിദ്യകളുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. വിവിധ ദേവതാ ഉപാസന രീതികൾ തന്ത്ര യോഗ പരിശീലനത്തിലെ ഒരു മുഖ്യ ഘടകമാണ്. അസാമാന്യ ധൈര്യവും, ഇച്ഛാശക്തിയും, കഠിന സാധനകൾ അനുഷ്ഠിക്കാനുള്ള ശാരീരിക - മാനസിക ശക്തിയും തന്ത്ര വിദ്യയിലെ വിജയത്തിന്റെ സുപ്രധാന മർമ്മങ്ങളാണ്.... ഗുരുവിന്റെ ഉപദേശവും, മേൽനോട്ടവും, Protection ഉം ഇല്ലാതെ തന്ത്ര സാധനകൾ ഒരാൾ അഭ്യസിക്കുന്നത് അപകടകരമാണ് കൗളം, മിശ്രം, സമയം എന്നിങ്ങനെ തന്ത്രയിലെ ഉപാസന വിധാനങ്ങളെ പൊതുവെ മൂന്നായി തിരിക്കാം. കൗളത്തിൽ ബാഹ്യ പൂജകൾക്ക് പ്രാധാന്യം കൽപിക്കുന്നു. ക്ഷേത്ര തന്ത്രം ഇതിന്റെ ഭാഗമാണ്. ക്ഷേത്ര പൂജാരികൾ പിന്തുടരുന്നത് പൊതുവെ ഈ മാർഗമാണ്. മിശ്രം :- ബാഹ്യവും ആന്തരീകവുമായ പൂജകൾ ഇതിൽപ്പെടുന്നു. ബാഹ്യോപചാര മാനസിക...